kerala

വാഹനത്തിന് ലോൺ അടക്കാൻ പണമില്ല,കാർ ചിപ്സ് കടയാക്കി മാറ്റി യുവാവ്

ലോക്ക്ഡൗൺ വന്നതോടെ നിരവധി ആളുകൾക്കാണ് ജോലി നഷ്ടമായത്.അതുമൂലം പലരും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ദാരിദ്ര്യത്തിലായി.ഇനി എന്ന് ഒരു പുതിയ ജോലികിട്ടുമെന്ന് പോലും പലർക്കും അറിയത്തില്ല.അത്തരത്തിൽ ഉപജീവനമാർ​​​​ഗ്​ഗം നഷ്ടപട്ടതുമൂലം ചിപ്സ് കച്ചവടം ആരംഭിച്ചിരിക്കുകയാണ് കണ്ടന്തറ കാരോത്തുകുടി ജമീൽ മുഹമ്മദ് ഫൈസി.കാർ വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും ലോക് ഡൗണായി.ഇതോടെ 8 ലക്ഷം രൂപ വിലയുള്ള കാർ റോഡരികിൽ പാർക്ക് ചെയ്ത് ഡിക്കിയിൽ ചിപ്സ് നിരത്തി വിൽപന നടത്തിയാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാനുള്ള ഫൈസിയുടെ ശ്രമം

80 മുതൽ 85 രൂപവരെക്കൊടുത്താണ് മൊത്തവിൽപ്പനക്കാരിൽ നിന്ന് ചിപ്സ് വാങ്ങുന്നത്.100 രൂപക്ക് വിൽക്കുന്ന ഒരുപാക്കറ്റിൽ നിന്ന് 15രൂപയാണ് ലാഭം ലഭിക്കുക.ദിവസം 30–25 പായ്ക്കറ്റുകൾ വിറ്റാൽ 500 രൂപയോളം കിട്ടും.ബാങ്ക് വായ്പയടയ്ക്കാനും ഭാര്യയും 3 പെൺകുട്ടികളും ബാപ്പയും ഉമ്മയും അനിയനും അടങ്ങുന്ന കുടുംബത്തെ പുലർത്താനും ഈ തുക തികയില്ല.3 വർഷം മുൻപ് സൗദിയിൽ നിന്നു നാട്ടിലെത്തുമ്പോൾ കാര്യമായ സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല.

കൊച്ചിയിൽ ട്രാവൽസിന്റെ ടാക്സി ഓടിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബാങ്കിൽ നിന്നും സഹകരണ ബാങ്കിൽ നിന്നുമായി 8 ലക്ഷം രൂപ വായ്പയെടുത്ത് സെക്കൻഡ് ഹാൻഡ് ടാക്സി പെർമിറ്റ് കാർ വാങ്ങിയത്.മാസം 25000 രൂപ വായ്പ ഗഡു അടയ്ക്കണം.ഒരു വർഷം കൃത്യമായി അടച്ചു.6 മാസത്തെ മൊറട്ടോറിയം അവസാനിച്ചു.അടുത്തമാസം മുതൽ വായ്പയടയ്ക്കണം.മൊറട്ടോറിയം കാലത്തെ പലിശയടക്കം 40000 രൂപ കൂടുതൽ അടയ്ക്കണമെന്നാണ് ബാങ്ക് നിർദേശമെന്ന് ജമീൽ പറഞ്ഞു

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

19 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

32 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

35 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

2 hours ago