entertainment

വീട്ടിലേക്ക് ഒരിക്കലും മടങ്ങി പോകില്ല, ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് ഉമ്മ, ജാസ്മിന്‍ പറയുന്നു

ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ മൂസ. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രണ്ട് വിവാഹം ചെയ്യിപ്പിച്ചതും എന്നാല്‍ ഇഴിടെ താന്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങള്‍ മനസ്സിലാക്കാതെ വീട്ടുകാര്‍ വീണ്ടും വീണ്ടും മാനസികമായി പീഡിപ്പിച്ചപ്പോള്‍ ജാസ്മിന്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നു.

വീട്ടിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകുമോ എന്ന് അപര്‍ണ ചോദിച്ചിരുന്നു. ഇപ്പോള്‍ വീട്ടുകാര്‍ എല്ലാം ഷോ കാണുന്നുണ്ടാവില്ല, ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. അതിന് സീറോ ചാന്‍സ് പോലും ഇല്ല. ഞാന്‍ പോവില്ല. എനിക്ക് പോകണം എന്ന തോന്നല്‍ പോലും ഇല്ല. അത് സംഭവിയ്ക്കില്ല എന്ന് ജാസ്മിന്‍ തീര്‍ത്ത് പറയുന്നു.

ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നും അപര്‍ണ ചോദിച്ചു. അതൊക്കെ പണ്ടെ ഞാന്‍ കൊടുത്ത് ഒഴിവാക്കിയതാണ്. പക്ഷെ എനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ട ആവശ്യമില്ല. ഒരൊറ്റ കുഴപ്പമേയുള്ളൂ, ഹോം അഡ്രസ്സില്‍ വരുന്ന എടിഎം എനിക്ക് കിട്ടിയാല്‍ മതിയായിരുന്നു.

വീട്ടില്‍ ആരാണ് ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതായി തോന്നുന്നത് എന്ന് വീണ്ടും അപര്‍ണ ചോദിച്ചു. രണ്ടാമതൊന്ന് ആലോചിക്കാതെ ജാസ്മിന്‍ പറഞ്ഞു, എന്റെ അമ്മ. അവര്‍ എന്നെ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. ഞാന്‍ എല്ലാം സഹിച്ച് തിരിച്ച് വരുമ്പോഴും മറ്റുള്ളവര്‍ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്നം. ഞങ്ങളുടെ വീട്ടില്‍ സഹോദര സ്നേഹം അത്ര വലിയ രീതിയില്‍ ഒന്നും ഇല്ലായിരുന്നു. അനിയത്തിമാരുടെ എല്ലാം കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി സെറ്റില്‍ഡ് ആണ്. എനിക്ക് അങ്ങോട്ട് പോകണം എന്നോ, അവരെയൊക്കെ കാണണം എന്നോ ഉള്ള ആഗ്രഹം ഒരു തരി പോലും ഇല്ല. അതുകൊണ്ട് പ്രശ്നമില്ല.- ജാസ്മിന്‍ പറഞ്ഞു.

Karma News Network

Recent Posts

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോ​ഹാൻ പ്രഥമൻ്റെ കബറടക്കം 21…

4 hours ago

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

4 hours ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

5 hours ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

5 hours ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

6 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

6 hours ago