entertainment

കലാഭവന്‍ മണിയുടെ മരണം, രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നു, നിറകണ്ണുകളോടെ ജാഫര്‍ ഇടുക്കി

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. നടന്റെ മരണത്തിന് പിന്നാലെ വലിയ വിവാദങ്ങളും ഉയര്‍ന്നു. മരണത്ത് മുമ്പ് കലാഭവന്‍ മണിക്ക് ഒപ്പം ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി അടക്കമുള്ളവര്‍ പല ആരോപണങ്ങളും നേരിട്ടു. ഇതിന് പിന്നാലെ ഏറെക്കാലം സിനിമയില്ലാതെ വീട്ടിലിരിക്കുകയാണ് ജാഫര്‍ ഇടുക്കി. ഇപ്പോള്‍ വീണ്ടും അദ്ദേഹം സിനിമകളില്‍ സജീവമായിരിക്കുകയാണ്. കലാഭവന്‍ മണിയുടെ മരണവും പിന്നീടുണ്ടായ സംഭവങ്ങളെയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ജാഫര്‍ ഇടുക്കി.

ജാഫര്‍ ഇടുക്കിയുടെ വാക്കുകള്‍ ഇങ്ങനെ, കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം വീട്ടില്‍ വെറുതെ ഇരുന്നു. എന്തെങ്കിലും ജോലിക്ക് പോകൂ എന്ന് ഭാര്യ പറയുമായിരുന്നു. അക്കാലത്ത് വിഷമമൊന്നും തോന്നിയിരുന്നില്ല. കലാഭവന്‍ മണിയെപ്പോലൊരു മഹാനടന്‍ മരിച്ചപ്പോള്‍ ആളുകളൊക്കെ വാവിട്ട് കരയുകയായിരുന്നു. അങ്ങനെ ഒരു മരണം സംഭവിച്ചപ്പോള്‍ തലേ ദിവസം പോയ ആളുകളെ ചോദ്യം ചെയ്യാന്‍ വിളിക്കുകയില്ലേ. അദ്ദേഹത്തിന്റെ സഹോദരനും കുടുംബവും നാട്ടുകാരുമെല്ലാം ഇതിനെക്കുറിച്ച് വിമര്‍ശിക്കേണ്ടതല്ലേ. തലേദിവസം വന്നവര്‍ ചേട്ടനെ കൊന്നിട്ട് പോയതാകുമോ എന്നൊക്കെ അനിയന്‍ ചോദിക്കുന്നത് സ്വാഭാവികമാണ്.

സിനിമാക്കാര്‍ തന്നെ മാറ്റി നിര്‍ത്തിയെന്ന് താന്‍ പറയില്ല. എന്നാല്‍ ആ സമയത്ത് സിനിമ കുറയാനുളള കാരണം പോലീസും കേസുമൊക്കെയായി നടക്കുമ്പോള്‍ സിനിമയിലേക്ക് വിളിച്ചാല്‍ പുള്ളി ഇപ്പോള്‍ ആ പ്രശ്നത്തില്‍ നില്‍ക്കുവല്ലേ എന്ന് കരുതി ഒഴിവാക്കുന്നതാണ്. ദൈവതുല്യനായ, പാവപ്പെട്ടവരെ സഹായിച്ചിരുന്ന ഒരു മഹാനടനാണ് മരണപ്പെട്ടത്. അപ്പോള്‍ ആളുകള്‍ വിമര്‍ശിക്കും. അപ്പോള്‍ നമ്മള്‍ ചെയ്തില്ലെന്നോ പോയില്ലെന്നോ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേട്ടിട്ട് മിണ്ടാതിരിക്കുക എന്നതേ ഉളളൂ. സത്യം തെളിഞ്ഞ് കൊള്ളും. അത് തെളിഞ്ഞു. തന്നെക്കുറിച്ച് ഉളള ട്രോളുകള്‍ക്കൊന്നും പ്രതികരിച്ചിട്ടില്ല. ആ സമയത്ത് കരഞ്ഞ് തീര്‍ക്കാനുളള സമയം പോലും കിട്ടിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുമ്പോള്‍ കരച്ചില്‍ വരുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago