നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രൻ. അഭിനയത്തോടൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും താരം സജീവമാണ്. ഇപ്പോളിതാ സീമ ജി നായരെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,
കൊവിഡ് ശക്തമായ ശേഷം എന്നാൽ കഴിയും വിധം സുഹൃത്തുക്കൾ വഴിയും മറ്റും നിരവധി പേർക്ക് സഹായങ്ങൾ എത്തിച്ച് കൊടുത്തിട്ടുണ്ട്. ഒരു കുട്ടിയുടെ തുടർ പഠനത്തിന് സഹായം നൽകാൻ വരെ സാധിച്ചുവെന്നത് എന്നും സന്തോഷം നൽകുന്നുണ്ട്.’എനിക്ക് വലിയ വരുമാനമൊന്നുമില്ല. ഉള്ളതിൽ നിന്നെടുത്തും സുഹൃത്തുക്കൾ വഴിയുമാണ് സഹായങ്ങൾ ചെയ്യുന്നത്. സീമ ജി നായരുമായി വളരെ അടുത്ത ബന്ധമുണ്ട്. സീമയിൽ നിന്നും നമ്മൾ കണ്ട് പഠിക്കണം.
‘സീമയെ നമ്മൾ നമസ്ക്കരിക്കണം. സീമ എന്നെപ്പോലെയല്ല. ഫുൾ ടൈം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. എനിക്ക് അറിയാവുന്ന ആളുകൾക്കും സീമ സഹായം എത്തിച്ച് കൊടുത്തിട്ടുണ്ട്.ചേച്ചിയേയും അനിയത്തിയേയും പോലെയാണ് ഞങ്ങൾ. സീരിയൽ രംഗത്തുള്ളവരിൽ ഏറെപ്പേരും കഷ്ടത അനുഭവിക്കുന്നവരാണ്. ഞങ്ങളുടെ ആത്മ സംഘടനയിൽ വലിയ ഫണ്ടില്ല. അമ്മയിൽ ഇൻഷുറൻസുണ്ട്.’
‘ഹോസ്പിറ്റൽ ബില്ല് കാണിച്ചാൽ അമ്മ സഹായം ചെയ്ത് കൊടുക്കും. ആത്മയ്ക്ക് പക്ഷെ അത്രയ്ക്കുള്ള ശേഷിയില്ല. ദുൽഖറടക്കമുള്ള താരങ്ങളോട് സഹായം ചോദിക്കുന്നതിന് മാത്രമുള്ള ബന്ധമില്ല. അമ്മയിലെ ഒരുപാട് പേരുമായി സൗഹൃദമുണ്ട്.’
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…