entertainment

കര്‍ണനെയും ചാമിയെയും തരുമോ എന്ന് ചോദിച്ചു, ഹൃദയം നുറുങ്ങുന്ന വേദനയില്‍ ജയറാം പറയുന്നു

മംഗലാംകുന്ന് കര്‍ണന്റെ വിയോഗം ആന പ്രേമികള്‍ക്ക് വലിയ സങ്കടമാണ് ഉണ്ടാക്കിയത്. സിനിമ താരങ്ങള്‍ അടക്കമുള്ളവര്‍ കര്‍ണന് വിട പറഞ്ഞു. ഇക്കൂട്ടത്തില്‍ ഏവരും കാതത്തിരുന്നത് ആനക്കമ്പവും മേളക്കമ്പവുമൊക്കെയുള്ള നടന്‍ ജയറാമിന്റെ പ്രതികരണങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. കര്‍ണന്‍ വിടപറയുന്നതില്‍ ഹൃദയത്തിലേറെ വേദനയുണ്ടെന്നായിരുന്നു ജയറാം പറഞ്ഞത്. ഹൈദരാബാദില്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമായിരുന്നു ജയറാമിന്റെ പ്രതികരണം.

മനിശ്ശേരി ഹരിയുടെ കൈവശം മനിശ്ശേരി കര്‍ണനായി അവന്‍ വിലസുമ്പോഴായിരുന്നു വാങ്ങാനൊരുങ്ങിയത്. അതിയായ മോഹത്തോടെ ഹരിയേട്ടനോട് ഒരു ആനയെ തരുമോയെന്നു ചോദിച്ചു. ഒരു ജനുവരി ഒന്നിനായിരുന്നു അത്. തമാശയാണോയെന്നായിരുന്നു ഹരിയേട്ടന്റെ ചോദ്യം. കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണെന്നും സിനിമാത്തിരക്കുണ്ടെങ്കിലും നോക്കാമെന്നും മറുപടി പറഞ്ഞു.

ഹരിയേട്ടന്റെ കയ്യിലെ പത്തുപതിനഞ്ച് ആനകളില്‍ ഏതിനെ വേണമെങ്കിലും എടുത്തോളാന്‍ പറഞ്ഞു. എങ്കില്‍, കര്‍ണനെ തരുമോയെന്നു ചോദിച്ചു. അവന്റെ മനസ്സറിയാവുന്ന പാറശ്ശേരി ചാമിയെന്ന പാപ്പാനെയും കൂടെ വേണമെന്നായി. അതും സമ്മതിച്ചു. അതിനു ശേഷമാണു ഷൂട്ടിങ് കഴിഞ്ഞുവരുന്ന വഴി സുന്ദരനായ മറ്റൊരു ആനയെ കാണുന്നത്. മനിശ്ശേരി മോഹനനായിരുന്നു അത്. അങ്ങനെയാണു കര്‍ണനെ വിട്ട് മോഹനനെ എടുക്കാന്‍ തീരുമാനിച്ചത്. മോഹനനാകുമ്പോള്‍ പാപ്പാനില്ലെങ്കിലും ജയറാമിനു തന്നെ കൊണ്ടുനടക്കാമെന്നും ഹരിയേട്ടന്‍ തമാശ പറഞ്ഞു.

വീണ്ടും ഒരു സാഹചര്യം കര്‍ണനെ വാങ്ങാന്‍ ഒത്തുവന്നെങ്കിലും വേണ്ടെന്നു വെച്ചു. സൗന്ദര്യത്തിലല്ല, തലപ്പൊക്കത്തിന്റെ കാര്യത്തിലായിരുന്നു കര്‍ണനോട് ആരാധന. നെറ്റിപ്പട്ടത്തില്‍ ആനക്കൂട്ടത്തില്‍നിന്നാല്‍ കര്‍ണന്‍ വേറെ ലെവലാണെന്നും ജയറാം അനുസ്മരിച്ചു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

5 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

6 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

6 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

7 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

8 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

8 hours ago