കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസ്. മുതിര്‍ന്ന സിപിഎം നേതാവും സംസ്ഥാന സമിതി അംഗവുമായ പി.ജയരാജന്റെ മകന് ജയിന് രാജിന് ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് മനുവിന്റെ ആരോപണം.
വഴിവിട്ട ബിസിനസ് ബന്ധങ്ങള്‍ പി.ജയരാജന്റെ കുടുംബത്തിനുണ്ടെന്നും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് സിപിഎമ്മിന്റെ സംരക്ഷണം ലഭിച്ചിട്ടുണ്ടെന്നും മനു വ്യക്തമാക്കി. ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ.
പി.ജയരാജനെ പുകഴ്ത്തി പോസ്റ്റുകള്‍ ഇടുന്ന റെഡ് ആര്‍മി എന്ന നവമാധ്യമ കൂട്ടായ്മ നിയന്ത്രിക്കുന്നത് ജയിന് രാജാണ്. കഴിഞ്ഞ ദിവസം പി.ജയരാജന് തനിക്കെതിരേ പോസ്റ്റിട്ടത് പാര്‍ട്ടിയിലെ ഫാന്‍സുകാരെ തൃപ്തിപ്പെടുത്താനാണ്. തനിക്ക് ക്വട്ടേഷന്‍ സംഘത്തിന്റെ വധഭീഷണിയുണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ്…