topnews

മില്‍ക്ക് ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവ് കുരുവല്ല; ഹെംപ് സീഡെന്ന് കടയുടമ

കോഴിക്കോട്. കഞ്ചാവ് കുരു മില്‍ക്ക് ഷെയ്ക്കില്‍ ചേര്‍ത്ത് നല്‍കി എന്ന കേസില്‍ വഴിത്തിരിവ്. ഷെയ്ക്കില്‍ ചേര്‍ത്തത് കഞ്ചാവ് കുരുവല്ലെന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി അനുവിച്ച ഹെംപ് കുരുവാണെന്നും കടയുടമ സുഭാഷിഷ്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലാണ് സംഭവം. കഞ്ചാവ് ഷെയ്ക്ക് കടയില്‍ വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ ലഭിക്കുന്ന ഷെയ്ക്ക് വിദ്യാര്‍ഥികളാണ് കൂടുതലായി കുടുച്ചിരുന്നത്.

പ്രോട്ടീന്‍ അളവ് വളരെ കൂടുതലുള്ളവയാണ് ഹെംപ് സീഡുകള്‍. അതുപോലെ ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ് എന്നിവയും ഈ കുരുവിലുണ്ട്. 2021 മുതല്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് ഇതിന് അനുമതി നല്‍കിയിരുന്നു. അവര്‍ പറഞ്ഞ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ കട നടത്തുന്നതെന്നും കടയുടമ പറഞ്ഞു.

ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമപ്രകാരം കേസ് എടുത്തു.സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു.

 

Karma News Network

Recent Posts

ഇ.പി. ജയരാജൻ വധശ്രമക്കേസ്, കെ. സുധാകരൻ കുറ്റവിമുക്തൻ

കൊച്ചി: ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരന്‍ കുറ്റവിമുക്തന്‍. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്റെ…

6 mins ago

പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് മോഹൻലാലിന് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക

പകരം വെയ്ക്കാന്‍ ഇല്ലാത്ത രണ്ട് നടന്ന വിസ്മയങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പതിവ് തെറ്റിക്കാതെ ആശംസകളുമായെത്തി…

11 mins ago

ഇബ്രാഹിം റെയ്സിയുടെ അപകടമരണം, പിന്നിൽ മൊസ്സാദിന്റെ കരങ്ങളോ, സമൂഹമാധ്യമങ്ങളില്‍ ചർച്ചകൾ വൈറൽ

ടെഹ്റാന്‍ : ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് കൊല്ലപ്പെട്ടതിന് പിന്നില്‍ ഇസ്രയേലിന്റെ രഹസ്യ ഏജന്‍സിയായ മൊസ്സാദിന്റെ…

29 mins ago

ആന്തരികതയുടെ അഴകും ആഴവുമാണ് ഞാൻ കണ്ട ലാൽ എപ്പോഴും, നിത്യജീവനുള്ള മഹാജീനിയസ്- സമദാനി

മലയാളത്തിന്റെ പ്രിയ നടൻ മോഹൻ ലാലിന്റെ ജന്മദിനമാണ് ഇന്ന് ‘നിത്യജീവനുള്ള മഹാജീനിയസ്സ് ' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആശംസ നേർന്നിരിക്കുകയാണ്…

43 mins ago

ബാർ അടച്ചശേഷം മദ്യം നൽകിയില്ല, ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, അറസ്റ്റ്

റാന്നി : മദ്യം കൊടുക്കാത്തതിലുള്ള ദേഷ്യത്തിൽ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാൻശ്രമിച്ചെന്ന കേസിൽ രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റുചെയ്തു. റാന്നി മുക്കാലുമൺ…

1 hour ago

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായം, ഞങ്ങളുടെ വിവാഹവും തലേന്നും പിറ്റേന്നും അത് രസമുള്ള ഒരോർമ്മ- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച…

1 hour ago