entertainment

അശ്വതിക്ക് അവനെ വലിയ രീതിയില്‍ പഠിപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷേ, കാളിദാസിനെ കുറിച്ച് ജയറാം

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്.ജയറാമിന് പിന്നാലെ കാളിദാസ് ജയറാമും സിനിമകളില്‍ വലിയ സജീവമാണ്.കാളിദാസ് ബാലതാരമായി എത്തിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രവും വലിയ വിജയമായിരുന്നു. ഇപ്പോള്‍ കാളിദാസ് സിനിനിമകള്‍ തിരഞ്ഞെടുക്കുന്നത് തന്നോട് ചോജിച്ചിട്ടല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജയറാം.എന്റെ വീട് അപ്പൂന്റേം എന്ന ചിത്രം പോലും കഥ കേട്ട ശേഷം അവന്‍ ഒകെ പറഞ്ഞതാണെന്നും ഇപ്പോഴും അവന് ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് ചെയ്യുന്നതെന്നും ജയറാം പറയുന്നു.

‘കണ്ണന്‍ ചെയ്യാന്‍ പോകുന്ന സിനിമകളെക്കുറിച്ച് എന്നോട് പറയും.എല്ലാം അവന്‍ തെരഞ്ഞെടുക്കുന്നതാണ്.അവന്റെ തീരുമാനങ്ങളാണ്.സിബി സംവിധാനം ചെയ്ത’എന്റെ വീട് അപ്പൂന്റേം’എന്ന സിനിമ വരെ അവന്‍ കഥ കേട്ട് ഒക്കെ പറഞ്ഞതാണ്.എനിക്കതില്‍ റോള്‍ ഇല്ല.ആ സിനിമയിലൂടെ ദേശീയ പുരസ്‌കാരം വരെ അവന്‍ നേടിയെടുത്തു.ഇപ്പോഴുള്ള സിനിമകളും അവന്‍ തന്നെ കഥ കേട്ട് ഒക്കെ പറയും.അത് തമിഴായാലും,തെലുങ്കായാലും അങ്ങനെ തന്നെയാണ്.ഞങ്ങള്‍ ഒന്നിച്ച് വീട്ടില്‍ കൂടുമ്പോള്‍ സിനിമ സംസാരിക്കാറേയില്ല.ഞാനും അവനും ചെയ്യുന്നത് ഒരേ പ്രൊഫഷനാണ്.അത് കൊണ്ട് സിനിമ സംസാരിക്കുന്നത് ബോറാണ്.ഞങ്ങള്‍ വേറെ കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കും.കുട്ടിക്കാലം മുതലേ അവന് അഭിനയ മോഹമുണ്ട്.അത് കൊണ്ട് അവന്‍ അശ്വതിയോട് ആദ്യം പറഞ്ഞത്’ഡിഗ്രി വരെ താന്‍ പഠിക്കൂ’എന്നാണ്.അശ്വതിക്ക് അവനെ വലിയ രീതിയില്‍ പഠിപ്പിക്കണമെന്നുണ്ടായിരുന്നു പക്ഷേ അവന്റെ മനസ്സില്‍ സിനിമ തന്നെയായിരുന്നു’.ജയറാം പങ്കുവയ്ക്കുന്നു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

13 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

46 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

1 hour ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

2 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago