social issues

നീയൊക്കെ പുരുഷ സമൂഹത്തിന് തന്നെ നാണക്കേടാണ്… ഒന്നുമറിയാത്ത എന്റെ ഉപ്പയേയും ഉമ്മയേയും വരെ ഇതിലേക്ക് വലിച്ചിട്ടു, ജാസില്‍ പറയുന്നു

റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനാണ് ജാസില്‍ ജാസി. പെണ്ണഴകിലാണ് ഈ മലപ്പുറംകാരന്‍ പ്രവാസി പ്രത്യക്ഷപ്പെടുക. പലപ്പോഴും ജീസിലിന്റെ വീഡിയോകള്‍ക്ക് മോശം കമന്റുകളാണ് അധികവും. വിമര്‍ശനവും കുത്തുവാക്കുകളും സ്ഥിരമാണ്. ഇപ്പാള്‍ ജാസില്‍ ഇതിനോടൊക്കെ നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജാസില്‍ മനസ് തുറന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് ടിക്ടോക് കാലത്താണ്. ബ്യൂട്ടി ടിപ്‌സ് വീഡിയോകളൊക്കെ ഒരുപാട് ചെയ്തിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്ക് രണ്ട് മേയ്ക്കപ്പ് ടിപ്‌സ് ശ്രദ്ധിക്കപ്പെട്ടു. ആരും തിരിച്ചറിയുന്ന വിധത്തിലൊന്നും അത് പോയതുമില്ല. ഒരു അറബി വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ കയറിയങ്ങ് ഹിറ്റായത്. അറബി മോഡലില്‍ തലയില്‍ കെട്ട് കെട്ടുന്ന വിഡിയോ ഏകദേശം ഒരുകോടിയിലേറെ പേര്‍ കണ്ടു. അറബ് ലോകത്തു നിന്നും സ്വദേശത്തു നിന്നുമൊക്കെ ആയിരക്കണക്കിന് ആരാധകരും അതുമൂലമുണ്ടായിയെന്ന് ജാസില്‍ പറഞ്ഞു.

മുഹമ്മദ് ജാസിലെന്നാണ് മുഴുവന്‍ പേര്. ജാസില്‍ ജാസി എന്നാണ് വിളിപ്പേര്, സോഷ്യല്‍ മീഡിയയിലും ആ പേര് തന്നെ.മലപ്പുറം കുറ്റിപ്പുറത്തെ കുടുംബത്തില്‍ ഉപ്പയും ഉമ്മയും രണ്ട് ഇത്താത്തമാരും അവരുടെ കുടുംബവും കുഞ്ഞുങ്ങളുമൊക്കെയാണ് ഉള്ളത്. എല്ലാവരുമൊക്കെയായി ഹാപ്പിയാണ്. ദുബായി ദേറയില്‍ ഒരു പെര്‍ഫ്യൂം കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. കൂടാതെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഇന്‍ഫ്‌ലൂവന്‍സര്‍ തുടങ്ങിയ രീതിയിലും അറിയപ്പെടാറുണ്ട്. ആദ്യമൊക്കെ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ നോര്‍മലായി തന്നെയാണ് ചെയ്തിരുന്നത്.

അന്നു പങ്കുവച്ച വിഡിയോയൊക്കെ വലിയ ഓളമുണ്ടാക്കിയില്ല. അപ്പോഴാണ് പെണ്ണുഴകില്‍ അണിഞ്ഞൊരുങ്ങി വിഡിയോ ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചത്. ഒരു വെറൈറ്റിയായി ചെയ്യാമെന്ന് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ.താടി വച്ചുകൊണ്ട് പെണ്‍കുട്ടികളുടെ വോയ്‌സില്‍ ചെയ്ത വിഡിയോസ് പലരും ഏറ്റെടുത്തു. മോശം കമന്റുകളോ അധിക്ഷേപങ്ങളൊ ഒന്നും അന്ന് വന്നിരുന്നില്ല. എന്നാല്‍ ഇങ്ങനുള്ള വീഡിയോ തുടര്‍ന്നപ്പോള്‍ സപ്പോര്‍ട്ട് ചെയ്തവരടക്കം കാലു മാറി.

