kerala

എന്റെ മകനെ അവര്‍ കൂട്ടികൊണ്ടുപോയി കൊന്നതാണ് ; കര്‍ണാടകയില്‍ വച്ച് മരിച്ച ജംഷീദിന്റെ പിതാവ്‌

കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ട്രെയിൻ തട്ടിയാണ് മരണമെന്ന എന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ബംഗളൂരുവിലേക്ക് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ ജംഷീദിനെ മാണ്ഡ്യയിലാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ജംഷീദിന്റ ഒപ്പം പോയ ചിലർക്ക് ലഹരിമാഫിയ യുമായുള്ള ബന്ധഉണ്ടെന്ന ആരോപണം ദുരൂഹതയുണർത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. കൂരാച്ചുണ്ട് പോലീസ് ഇന്ന് ഇവരിൽ നിന്ന് വിശദമായ മൊഴിയെടുക്കും. ‘ എന്റെ മകനെ ഇവിടെ നിന്ന് വിളിച്ചുകൊണ്ടുപോയി കൊന്നതാണ്. എന്തോ ഒരു ട്രാപ്പിൽ എന്റെ മകനെ കുടുക്കാൻ നോക്കി. പക്ഷേ അവൻ വഴങ്ങിയില്ല. അതുകൊണ്ട് അവനെ കൊന്നു. എന്റെ മകന്റെ ഫോൺ പോലും കിട്ടിയിട്ടില്ല. അതായിരിക്കും ഉണ്ടായത്. അവന്റെ സുഹൃത്തുക്കൾക്ക് ലഹരി മാഫിയ ബന്ധമുണ്ട്. റിയാസിനെ മയക്കുമരുന്നുമായി പൊലീസ് പിടിച്ചിട്ടുള്ളതാണ്. ഇനി ഒരു കുടുംബത്തിനും ഈ ഗതി വരരുത്’- അച്ഛൻ പറഞ്ഞു.

ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബംഗലൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ചയാണ് ജംഷിദിനെ മാണ്ഡ്യയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

6 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

7 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

8 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago