പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയന്‍ സെല്വന്. ചിത്രത്തില്‍ വിക്രം, തൃഷ, ജയം രവിഎന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ റിലീസ് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നടന്നത്.
ചിത്രത്തില്‍ ഒരു പ്രഥാന കഥാപാത്രമായ ആള്‍വാര്‍കടിയാന്‍ നമ്പി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാമാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുയാണ് ജയറാം. കഥാപാത്രത്തിന് കുടവയര്‍ ഉള്ളതിനാല്‍ സെറ്റില്‍ തനിക്ക് പ്രത്യേകം ഭക്ഷണമാണ് തന്നിരുന്നതെന്ന് ജയറാം പറയുന്നു.
നമ്പിയുടെ വേഷം എല്ലാവര്ക്കും ഇഷ്ടപ്പെടും. തായ്ലാന്‍ഡിലായിരുന്നു ചിത്രീകരണം. പുലര്‍ച്ചെ മൂന്നരയ്ക്ക് ചിത്രീകരണത്തിന് പോകും വൈകിട്ടാണ് തിരിച്ചെത്തുക. എന്നാല്‍ കാര്‍ത്തിയും ജയം രവിയും രാത്രി പത്തു മണിവരെ വ്യായാമം ചെയ്യുമെന്നും തമിഴന്റെ ഹൃദയത്തില്‍ പതിയുന്ന ചിത്രമാണിതെന്നും ജയറാം പറയുന്നു.
സാഹിത്യകാരന് കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്രനോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആദിത്യകരികാലനായി വിക്രവും, രാജ രാജ ചോളനായി ജയം രവിയും വന്ദിയ തേവനായി കാര്‍ത്തിയും ചിത്രത്തില്‍ എത്തുന്നു.രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗം സെപ്തംബര്‍ 30ന് റിലീസ് ചെയ്യും.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…