entertainment

ഫ്രോക്ക് പറന്ന് പൊങ്ങി, എന്താ മതിയോയെന്ന് അരിശത്തോടെ ഐവി ശശിയോട് ശോഭന

സിനിമയ്ക്ക് വേണ്ടി ചെറിയൊരു കാര്യത്തിന് പോലും വിട്ടുവീഴ്ച്ച ചെയ്യാത്ത സംവിധായകനാണ് ഐവി ശശി. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് പ്രതികരിയ്ക്കുന്നതില്‍ ഒട്ടും മോശക്കാരിയല്ലാത്ത നടിയാണ് ശോഭനയും. ഇവര്‍ രണ്ട് പേരും ആദ്യമായി ഒന്നിച്ചത് കാണാമറയത്ത് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. മരിച്ചു പോയി എങ്കിലും മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാൻ ആവില്ല ഐ.വി ശശിയേ. നടി ശോഭനയാവട്ടേ ഇന്നും മലയാളികൾ ഏറെ സ്നേഹിക്കുന്ന പ്രിയ നടിയും. ശോഭനയും ഐ.വി ശശിയും ഒന്നിച്ച് ആദ്യ ചിത്രത്തിലെ വാർത്താ വിശേഷങ്ങളിലേക്ക് പോകാം. മാത്രമല്ല വാർത്തക്ക് താഴെയായി ശോഭനയും ഐ.വി ശശിയും തമ്മിൽ വഴക്കിട്ട ശോഭനയുടെ ഫ്രോക്ക് വേഷവും ഡാൻസും കാണാം.

 ആദ്യ ദിവസം ഷൂട്ട് ചെയ്തത് ഇളയരാജ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘കിളി ചില്ലിമുളം കിളി…’ എന്ന പാട്ട് രംഗമായിരുന്നു. പാട്ട് രംഗത്ത് അഭിനയിക്കാന്‍ ശോഭനയ്ക്ക് കൊടുത്തത് ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു. അപ്പോള്‍ തന്നെ നടിയുടെ മുഖം ചുളിഞ്ഞു.

ഇതൊന്നും ഇട്ട് അഭിനയിക്കാന്‍ പറ്റില്ല എന്നും മുട്ടിന് താഴെ ഇറക്കമുള്ള വേഷം വേണം എന്നും ശോഭന പറഞ്ഞു. അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞു. ഒടുവില്‍ ലൊക്കേഷനിലെ മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടു ശോഭനയേ അനുനയിപ്പിച്ചു.ശോഭന ആ വേഷമിട്ട് അഭിനയിക്കാന്‍ തുടങ്ങി. പാട്ട് സീനില്‍ ശോഭന നന്നായി കറങ്ങിവരുന്ന ഒരു രംഗമുണ്ട്. ഫ്രോക്കിന്റെ അടിയില്‍ ഷോട്സ് ഇട്ടിരുന്നുവെങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ശോഭന ഫ്രോക്ക് ഒതുക്കി പിടിയ്ക്കും.

അത് പാടില്ല എന്ന് സംവിധായകനും ഡാന്‍സ് മാസ്റ്ററും പറഞ്ഞെങ്കിലും ശോഭന കേട്ട ഭാവം നടിച്ചില്ല.വീണ്ടും ഫ്രോക്സ് പാറിപ്പോകുമ്പോള്‍ ശോഭന ഒതുക്കി പിടിച്ചപ്പോള്‍ ഐവി ശശി പൊട്ടിത്തെറിച്ചു. സെറ്റാകെ നിശബ്ദമായി. വീണ്ടും ഐവി ശശി ആക്ഷന്‍ പറഞ്ഞപ്പോള്‍ ശോഭന ഒറ്റ കറക്കമായിരുന്നു. ആവശ്യത്തില്‍ കൂടുതല്‍ ഫ്രോക്ക് പറന്ന് പൊങ്ങി. ‘എന്താ മതിയോ’ എന്ന് ദേഷ്യത്തോടെ ചോദിച്ചായിരുന്നു ശോഭന രംഗം വിട്ടത്.

Karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

14 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

16 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

37 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

58 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

58 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago