kerala

രുചി നിറച്ച് വിരുന്നൊരുക്കി സൗഹൃദം ജനകീയ ഹോട്ടൽ

വണ്ണപ്പുറം ∙ സംതൃപ്തിയുടെ രുചി നിറച്ച് വിരുന്നൊരുക്കുകയാണ് സൗഹൃദം ജനകീയ ഹോട്ടൽ രം​ഗത്ത് . പഞ്ചായത്ത്‌ ഓഫിസിനു മുൻപിൽ കുടുംബശ്രീ പ്രവർത്തകരാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. വിശന്നെത്തുന്നവർക്ക് 20 രൂപയ്ക്ക് ചോറിന്‌ ഒപ്പം സാമ്പാർ, തോരൻ , അച്ചാർ, മുളകു വറുത്തത്, മോര്, രസം എന്നിങ്ങനെ 6 കൂട്ടം കറിയും ഇവിടെ കിട്ടും. ദിവസം നൂറോളം ആളുകളാണ് 20 രൂപയുടെ ഊണ് കഴിക്കാൻ എത്തുന്നത്. പാഴ്സലായും ഊണ്‌ നൽകുന്നുണ്ട്. ഇതിനു 5 രൂപ അധികം നൽകണം.

‘സ്പെഷൽ’ വേണമെങ്കിൽ മീൻ വറുത്തത് കിട്ടും പക്ഷേ, ഊണിന്റെ വില 60 രൂപ ആകുമെന്ന് മാത്രം. കൂടാതെ ചിക്കൻ കറിയും ഇവിടെ കിട്ടും. പഞ്ചായത്തിലെ സിഡിഎസ് പ്രതിനിധികളായ മജീന രാജു, ഉഷ കലാധരൻ, ആൻസി തോമസ്, ലീലാമ്മ ജോസ് എന്നിവർ ചേർന്നാണ് ജനകീയ ഹോട്ടൽ നടത്തുന്നത് . കുടുംബശ്രീ മിഷനിൽ നിന്നു കിട്ടുന്ന 10 രൂപ സബ്സിഡി ഉള്ളതിനാൽ ഭക്ഷണശാല നഷ്ടമില്ലാതെ കൊണ്ടുപോകാൻ കഴിയും. കുത്തരി ചോറാണ് നൽകുന്നത്.

Karma News Network

Recent Posts

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

5 mins ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

38 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

1 hour ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

2 hours ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

2 hours ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago