world

പാകിസ്താനിലും ജയ് മാതാ വിളികൾ ;പാക്കിസ്ഥാനിലെ ക്ഷേത്രവിശേഷം

ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്‌ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ ഹിംഗ്‌ലാജ് തീര്‍ത്ഥാടനത്തിന് ഇക്കുറി മുന്‍പെങ്ങുമില്ലാത്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്.ദേശീയോദ്യാനത്തിനു നടുവിലായി ഒരു ചെറിയ മലയിടുക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു കുഞ്ഞു ക്ഷേത്രം…സാധാരണ ക്ഷേത്രങ്ങളില്‍ കാണപ്പെടുന്ന പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേകിച്ചു രൂപമൊന്നും അല്ലാത്ത ഒരു ചെറിയ കല്ലിനെ ആരാധിക്കുന്ന ഇടം… പറഞ്ഞു വരുമ്പോള്‍ പ്രത്യേകതകള്‍ ഏറെയുണ്ട് ഹിങ്കളാജ് മാത എന്ന ശക്തിപീഠ ക്ഷേത്രത്തിന്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന, ഇന്ത്യയില്‍ നിന്നുള്ള വിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ഹിങ്കളാജ് മാത ക്ഷേത്രത്തെക്കുറിചരിയം ..തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ലാസ്‌ബെല ജില്ലയിലാണ് പുരാതന ഹിംഗ്‌ലാജ് ഗുഹാക്ഷേത്രം. ആയിരക്കണക്കിന് പടികളാണ് ഇവിടേക്ക് ഉള്ളത്. ചെങ്കുത്തായ പാറക്കെട്ടുകള്‍ താണ്ടിയും ഭക്തര്‍ ഇവിടേക്ക് എത്തും. ഹിംഗ്‌ലാജ് മാതാവിന്റെ പ്രീതിക്കായി നാളീകേരമുടച്ചും പനിനീര്‍പൂക്കള്‍ അര്‍പ്പിച്ചും അവര്‍ പ്രാര്‍ത്ഥിക്കും.

നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ, സിന്ധ് മേഖലയില്‍ നിന്നുമാണ് കൂടുതല്‍ ഭക്തരെത്തുന്നത്. ഹൈദരാബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നൂറുകണക്കിന് ബസുകള്‍ തീര്‍ത്ഥാടനത്തിനായി സര്‍വീസ് നടത്തിയിരുന്നു. ജയ് മാതാ ദി, ജയ് ശിവശങ്കര്‍ എന്നിങ്ങനെ ശരണമന്ത്രങ്ങളുമായാണ് തീര്‍ത്ഥാടകര്‍ എത്തുക

പാക്കിസ്ഥാനില്‍ ഇന്നും മികച്ച രീതിയില്‍ നിലനില്‍ക്കുന്ന ചുരുക്കം ചില ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഹിങ്കളാജ് മാതാ ക്ഷേത്രം. ഹിങ്കോള്‍ ദേശീയോദ്യാനത്തിനുള്ളില്‍ . ഖീർതാർ പർവ്വതനിർകളിലെ ഒരറ്റത്താണ് ക്ഷേത്രമുള്ളത്.
ഹിംഗോൾ നദിയുടെ തീരത്തുള്ള ഒരു പർവത ഗുഹയിലെ ദുർഗ്ഗയുടെ അല്ലെങ്കിൽ ദേവിയുടെ ഒരു രൂപമാണിത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഈ സ്ഥലം വിശ്വാസികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായിട്ടുണ്ട്.സതീ ദേവിയുടെ 51 ശക്തിപീഠസ്ഥാനങ്ങളില്‍ ഒന്നും പാക്കിസ്ഥാനിലെ മൂന്ന് ശക്തിപീഠ സ്ഥാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതുമാണ് ഹിങ്കളാജ് മാതാ ക്ഷേത്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. സതിയുടെ ശിരസ്സ് ആണ് ഇവിടെ വീണത്. ഇവിടുത്തെ മറ്റു രണ്ടു ശക്തിപീഠങ്ങള്‍ ശിവഹര്‍ക്കാരെയും ശാദരാപീഠവുമാണ്.

ക്ഷേത്രത്തിന്‍റെ മൂലസ്ഥാനം എന്ത് പ്രകൃതിദത്തമായ ഒരു ചെറിയ മണ്‍ഗുഹയാണ്. അതിനു താഴെതന്നെയായി ഒരു ചെറിയ ബലിപീഠവും കാണാം. മുന്‍പ് സൂചിപ്പിച്ചതുപോലെ മനുഷ്യരൂപത്തിലുള്ള ഒരു പ്രതിഷ്ഠ ഇവി‌ടെ കാണുവാന്‍ സാധിക്കില്ല. പതരം ഇവിടെയുള്ളത് രൂപമില്ലാത്ത ഒരു ചെറിയ കല്ലാണ്. ഇതിനെയാണ് ഇവിടെ പ്രതിഷ്ഠയായി ആരാധിക്കുന്നത്. ഈ കല്ലില്‍ നിറയെ സിന്ദൂരം പുരട്ടിയിട്ടുണ്ട്. അതില്‍ നിന്നാണ് ഈ സ്ഥലത്തിന് സംസ്‌കൃത നാമമായ ഹിംഗുല എന്ന പേരു വന്നതും അത് പിന്നീട് ഹിംഗ്‌ലാജ് എന്ന പേരിന്റെ ഉത്ഭവത്തിന് കാരണമാവുകയും ചെയ്തത് എന്ന് പറയപ്പെടുന്നു.വളരെ ശക്തിയുള്ള ദേവിയാണ് ഹിങ്കളാജ് മാതാ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തന്നെ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ദേവി നന്മ പ്രദാനം ചെയ്യുമെന്നും ആഗ്രഹങ്ങള്‍ സഫലമാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഹിങ്കളാജ് മാതാ ദേവിയുടെ പ്രധാന ക്ഷേത്രമാണിത്. ഗുജറാത്തിലും രാജസ്ഥാനിലും ഹിങ്കളാജ് മാതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ നിലവിലുണ്ട്. ഓരോ ശക്തിപീഠത്തിലും ശിവനെ ഭൈരവന്റെ രൂപത്തിൽ ആരാധിക്കുന്നു.

