ന്യുഡല്‍ഹി: ഉച്ചഭക്ഷണം ഒരു രൂപയ്ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതാവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. കിഴക്കന്‍ ഡല്‍ഹിയിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം നല്കുന്ന ക്യാന്റീനുകള്‍ ആരംഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ആദ്യ ജന്‍ രസോയി ക്യാന്റീന് ഗാന്ധി നഗറില്‍ തുറക്കും. രണ്ടാമത്തെ ക്യാന്റീന് റിപ്പബ്ലിക് ദിനത്തില്‍ അശോക് നഗറില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഡല്‍ഹിയിലെ 10 അസംബ്ലി മണ്ഡലങ്ങളിലും ഓരോ ക്യാന്റീന് വീതന് ആരംഭിക്കാനാണ് ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.
ജന്‍ രസോയി ക്യാന്റീനുകള്‍ ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയിടുള്ളത്. ഒരേ സമയം 100 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത് എങ്കിലും ഇപ്പോഴത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് 50 പേര്‍ക്കാണ് ഒരു സമയം ഭക്ഷണം നല്‍കുന്നത്. സര്‍ക്കാരിന്റെ സഹായമില്ലാതെ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ ചോറും കറികളുമാണ് നല്‍കുന്നത്.
പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…
കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എസ്എഫ്ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…