താടി വടിച്ചൂടെ, പെണ്ണാണോ… ഗേ ആണോ ട്രാന്‍സ് ജെന്‍ഡര്‍ തുടങ്ങിയ കമന്റുകളാണ് അന്ന് വന്നത്. ചിലര്‍ കേട്ടാലറയ്ക്കുന്ന ചീത്തവിളികള്‍ വരെ നടത്തി. നെഗറ്റീവ് കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടിയെങ്കിലും എന്റെ അക്കൗണ്ട് ഒന്നുകൂടി റീച്ചായത് ഒരു ഗുണമാണ്. തന്നെ ഒരുപാട് പേര്‍ തിരിച്ചറിയാന്‍ തുടങ്ങി. അന്നും ഇന്നും തളര്‍ത്താന്‍ നോക്കിയവരിലൂടെയാണ് തന്റെ വളര്‍ച്ച. എന്റെ വ്യക്തിത്വം ആരെയും ബോധിപ്പിക്കാനില്ലെന്നും എന്നെക്കുറിച്ച് എനിക്ക് ബോധ്യമുള്ളിടത്തോളം എനിക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ.

എന്തിന് ഇങ്ങനെ പെണ്‍ വേഷത്തിലും ഭാവത്തിലും എത്തുന്നു എന്നതാണ് എല്ലാവരും ആവര്‍ത്തിച്ച് ചോദിക്കുന്നത്. എന്റെ മുഖത്ത് എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ഞാന്‍ ഹൈലൈറ്റ് ചെയ്യുന്നു എന്നതാണ് അതിനു നല്‍കാനുള്ള ആകെ മറുപടി. കണ്ണും ചുണ്ടും പുരികവുമൊക്കെ കാണുമ്പോള്‍ ഭംഗി തോന്നാനായി കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നതാണ്. കണ്ണെഴുതുമ്പോഴാണ് എന്റെ കണ്ണിന് ഭംഗി എന്ന് ഒരിപാട് പേര്‍ പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം എന്താണെന്നാല്‍ ഈ മേക്കോവറിലൂടെ കൂടുതല്‍ പേര്‍ ശ്രദ്ധിക്കും. കൂടുതല്‍ ലൈക്കും ഫോളോവേഴ്‌സും കിട്ടും.

ഞാന്‍ ഗേയോ ട്രാന്‍സ്‌ജെന്‍ഡറോ ഒന്നുമല്ല, ജന്മം കൊണ്ട് ആണാണ്. മറ്റൊരു ലേബലിങ്ങ് തത്കാലം വേണ്ടെന്ന് മാത്രമാണ് ഇപ്പോള്‍ പറയാനുള്ളത്. ട്രാന്‍സ്‌ഗേ സമൂഹത്തില്‍ നിന്ന് തനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അഭിമാനത്തോടെയാണ് ഇത് ഞാന്‍ പറയുന്നത്. തനിക്ക് തന്റേതായ ഇഷ്ടങ്ങളും, താത്പര്യങ്ങളുമുണ്ട്. അത് എന്റെ മാത്രം സ്വകാര്യതയാണ്. ഭാവിയില്‍ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് ഒരു പെണ്‍കുട്ടിയെയാണോ എന്നൊന്നും എനിക്ക് ഇപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ല. അത് സര്‍പ്രൈസായി തന്നെ നില്‍ക്കട്ടെയെന്നും ഈ സമയം വരെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജീവിതസഖിയാക്കണം എന്ന തോന്നലെനിക്ക് വന്നിട്ടില്ല.

ഒരുപാട് ചൂഷണങ്ങളും ചതികളും ഏറ്റുവാങ്ങിയ വ്യക്തിയാണ് താന്‍. വേദനിപ്പിക്കുന്ന ഒത്തിരിക്കാര്യങ്ങളില്‍ നിന്നുള്ള എന്റെ വലിയ റിലീഫാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടുന്ന ഈ സന്തോഷവും സ്‌നേഹവും. അതെന്നും ഉണ്ടാകണേ… എന്ന പ്രാര്‍ഥന മാത്രമാണ് തനിക്ക്. മനസു വേദനിപ്പിച്ച കമന്റുകളും അഭിപ്രായങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. പലതും ഒഴിവാക്കി വിടുമ്പോഴും ചിലത് നമ്മളെ വല്ലാതെ വേദനിപ്പിക്കും. ഓര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം വരും. നിന്റെ ഉപ്പയും ഉമ്മയും ചെയ്ത വലിയ തെറ്റാണ് നീ… നിനക്ക് ജന്മം നല്‍കിയതിനു പകരം വല്ല വാഴയും വച്ചാല്‍ പോരേ… എന്നൊക്കെ പറയുമ്പോള്‍ ചങ്കുനീറും.

തന്നെ എന്തു വേണമെങ്കിലും പറഞ്ഞോളൂ, ജന്മം തന്നവരേയും, പ്രിയപ്പെട്ടവരേയും ഇതിനിടയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്. മറ്റു ചിലര്‍ ഞാന്‍ ചെയ്ത വീഡിയോയൊക്കെ എടുത്ത് മോശമായി എഡിറ്റ് ചെയ്ത് തെറ്റായ ഉദ്ദേശ്യത്തോടെ പ്രചരിപ്പിക്കാറുമുണ്ട്. അതൊക്കെ കാണുമ്പോള്‍ തളര്‍ന്നു പോകാറുണ്ട്. പക്ഷേ ഉള്ളിന്റെ ഉള്ളിലിരുന്ന് തളരരുതെന്ന് ഒരാള്‍ എന്നോട് പറയും. അതേസമയം നെഗറ്റീവ് കമന്റ് പറഞ്ഞവര്‍ എന്നെ നേരിട്ട് കണ്ടപ്പോള്‍ മാറ്റിപ്പറഞ്ഞ അനുഭവവും ഉണ്ടായിട്ടുണ്ട്. ജാസില്‍ സിംപിളാണ്… സോഫ്റ്റാണ്, പാവമാണ് എന്നൊക്കെ പലരും പറയും. കുട്ടികള്‍ ഒരുപാട് പേര്‍ എന്റെ വിഡിയോ ഇഷ്ടപ്പെടുന്നുണ്ടെന്ന് പലരും പറയും. അത് കേള്‍ക്കുമ്പോഴും ബാക്കിയുള്ളവര്‍ അവരുടെ വഴിക്ക് പോട്ടേയെന്ന് മനസില്‍ തോന്നും. അല്ലെങ്കിലും ഇക്കൂട്ടങ്ങളുടെ വായടപ്പിക്കാന്‍ പറ്റില്ലല്ലോ.

അറിയപ്പെടുന്നൊരു മോഡല്‍, ഫാഷന്‍ ഐക്കണ്‍ ആയി, ബിഗ് സ്‌ക്രീനില്‍ എന്റെ മുഖം തെളിയുന്നതാണ് വലിയ സ്വപ്നം. വലിയ പ്രോജക്ടുകളുടെ ഭാഗമാകണമെന്നാണെന്റെ സ്വപ്നം. അതെല്ലാം നടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ ഈ കേള്‍ക്കുന്ന പരിഹാസവും കുത്തുവാക്കുകളും എന്റെ അധ്വാനവുമൊന്നും വെറുതെയാകില്ല. എന്റെ പേരും വ്യക്തിത്വവും അടയാളപ്പെടുത്തുന്ന ഒരു ബൊട്ടീക്ക് തുടങ്ങുക എന്നൊരു ആഗ്രഹം കൂടിയുണ്ട്. ഒരു വലിയ ബ്രാന്‍ഡ് അതാണ് സ്വപ്നമെന്നും ജാസില്‍ പറയുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

5 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

6 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

6 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

7 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

7 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

8 hours ago