കോട്ടയം∙ ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്ന പൂർണ വിശ്വാസമുണ്ട്. ആരു ചെയ്താലും അതു ശരിയല്ല.ജെയ്ക്കിനോ കുടുംബത്തിനോ വ്യക്തിപരമായോ കുടുംബപരമായോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെ സൈബർ ആക്രമണമുണ്ടായെന്ന പരാതിയിൽ ക്ഷമ ചോദിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
‘ആരു ചെയ്താലും അതു ശരിയല്ല. അങ്ങനെ അവർക്കൊരു ഖേദം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഒരു വ്യക്തിയെയും കോൺഗ്രസുകാർ ആക്രമിക്കില്ലെന്ന പൂർണ വിശ്വാസമുണ്ട്. ആരെങ്കിലും കോൺഗ്രസുകാരന്റെ പേരിൽ ചെയ്തിട്ടുണ്ടെങ്കിലേ ഉള്ളൂ. അങ്ങനെ ഒരു വിഷമം എങ്കിലും ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അവരോടു ക്ഷമ ചോദിക്കുന്നു. ഒരു വനിതയെ പോലും, ഒരു വ്യക്തിയെ പോലും വേദനിപ്പിക്കാൻ പാടില്ല. കാരണം, ആ വേദന കഴിഞ്ഞ 20 വർഷമായി അനുഭവിക്കുന്നവരാണ് ഞങ്ങൾ. ജെയ്ക്കിനോ കുടുംബത്തിനോ വ്യക്തിപരമായോ കുടുംബപരമായോ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.’’– ചാണ്ടി ഉമ്മൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തതിന് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരെ സൈബർ ആക്രമണമുണ്ടായി. അതിനെതിരെ കോട്ടയെ എസ് പി ഓഫിസിലെത്തി ഗീതു നേരിട്ട് പരാതി നല്‍കിയിരുന്നു. ഒരു വ്യാജ വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച് ഇപ്പോഴും വേട്ടയാടുന്നു. തന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. വ്യാജ ആരോപണങ്ങള പുതുപ്പള്ളിക്കാർ തള്ളിക്കളയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപ വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…