മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. പടം തരും പണം എന്ന പരിപാടിയുടെ അവതാരകന് കൂടിയാണ് അദ്ദേഹം. വ്യത്യസ്മായ അവതരണ ശൈലിയിലൂടെയാണ് അദ്ദേഹം ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്. പൊതുവെ മത്സരത്തിനെത്തുന്നവരെ ഞെട്ടിക്കാറാണ് പതിവ്, എന്നാല്‍ കഴിഞ്ഞ ദിവസം ഞെട്ടിയത് ജഗദീഷ് തന്നെയായിരുന്നു. സര്‍പ്രൈസ് ആയി ജഗദീഷിന് പിറന്നാള്‍ സമ്മാനം ഒരുക്കുകയായിരുന്നു അണിയറക്കാര്‍.
റിമി ടോമി മത്സരാര്‍ത്ഥിയായി എത്തിയ എപ്പിസോഡിലായിരുന്നു ജഗദീഷിന്റെ ജന്മദിനം ആഘോഷിച്ചത്. പതിവ് പോലെ ഗെയിം മുന്നോട്ട് പോകവെ, അന്‍പതിനായിരത്തിന്റെ ചോദ്യം എന്ന് പറഞ്ഞ് അടുത്ത പടത്തിലേക്ക് കടക്കുകയായിരുന്നു അവതാരകന്. എന്നാല്‍ സ്ക്രീനില്‍ വന്നത് Happy Birthday Jagadeesh എന്നാണ്. കൂടെ ഒരു ഫോട്ടോവും. ശരിയ്ക്കും ജഗദീഷ് ഞെട്ടി.
കേക്കും ബലൂണും ഡാന്‍സേഴ്സും ഒക്കെയായി ടീം ജഗദീഷിന്റെ പിറന്നാള്‍ ആഘോഷിച്ചു. എന്നാല്‍ ജഗദീഷ് വളരെ ഇമോഷണല്‍ ആയിരുന്നു. ഈ ജന്മദിനം ഞാന്‍ എന്റെ ഭാര്യ രമയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു എന്ന് പറയുമ്പോള്‍ താരത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
‘പൊതുവെ എന്റെ ബേര്‍ത്ത് ഡേ ഞാന്‍ സെലിബ്രേറ്റ് ചെയ്യാറില്ല. എന്നാല്‍ ഈ ബേര്‍ത്ത് ഡേയ്ക്ക് ഞാന്‍ കൊടുക്കുന്ന പ്രാധാന്യം എന്ന് പറയുന്നത്, ഞാന്‍ പോലും അറിയാതെ എനിക്ക് സര്‍പ്രൈസ് ആയി ഇതുപോലൊരു വേദിയില്‍ ആഘോഷിച്ചത് എനിക്ക് സന്തോഷമാണ്. കാരണം അത് എന്നോടുള്ള സ്നേഹമാണ്. അതിന് മഴവില്‍ മനോരമ ചാനലിനും പണം തരും പടം ടീമിനും എന്റെ സ്നേഹവും നന്ദിയും ഞാന്‍ അറിയിക്കുന്നു.
റിമി ടോമിയ്ക്കൊപ്പം ഈ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതിലും വളരെ അധികം സന്തോഷമുണ്ട്. ഞാനും റിമിയും പരസ്പരം സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പോലും സംസാരിക്കുന്നവരാണ്. റമിയുടെ മനസ്സിന്റെ നന്മയും സ്നേഹവും എനിക്ക് അറിയാം, അത് പോലെ എന്റെ ജീവിതത്തെ കുറിച്ചും സ്നേഹത്തെ കുറിച്ചും റിമിയ്ക്കും അറിയാം. ഇപ്പോള്‍ എന്റെ ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം, കലയുടെ സഹായത്തോടെയാണ് ഞാനിപ്പോള്‍ എന്റെ ജീവിതം മുന്നോട്ട് നിയക്കുന്നത്. എന്റെ കലാപ്രവര്‍ത്തനങ്ങള്‍ കണ്ട് ഏറ്റവും അധികം സന്തോഷിച്ച ആള് ഇന്ന് എനിക്കൊപ്പമില്ല. ഈ ബേര്‍ത്ത് ഡേ ഞാന്‍ എന്റെ രമയ്ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു – ജഗദീഷ് പറഞ്ഞു.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…