പ്രദേശത്തുള്ള ഇസ്ലാം മത വിശ്വാസികള്‍ ക്ഷേത്രത്തിന്റെ സുരക്ഷയും സംരക്ഷണത്തിലും കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. പ്രാദേശിക വിശ്വാസികള്‍ പ്രത്യേകിച്ച് സിക്രി ഇസ്ലാം വിശ്വാസികള്‍ ആണ് ഹിംഗ്‌ലജ് മാതാവിനെ ആരാധിക്കുകയും ആരാധനാലയത്തിന് സുരക്ഷ നൽകുകയും ചെയ്യുന്നത്. അവർ ക്ഷേത്രത്തെ “നാനി മന്ദിർ” എന്ന് വിളിക്കുന്നു. ഇവിടുത്തെ ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം പ്രാദേശിക മുസ്ലീം ഗോത്രങ്ങളും ഹിംഗ്ലാജ് മാതാ ദേവാലയത്തിലേക്ക് തീർത്ഥാടനം നടത്തുകയും ഈ തീർത്ഥാടനത്തെ “നാനി കി ഹജ്” എന്ന് വിളിക്കുകയും ചെയ്യുന്നു.ഹിംഗ്‌ലജ് യാത്ര എന്നത് പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് ഹിങ്കളാജ് മാത ക്ഷേത്രത്തിലേയ്ക്ക് നാലു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം നടക്കുന്നത്.മൂന്നാം ദിവസമാണ് പ്രധാന ചടങ്ങ് നടക്കുന്നത്. മൂന്നു തേങ്ങകളാണ് ഇവി‌ടെ നേര്‍ച്ചയായി അര്‍പ്പിക്കുന്നത്. കറാച്ചിയിലെ നാനാദ് പന്തി അഖാടയിൽ നിന്നാണ് സാധാരണഗതിയിൽ തീർത്ഥാടനം ആരംഭിക്കുന്നത്. ചിലർ നാല് ദിവസവും ഹിംഗ്‌ലാജിൽ തുടരുമ്പോൾ, മറ്റുള്ളവർ ചെറിയൊരു ദിവസത്തെ യാത്ര നടത്തുന്നു.

രാവണനെ വധിച്ചതിന് ശേഷം വനവാസം കഴിഞ്ഞ് രാമൻ അയോധ്യയുടെ രാജാവാകാന്‍ രാമന്‍ തിരിച്ചെത്തിയപ്പോള്‍ ഇതുവരെ ചെയ്ത പാപങ്ങളില്‍ നിന്നെല്ലാം സ്വയം ശുദ്ധീകരിക്കാൻ, ശുദ്ധീകരിക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലമായ ഹിംഗ്‌ലാജ് മാതയിലേക്ക് രാമൻ ഒരു തീർത്ഥാടനം നടത്തണമെന്ന് കുംബോദർ മുനി ആവശ്യപ്പെട്ടു. രാമൻ ഉപദേശം അനുസരിക്കുകയും ഉടൻ തന്നെ സൈന്യവുമായി ഹിംഗ്‌ലാജിലേയ്‌ക്ക് പുറപ്പെട്ടു. സീത, ലക്ഷ്മണൻ, ഹനുമാൻ എന്നിവരും കൂടെയുണ്ട്.

പർവത ചുരത്തിൽ എത്തിയപ്പോള്‍ ദേവിയുടെ സൈന്യം ഹിംഗ്ലാജ് വിശുദ്ധ താഴ്‌വരയിലേക്കുള്ള പ്രവേശനം തടയുകയും അവർക്കിടയിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു, അതിൽ ദേവിയുടെ സൈന്യം രാമന്റെ സൈന്യത്തെ പരാജയപ്പെടുത്തി അവന്റെ സൈന്യത്തോട് പിൻവാങ്ങണമെന്ന് പറഞ്ഞു.എന്തുകൊണ്ടാണ് അവൾ തന്നോട് യുദ്ധം ചെയ്തതെന്ന് അന്വേഷിക്കാൻ രാമ ദേവിയുടെ അടുത്തേക്ക് ഒരു ദൂതനെ അയച്ചപ്പോള്‍ രാമന്‍ ഒരു സാധാരണ തീര്‍ത്ഥാടകമായി വരണമെന്നാണ് ദേവി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അങ്ങനെ രാമൻ തന്റെ പരിവാരങ്ങളെയും സൈന്യത്തെയും വാഹനങ്ങളെയും ഉപേക്ഷിച്ച് തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം അനുഗമിച്ച് ശ്രീകോവിലിലേക്ക് നടക്കാൻ പുറപ്പെടുന്ന. വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് രാമനും കൂട്ടരും ഈ യാത്ര പൂര്‍ത്തിയാക്കിയെന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. തന്റെ പൂർത്തീകരിച്ച യാത്രയെ അടയാളപ്പെടുത്തുന്നതിനായി, ക്ഷേത്രത്തിന് എതിർവശത്തുള്ള പർവതത്തിൽ അദ്ദേഹം സൂര്യന്റെയും ചന്ദ്രന്റെയും ചിഹ്നങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്, അത് ഇന്നും കാണാം

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

11 mins ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

38 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

1 hour ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

2 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

2 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago