entertainment

എത്ര പണം കയ്യില്‍ വന്നാലും ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും, 12 കോടിയുടെ ഭാഗ്യവാന്‍ പറയുന്നു

കൊച്ചി: ഓണം ബമ്പര്‍ നേടിയ ഭാഗ്യവാനെ ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെ കണ്ടെത്തി. എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടിയുടെ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. ഇത്രയും വലിയ തുക തന്റെ അക്കൗണ്ടിലേക്ക് എത്തുമ്പോഴും തനിക്കും കുടുംബത്തിനും യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് ജയപാലന്‍ പറയുന്നത്. മനപ്പൂര്‍വ്വമാണ് ഒരു ദിവസം വൈകി കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്. തന്റെ അമ്മയോട് പോലും ലോട്ടറി അടിച്ച വിവരം പറഞ്ഞില്ലെന്ന് ജയപാലന്‍ പറയുന്നു.

മറ്റൊരള്‍ തന്റെ ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ജയപാലനു യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. പകരം അത് വാര്‍ത്തയായി തന്നെ കാണുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ശരിയായ വഴിയില്‍ നടക്കട്ടെ എന്ന് കരുതി. ടിക്കറ്റ് തന്റെ കൈവശം ഉള്ളപ്പോള്‍ മറ്റൊന്നും ഒന്നും പേടിക്കാനില്ലന്ന് അറിയാമായിരുന്നുവെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഞായറാഴ്ചത്തെ അവധിദിനം കഴിഞ്ഞു തിങ്കളാഴ്ച ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ബാങ്കും ഞെട്ടി. വലിയ തുകയുമായി ഒരാള്‍ രാവിലെ എത്തുമെന്ന് അവരും കരുതിയില്ല.-ജയപാലന്‍ പറഞ്ഞു.

നറുക്കെടുപ്പ് കഴിഞ്ഞത് മുത്ല്‍ ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. ഈ മാസം പത്തിനാണ് താന്‍ ലോട്ടറി എടുത്തതെന്ന് ജയപാലന്‍ പറയുന്നു. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ടിക്കറ്റ് എടുത്തു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്ബറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നെന്നും ജയപാലന്‍ പറഞ്ഞു.

മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടിക്കറ്റാണ് ഇതെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നറുക്കെടുപ്പിന് പിന്നാലെ നിരവധിപ്പേരെ വിജയികളായി ചിത്രീകരിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു.
ജയപാലന്‍ ആണ് വിജയ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇവിടെ നിരവധി പേരാണ് ആണ് മരടിലെ വീട്ടിലേക്ക് എത്തിയത്. എത്ര പണം കയ്യില്‍ വന്നാലും ഈ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നു തന്നെയാണ് ജയപാലന്റെ ഏറ്റുപറച്ചില്‍.

Karma News Network

Recent Posts

മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…

31 mins ago

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു, യാത്രക്കാർക്ക് പരിക്ക്

ബം​ഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…

55 mins ago

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…

1 hour ago

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തി ക്കൊന്നു

ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…

2 hours ago

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

10 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

11 hours ago