crime

കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു, അഞ്ചുപേർ അറസ്റ്റിൽ

കോഴിക്കോട്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കി പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്ന് മോഷ്ടിച്ചു. ജെസിബി ഉടമയുടെ മകനടക്കം അഞ്ചുപേർ അറസ്റ്റിൽ. ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ, തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി, കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ, മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു തിരുവമ്പാടി പൊന്നാങ്കയം ദിലീപ് കുമാർ, തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.

മോഷ്ടിച്ച ജെസിബിക്ക് പകരം മറ്റൊരൊണ്ണം കോമ്പൗണ്ടിൽ കൊണ്ടിടുകയും ചെയ്തിരുന്നു പ്രതികൾ. അപകടമുണ്ടാക്കിയത് ഇൻഷുറൻസ് ഇല്ലാത്ത ജെസിബി ആയിരുന്നതിനാലാണ് അത്കടത്തിക്കൊണ്ടുപോയി ഇൻഷുറൻസുള്ള മറ്റൊരു ജെസിബി പകരംവെക്കാൻ ശ്രമം നടത്തിയതെന്ന് മുക്കം പോലീസ് പറഞ്ഞു.

തൊട്ടുമുക്കത്ത് ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു. അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് തിങ്കളാഴ്ച പുലർച്ചെ ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസെത്തിയതോടെ പ്രതികൾ കാറിൽ കയറി രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധുവീട്ടിൽനിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു.

Karma News Network

Recent Posts

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

8 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

24 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

25 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

59 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago