entertainment

എന്റെ പിതാവിനെ ഞാന്‍ തന്തയെന്ന് വിളിക്കും, അയാളതേ അര്‍ഹിക്കുന്നുള്ളൂ, പക്ഷെ മറ്റുള്ളവര്‍ അങ്ങനെ വിളിക്കണ്ട; ജാസ്മിന്‍

റോബിനും ജാസ്മിനും തമ്മില്‍ നടക്കുന്ന യുദ്ധം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. വീട്ടിലേക്ക് വന്ന് മൂന്നാം ദിവസം മുതല്‍ ജാസ്മിനും റോബിനും ഏറ്റുമുട്ടാന്‍ തുടങ്ങിയതാണ്. റോബിന്റെ പേര് പറയുന്നത് പോലും വെറുപ്പായി കാണുന്ന ‌വ്യക്തിയാണ് ജാസ്മിന്‍. നിമിഷയുടെ പാവ ​ഗെയിമിന്റെ ഭാ​ഗമായി റോബിന്‍ എടുത്തപ്പോള്‍ മുതലാണ് എത്തിക്സിന് നിരക്കാത്ത പ്രവൃത്തികള്‍ ചെയ്യുന്ന വ്യക്തിയാണ് റോബിനെന്ന് ജാസ്മിന്‍ പറഞ്ഞ് തുടങ്ങിയത്.

ആ സംഭവത്തിന് ശേഷം എന്ത് നോമിനേഷന്‍ വന്നാലും ജാസ്മിന്‍ ആദ്യം പറയുന്ന പേര് റോബിന്റേതാണ്. കൂടാതെ റോബിന്റെ ചെറിയ തെറ്റ് പോലും കണ്ടെത്തി പറയാന്‍ ബി​ഗ് ബോസ് സീസണ്‍ ഫോറില്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്ന വ്യക്തിയും ജാസ്മിനാണ്. റോബിന്‍ ഇപ്രാവശ്യത്തെ വീക്കിലി ടാസ്ക്കിലൂടെ പുറത്തായതിന് പിന്നിലും ജാസ്മിനാണ്.

നേരത്തെ മോഹന്‍ലാലില്‍ നിന്നും ലാസ്റ്റ് വാണിങ് റോബിന് ലഭിച്ചതിനാല്‍ ഇനിയൊരു തെറ്റ് ചെയ്താല്‍ റോബിനെ വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് ജാസ്മിന് അറിയാമായിരുന്നു. അതിനാല്‍ റോബിനെ പ്രകോപിപ്പിക്കുന്നതിന് ജാസ്മിന്‍ റിയാസുമായി ചേര്‍ന്ന് പ​ദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. തുടക്കത്തില്‍ റോബിനെപ്പോലെ തന്നെ ഫാന്‍സ് ജാസ്മിനുമുണ്ടായിരുന്നു.

.ദില്‍ഷയുടെ സഹോദരിപോലും താന്‍ ജാസ്മിനിലെ മത്സരാര്‍ഥിയെ സ്നേഹിക്കുന്നുവെന്ന് അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലിപ്പോള്‍ ഏറ്റവും കുറവ് ജനപിന്തുണയുള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍. കാരണം ജാസ്മിന്റെ വായില്‍ നിന്നും വരുന്ന അശ്ലീലങ്ങളും നിലപാടില്ലായ്മയും റോബിനെ വിഷ സ്പ്രേ അടിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമാണ്.

റിയാസിനെ തള്ളിമാറ്റിയപ്പോള്‍ റോബിന്‍ റിയാസിനെ അടിച്ചുവെന്ന് ജാസ്മിന്‍ അടക്കമുള്ളവരും റിയാസും പരാതിപ്പെട്ടതിനാലാണ് ബി​ഗ് ബോസ് റോബിനെ വീട്ടില്‍ നിന്നും ഒഴിവാക്കിയത്. അതേസമയം ജാസ്മിന്‍ റോബിനെതിരെ ചെയ്ത ക്രൂരതകള്‍ക്ക് വെറും താക്കീത് നല്‍കുക മാത്രമാണ് ബി​ഗ് ബോസ് ചെയ്തത്. വീട്ടില്‍ നിന്നും പുറത്തായതിന് ശേഷവും റോബിന്റെ പ്രവൃത്തികളെ വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്ന് താറടിക്കുന്നുണ്ട് ജാസ്മിന്‍.

നിലവില്‍ വീട്ടിലില്ലാത്ത റോബിനെ കുറിച്ച്‌ ജയില്‍ നോമിനേഷനിടയിലും പരസ്യമായി കുറ്റപ്പെടുത്തുന്ന ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത് ഒരു ചുമരിനപ്പുറമുള്ള സീക്രട്ട് റൂമിലിരുന്ന് റോബിന്‍ അത് കേള്‍ക്കുന്നതും വൈറലായ വീഡിയോയില്‍ കാണാം. ‘ടാസ്ക്കിന്റെ ഭാ​ഗമായി എന്തും ചെയ്യാമെന്ന ധാരണയാണ് ചിലര്‍ക്ക്. റോബിന്‍ എന്റെ മാതാപിതാക്കളെ പരസ്യമായി അധിക്ഷേപിച്ചു. മാതാവ്, പിതാവ് എന്നുള്ള വാക്കുകളോട് അതിയായ ബഹുമാനം സൂക്ഷിക്കുന്ന വ്യക്തിയാണ് ഞാന്‍.

‘പക്ഷെ കുഞ്ഞായിരിക്കുമ്ബോള്‍ എന്നെ ഉപേക്ഷിച്ചുപോയ പിതാവിനെ തന്തയെന്ന് വിളിക്കാനെ ഞാന്‍ ഇഷ്ടപ്പെടുന്നുള്ളൂ. അയാള്‍ ആ വിളി മാത്രമെ അര്‍ഹിക്കുന്നുള്ളൂ.’ ‘പക്ഷെ വഴിയില്‍ കൂടെ പോകുന്നവനും വരുന്നവനും എന്റെ തന്തയെ വിളിച്ചാല്‍ ഞാന്‍‌ പ്രതികരിക്കും. മാതാവ്, പിതാവ് എന്ന വാക്കുകളോടുള്ള ബഹുമാനം കൊണ്ട് മാത്രം. ഇതാണ് എന്റെ ലോജിക്ക്’ എന്നാണ് റോബിനെ കുറ്റപ്പെടുത്തി ജാസ്മിന്‍ പറഞ്ഞത്. വീക്കിലി ടാസ്ക്കിലെ പ്രശ്നങ്ങള്‍ക്കിടയില്‍ ജാസ്മിനുമായി തര്‍ക്കിക്കവെ ചുമ്മാതല്ലടി നിന്റെ തന്ത നിന്നെ ഇട്ടിട്ട് പോയതെന്ന് റോബിന്‍ പറ‍ഞ്ഞിരുന്നു. മുമ്ബും ഇതേ വിഷയത്തില്‍ ദില്‍ഷയുമായും നിമിഷയും ജാസ്മിനും വഴക്കുണ്ടാക്കിയിരുന്നു.

ഇനി വീക്കെന്‍ഡ് എപ്പിസോഡ് വന്നാല്‍ മാത്രമെ ആരൊക്കെ വീട്ടില്‍ വാഴും വീഴുമെന്നതില്‍ കൃത്യമായ വ്യക്തത ഉണ്ടാകൂ. റോബിന് പുറമെ നോമിനേഷനില്‍ ഉള്‍പ്പെട്ടവരില്‍ ഒരാള്‍ കൂടി ഈ ആഴ്ച പുറത്താകാന്‍ സാധ്യതയുണ്ട്. സീസണ്‍ ഫോര്‍ ഫിനാലെയിലേക്ക് എത്താന്‍ ഇനി വളരെ കുറച്ച്‌ ദിവസങ്ങളും ആഴ്ചകളും മാത്രമാണ് അവശേഷിക്കുന്നത്.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

11 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

37 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago