social issues

പതിനെട്ടാം വയസ് തികഞ്ഞാല്‍ ലൈംഗിക ബന്ധത്തിന് മുട്ടി നില്‍ക്കുന്ന ഒരു തലമുറയും ഇവിടില്ല, ജസ്ല മാടശേരി പറയുന്നു

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18ല്‍ നിന്നും 21 ആക്കിയുള്ള തീരുമാനം കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനെ എതിര്‍ത്തും അനുരകൂലിച്ചും നിരവധി പേര്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരക്കുകയാണ് ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി.

എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികള്‍ക്ക്, പെണ്ണ് ജീന്‍സിട്ടാലും, ഷര്‍ട്ടിട്ടാലും പീഡനമുണ്ടാകുമെന്ന് ജസ്ല തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നു.

ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ; എന്തിനും ഏതിനും ലൈംഗിക അവയവം കൊണ്ട് മാത്രം ചിന്തിക്കുന്ന മത ജീവികള്‍ക്ക്, പെണ്ണ് ജീന്‍സിട്ടാലും, ഷര്‍ട്ടിട്ടാലും പീഡനമുണ്ടാകും അതുപോലെ തന്നെ വിവാഹപ്രായം ഉയര്‍ത്തിയാലും പീഡനം നടക്കും.

പതിനെട്ടാം വയസ് തികഞ്ഞാല്‍ ലൈംഗിക ബന്ധത്തിന് മുട്ടി നില്‍ക്കുന്ന ഒരു തലമുറയും ഇവിടില്ല. അതിന് ഇരുപത്തൊന്നു വയസു വരെ കാത്തിരിക്കാനും ആരും പറയുന്നില്ല. എന്നാല്‍ പെണ്ണിനെ പതിനെട്ടു തികയുന്ന അന്ന് ‘ കെട്ടിച്ചു വിടാന്‍ ”മുട്ടി നില്‍ക്കുന്ന മതം തിന്നു ജീവിക്കുന്ന ഉസ്ദാദിനെപ്പോലുള്ള പാരമ്പര്യ ജീവികള്‍ ഇന്നുമുണ്ട്. അവരില്‍ നിന്നും പെണ്‍കുട്ടിയുടെ പഠനത്തേയും, ഭാവിയേയും ഒക്കെ രക്ഷിക്കാനാണ് ഈ നിയമം.

Karma News Network

Recent Posts

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

6 mins ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

37 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

39 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

55 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago