സിനിമ എന്ന കലയ്ക്ക് വേണ്ടി എത്രത്തോളം ഡെഡിക്കേഷന് നടത്താനും മലയാള സിനിമാ താരങ്ങള്‍ റെഡിയാണ്.ഫഹദും ദിലീപും ജയസൂര്യയും പൃഥ്വിരാജുമെല്ലാം ആ ഗണത്തില്‍ പെടുന്നവരാണ്.ഇപ്പോളിതാ ജയസൂര്യയുടെ കിടിലന്‍ ഡെഡിക്കേഷനാണ് സംസാര വിഷയമായിരിക്കുന്നത്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളം റിലീസിന് ഒരുങ്ങുകയാണ്. ക്യാപ്റ്റന്‍ സിനിമക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ട്രെയിലറിലെ ജയസൂര്യയുടെ പ്രകടനം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു.
കഥാപാത്രമാകാനുള്ള ജയസൂര്യയുടെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രജേഷ് സെന്‍. തറയില്‍ നിന്ന് നക്കിയെടുക്കുന്ന ഭാഗമെല്ലാം സെറ്റിടാതെയാണ് ജയസൂര്യ ചെയ്തത് എന്നാണ് അദ്ദേഹം പറയുന്നത്. ‘ക്യാപ്റ്റന്‍ എന്ന സിനിമയില്‍ ജയസൂര്യയുടെ കഥാപാത്രം ഒരു പൊലീസ് ക്യാംപിലെ ടോയ്ലെറ്റ് വൃത്തിയാക്കുന്ന സീനുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ആദ്യം സെറ്റിട്ടു. പക്ഷേ ജയസൂര്യ വന്നപ്പോള്‍ ഇതെന്തിനാണ് എന്ന ചോദ്യമാണ് ഉണ്ടായത്. യഥാര്‍ഥ ടോയ്ലെറ്റ് തന്നെ വൃത്തിയാക്കിക്കോളാം എന്ന് അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടു.
പിന്നാലെ ആ പൊലീസ് ക്യാംപിലെ ടോയ്ലെറ്റ് വൃത്തിയാക്കി തന്നെയാണ് ആ സീന്‍ എടുത്തത്. വെള്ളം സിനിമയിലേക്ക് വരുമ്പോഴും അതിന് മാറ്റമില്ല. ആശുപത്രിയുടെ തറയില്‍ വീണ് സ്പിരിറ്റ് നാക്ക് െകാണ്ട് നക്കിയെടുക്കുന്ന ഒരു ഷോട്ടുണ്ട്.ഫ്ലോര്‍ സെറ്റിടാം എന്ന് പറഞ്ഞെങ്കിലും ജയസൂര്യ കേട്ടില്ല. ആശുപത്രിയിലെ ഫ്ലോറില്‍ തന്നെയാണ് ആ സീന്‍ ചിത്രീകരിച്ചത്.’- പ്രജേഷ് പറഞ്ഞു.
മുഴുക്കുടിയനായ മുരളി നമ്പ്യാര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്തമേനോന്‍, സ്നേഹ പാലിയേരി എന്നിവരാണ് നായികമാരായി എത്തുന്നത്. കോവിഡ് കാലത്തിന് ശേഷം ആദ്യമായി തിയറ്ററില്‍ എത്തുന്ന മലയാളം ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്കുട്ടി മഠത്തില്‍ യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…