entertainment

വളരെ അപകടം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാന്‍ അതില്‍ നിന്ന് പിന്മാറി, ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി ജയറാം മാറി. അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. ജയറാമിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരാണ്. നടി പാര്‍വതിയെയാണ് ജയറാം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം പാര്‍വതി അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു.

ജയറാമിന്റെ മകള്‍ കാളിദാസ് ജയറാം ചെറുപ്പത്തിലെ തന്നെ മലയാള സിനിമയില്‍ എത്തിയതാണ്. കുട്ടിത്താരമായി എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായി തിളങ്ങുകയാണ്. മലയാളത്തിലും അന്യ ഭാഷാ ചിത്രങ്ങളിലും താരം നായകനായി തിളങ്ങുകയാണ്. ജയറാമിന്റെ മകള്‍ മാളവിക എന്ന ചക്കിയും പരസ്യ ചിത്രത്തില്‍ അഭിനയിച്ച് അഭിനയ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ മൗറീഷ്യസിലെ ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ജയറാം. ഒരു ഒണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുവെയാണ് ജയറാം വിദേശത്ത് വച്ചുണ്ടായ ഏറെ രസകരമായ അനുഭവം വിവരിച്ചത്.

‘അമ്യുസ്‌മെന്റ് പാര്‍ക്കുകളില്‍ പോകുമ്പോള്‍ പേടിപ്പെടുത്തുന്ന റൈഡുകളില്‍ ഒന്നും ഞാന്‍ കയറില്ല. അശ്വതിക്കും കണ്ണനും ചക്കിക്കുമൊക്കെ അതൊരു ഹരമാണ്. ഒരിക്കല്‍ മൗറിഷ്യസില്‍ പോയപ്പോള്‍ എന്നെ അവര്‍ ഒരു അബദ്ധത്തില്‍ കൊണ്ട് ചാടിച്ചേനേ. ഞാന്‍ അതിലെ അപകടം മണത്തു എങ്ങനെയോ രക്ഷപ്പെട്ടതാണ്. ഒരു മലയുടെ മുകളില്‍ നിന്ന് മറ്റൊരു മലയുടെ മുകളിലേക്ക് അന്തരീക്ഷത്തില്‍ക്കൂടി ചീറിപ്പായുന്ന റൈഡ്. എനിക്കും കൂടി ചേര്‍ത്താണ് അവര്‍ അത് ബുക്ക് ചെയ്തത്.

നമ്മുടെ ശരീരത്തിന്റെ അളവൊക്കെ എടുത്താണ് അതില്‍ കയറ്റുന്നത്. വളരെ അപകടം പിടിച്ച സംഗതിയാണെന്ന് മനസ്സിലായതോടെ ഞാന്‍ അതില്‍ നിന്ന് പിന്മാറി. ആ കഥ ഞാന്‍ സിദ്ധിഖിനോട് പറഞ്ഞപ്പോള്‍ ഞാന്‍ കൂടി അതില്‍ പോയി എന്ന് വച്ച് കാച്ചി. നമ്മള്‍ ഒരു കഥ പറയുമ്പോള്‍ കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്ത് പറയുമ്പോഴെ അതിനൊരു ഭംഗിയുണ്ടാവുകയുള്ളൂ .അതുകൊണ്ടാണ് ഒരു സിംഹത്തെ കണ്ടാല്‍ പത്ത് സിംഹത്തെ കണ്ടു എന്ന രീതിയില്‍ ഞാന്‍ ആ കഥ അവതരിപ്പിക്കുന്നത്, അത് കേള്‍ക്കുന്നവര്‍ക്കും ഭയങ്കര ഇഷ്ടമാണ്’.

Karma News Network

Recent Posts

ടോൾ പ്ലാസയിൽ അലക്ഷ്യമായി പിന്നോട്ടെടുത്ത് ടോറസ്, കാറിൽ ഇടിച്ചു കയറി പിന്നോട്ട് നീങ്ങി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടോറസ് ലോറി പിന്നോട്ടെടുക്കുന്നതിനിടെ അപകടം. അലക്ഷ്യമായി ടോറസ് പിന്നോട്ടെടുത്തതോടെ പിന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചുകയറുകയായിരുന്നു.…

9 mins ago

കോട്ടയത്ത് സ്വകാര്യ ബസിൽ നിന്നു വീണ് വയോധികൻ മരിച്ചു

കോട്ടയം: ബസിലേക്ക് കയറുന്നതിനിടെ വീണ് വയോധികൻ മരിച്ചു. ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ പാപ്പൻ (72) ആണ് സ്വകാര്യ ബസിൽ നിന്നും വീണ്…

23 mins ago

ആഡംബര ക്രൂസ് കപ്പലിൽ തീപ്പിടിത്തം, വിവരങ്ങൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…

47 mins ago

കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…

60 mins ago

ഡൽഹി വിമാനത്താവള അപകടം, മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായമായി നൽകും

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…

1 hour ago

ഡൽഹിയിൽ കനത്ത മഴ, മതിലിടിഞ്ഞ് 3 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…

1 hour ago