topnews

അന്ന് സരിത ഇന്ന് സ്വപ്ന, മദ്യപിച്ചെത്തുന്ന ഐടി സെക്രട്ടറി സ്വപ്നയുടെ വീട്ടിലെ സ്ഥിരം അതിഥി

സരിത എസ് നായർക്കുശേഷം മറ്റൊരു യുവതി തട്ടിപ്പിലൂടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഉമ്മൻചാണ്ടിക്കാലത്താണ് സരിത തട്ടിപ്പ് നടത്തിയതെങ്കിൽ സ്വപ്ന സുരേഷ് പിണറായിയുടെ കാലത്താണ് തട്ടിപ്പിലൂടെ ഇടം പിടിക്കുന്നത്.

Saritha S Nair

സ്വപ്നയുടെ ഫ്ളാറ്റിൽ ആയിരുന്നു പല ദിവസവും കേരളത്തിന്റെ ഐ.ടി സിക്രട്ടറിയുടെ വിശ്രമം. മദ്യപിച്ച് ലക്കു കെട്ട് വരുന്നതും കണ്ടവരുണ്ട്. ഞായറാഴ്ച്ചകളിൽ രവിലെ വന്നാൽ പോകുന്നത് രാത്രി. ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ ഐ.എ.എസ് കാരനാണ്‌. അതായത് സ്വപ്നക്ക് അത്യുന്നത ബന്ധം ആണ്‌. പറഞ്ഞാൽ സോളാർ സരിത പൊലും ഒന്നും അല്ല. പിണറായി വിജയന്റെ ഓഫീസിൽ നേരിട്ട് പിടിപാടും.

കേരളത്തെ ഞെട്ടിച്ച സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിലെ ജീവനക്കാരിയായ സ്വപ്നക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന് ആദ്യമേ റിപ്പോർട്ടുകൾ വന്നിരുന്നു.

സ്വർണക്കടത്ത് പുറത്തുവന്നതോടെ ഐടി വകുപ്പിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങളാണ് ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കർ സ്വപ്‌നയുടെ വീട്ടിലെ സ്ഥിരം സന്ദർശകനെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. സ്വപ്ന നേരത്തെ താമസിച്ചിരുന്ന മുടവൻ മുകൾ ട്രാവൻകൂർ റസിഡൻസിയിലെ താമസക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്. ശിവശങ്കർ എന്നയാൾ ഇവിടെ വരാറുണ്ട്. ആഴ്ചയിൽ മൂന്നു നാലു ദിവസം വന്നിരുന്നു. ഞായറാഴ്ച മൊത്തം ഈ ഫ്ലാറ്റിലായിരുന്നു. ആഹാരമെല്ലാം ഫ്ലാറ്റിലേക്കു വരുത്തും. സ്റ്റേറ്റ് കാറിലാണ് വരുന്നത്. നിത്യ സന്ദർശനമായപ്പോൾ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ തീരുമാനിച്ചുഐടി സെക്രട്ടറിക്ക് സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷവും ബിജെപി നേതൃത്വവും ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ഈ പ്രതികരണം. 2018 വരെയാണ് സ്വപ്ന സുരേഷ് മുടവൻമുകളിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്.

മദ്യപിച്ചാണ് ഐടി സെക്രട്ടറി സ്ഥിരമായി എത്തിയിരുന്നത്. ഔദ്യോഗിക വാഹനത്തിലാണ് ഐടി സെക്രട്ടറി സ്വപ്‌നയുടെ വീട്ടിലേക്ക് എത്തിയിരുന്നത്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്ത താമസക്കാരെ സ്വപ്നയുടെ ഭർത്താവ് മർദ്ദിച്ചെന്നും ഇതുമായി ബന്ധപ്പെട്ട് പൂജപ്പുര പോലീസിൽ കേസ് നൽകിയിരുന്നു എന്നും അയൽവാസികൾ വ്യക്തമാക്കി.

എന്തയാലും സ്വപ്നയുടെ പിടിപാടിൽ കുടുങ്ങിയ എല്ലാവരും ഇനി ഒന്നൊന്നായി പുറത്ത് വരും. അതിനാൽ തന്നെ സ്വപ്നയേ സംരക്ഷിക്കേണ്ട ബാധ്യതയും പലർക്കും ഉണ്ട്. അല്ലേൽ നാറുന്നത് ഒരുപാട് ഉന്നതന്മാരും മുഖ്യമന്ത്രിയുടെ ഓഫീസും ഒക്കെ ആയിരിക്കും

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

18 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

34 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

1 hour ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago