entertainment

പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ബന്ധത്തിലുണ്ട്, തുറന്നു പറഞ്ഞ് ജയസൂര്യ

പ്രേമിച്ചിരുന്ന സമയത്തെ അതേ തീവത്രയും ആത്മാർത്ഥതയും ഇപ്പോഴും ഞങ്ങളുടെ ബന്ധത്തിനുണ്ടെന്ന് തുറന്നു പറഞ്ഞ് ജയസൂര്യ. പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോൺ വിളിക്കാറുണ്ട്. നിങ്ങൾക്ക് ഇത്രയും സംസാരിക്കാൻ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാൽ ഇപ്പോൾ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങിയെന്നാണ് ജയസൂര്യ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്.

വാക്കുകൾ‌, പ്രേമിച്ചിരുന്ന സമയത്തെപ്പോലെ തന്നെ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട് . ഇത്രയും സംസാരിക്കാൻ എന്താണുള്ളതെന്ന് പറഞ്ഞ് പലരും കളിയാക്കാറുണ്ട്. എന്നാൽ ഇപ്പോൾ അവരും തന്റെ രീതി അനുകരിച്ച് തുടങ്ങി. ഷൂട്ട് കഴിഞ്ഞെത്തിയാൽ ഭാര്യയേയും മക്കളേയും കൂട്ടി പുറത്ത് പോവുന്ന പതിവുണ്ട്. ഡ്രൈവിന് പോവുമ്പാൾ മക്കൾക്ക് ഐസ്‌ക്രീമൊക്കെ മേടിച്ച് കൊടുക്കും. തിരിച്ച് വരുമ്പോഴേക്കും കാറിൽ കിടന്ന് അവർ ഉറങ്ങും. പ്രേമിച്ചിരുന്ന സമയത്തുള്ള അതേ തീവ്രത ഇപ്പോഴും ബന്ധത്തിലുണ്ട്. പറയാതെ തന്നെ പല കാര്യങ്ങളും മനസ്സിലാക്കാനാവും.

ജയസൂര്യയും സരിതയും തമ്മിലുള്ള വിവാഹം 2004ൽ ആണ് നടന്നത്. പ്രണയ വിവാഹമായിരുന്നു. രണ്ട് മക്കളാണ് ദമ്പതികൾക്കുള്ളത്. അദ്വൈത്, വേദ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ജയസൂര്യയ്ക്ക് ഒപ്പം അഭിനയത്തിൽ അദ്വൈതും അരക്കൈ നോക്കിയിട്ടുണ്ട്. അദ്വൈത് സംവിധാനം ചെയ്ത ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷൂട്ടിംഗ് തിരക്കുകൾ ഒഴിയുമ്പോൾ യാത്രകൾക്ക് സമയം കണ്ടെത്തുന്ന താരം കൂടിയാണ് ജയസൂര്യ. സരിതയും യാത്രപ്രിയയാണ്. പോയ വർഷം ഇരുവരും ഒന്നിച്ച് നേപ്പാളിലും സ്വിറ്റ്‌സർലൻഡിലും യാത്രകൾ നടത്തിയരുന്നു. ഇവരുടെ യാത്രയിലെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന നടനാണ് ജയസൂര്യ. താരം നായകനായി എത്തിയ വെള്ളം എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളത്തിലൂടെ ആ വർഷത്തെ സംസ്ഥാന അവാർഡും ജയസൂര്യക്ക് ലഭിച്ചു

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

1 hour ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

2 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

2 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

3 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

4 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

5 hours ago