ബെംഗളുരു / രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മ്മുവിന് പിന്തുണക്കാന്‍ ജനതാ ദള്‍ സെക്യുലര്‍ തീരുമാനിച്ചതോടെ ജെഡിഎസ് കേരള ഘടകം തീർത്തും വെട്ടിലായി. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച്.ഡി കുമാര സ്വാമി മുര്‍മ്മുവിന് പിന്തുണ നല്‍കുന്നതായി സൂചന നല്‍കിയിരിക്കുകയാണ്.
‘അവര്‍ ഇതിനോടകം വിജയിച്ചു കഴിഞ്ഞിട്ടുകൂടി അവര്‍ നമ്മുടെ പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ്’ എന്നും, പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുമായി മുര്‍മ്മു സംസാരിക്കുക ഉണ്ടായെന്നും കുമാര സ്വാമിയാണ് പറഞ്ഞിരിക്കുന്നത്.
ദ്രൗപതി മുര്‍മ്മു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഢയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്തുണ അഭ്യര്‍ത്ഥിക്കാനായി നേരിട്ട് ബംഗളുരുവില്‍ എത്താമെന്നും മുര്‍മ്മു അറിയിക്കുകയുണ്ടായി. കാര്യങ്ങൾ ഇത്തരത്തിൽ നീങ്ങുന്നതാണ് ജെഡിഎസ് സംസ്ഥാന ഘടകത്തെ എന്ത് തീരുമാനം എടുക്കും എന്ന കാര്യത്തിൽ ആശയപുഴപ്പത്തിലാക്കിയിരിക്കുന്നത്. ദേശീയഘടകത്തിന്റെ തീരുമാനം ജെഡിഎസ് സംസ്ഥാന ഘടകത്തെ വെട്ടിലാക്കിയിരിക്കുന്നു എന്നുവേണം പറയാൻ.
കേരളത്തില്‍ ഇടതുപക്ഷത്തിനൊപ്പം മന്ത്രിസഭയിൽ പങ്കാളിത്തമുള്ള പാര്‍ട്ടിക്ക് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാതെ വേറെ നിര്‍വാഹമില്ല. എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം അവഗണിക്കാൻ കഴിയില്ല എന്നതും പ്രധാനമാണ്.
ഈ വിഷയത്തില്‍ സംസ്ഥാന ഘടകം ഇതുവരെ നിലപാട് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല. കേരള ഘടകത്തിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉള്ളത്. ലോക്സഭയിലും രാജ്യസഭയിലുമായി രണ്ട് എംപിമാരും കര്‍ണാടക നിയമനിര്‍മ്മാണ സഭയില്‍ 31 അംഗങ്ങളുമാണ് ജനതാ ദള്‍ സെക്യുലറിനുള്ളത്.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…