Categories: kerala

പുതുപ്പള്ളിയില്‍ സമദൂരമെന്ന് ജി സുകുമാരന്‍ നായര്‍, എന്‍എസ്എസിനെ പുകഴ്ത്തി ജെയ്ക്

കോട്ടയം. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായതോടെ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും പുകഴ്ത്ത് ജെയ്ക്ക് സി തോമസ്. മതനിരപേക്ഷത ഉയര്‍ത്തിക്കാട്ടുന്ന നിലപാടാണ് എന്‍എസ്എസിന്റേത് എന്ന് ജെയ്ക്ക് പ്രതികരിച്ചു. അതേസയമയം വിശ്വാസത്തെ വര്‍ഗീയ രാഷ്ട്രീയമാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കടുത്ത നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചതെന്നും ജയ്ക് പറയുന്നു.

പുതുപ്പള്ളിയില്‍ വികതസനമാണ് ചര്‍ച്ച ചെയ്യുന്നതെന്നും വികസനം ചര്‍ച്ച ചെയ്യുവാനാണെങ്കില്‍ എത് സ്ഥലത്തും വരുവാന്‍ തയ്യാറാണ്. വികസനം എന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പാര്‍ട്ടികളുടെ അടുക്കള കാര്യം അല്ലെന്നും ജെയ്ക്ക് പറഞ്ഞു.

അതേസമയം പുതുപ്പള്ളിയില്‍ എന്‍എസ്എസ് നിലപാട് വ്യക്തമാക്കി. സമദൂരമെന്ന പരാമ്പരാഗത നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചത്. നിലവില്‍ സ്വീകരിച്ചിരിക്കുന്ന സമദൂരമെന്ന നിലപാടില്‍ മാറ്റമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. അതേസമയം സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

5 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

13 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

27 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

41 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago