entertainment

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്, അന്ന് ജീജ അമ്പിളിയോടും ആദിത്യനോടും പറഞ്ഞത്

നടന്‍ ആദിത്യന്‍ ജയനും നടി അമ്പിളി ദേവിയും വേര്‍പിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്. പരസ്പരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സീത എന്ന പരമ്പരയില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതര്‍ ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേര്‍ച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചപ്പോഴാണ്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തി. പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇരുവരും സ്ഥിരീകരിച്ചതോടെ ക്ഷണനേരം കൊണ്ട് അഭിമുഖങ്ങള്‍ വൈറലായി.

ആദിത്യനും അമ്പിളിയും വിവാഹിതരായ സമയത്ത് ജീജ സുരേന്ദ്രന്‍ നല്‍കിയ ആശംസയാണ് ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്നത്. അന്നേ അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തെക്കുറിച്ച് ജീജ പ്രവചിച്ചു, കാലത്തിന് മുന്‍പേ സഞ്ചരിച്ചയാള്‍ എന്നൊക്കെയാണ് വീഡിയോയ്ക്ക് കീഴിലുള്ള കമന്റുകള്‍. സ്‌നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടുപേരുടേയും അമ്മ ഞാനായിരുന്നു. നിങ്ങള്‍ രണ്ടാളുടേയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ ആള്‍ക്കാരെ വിവാഹം ചെയ്തു. കാലങ്ങള്‍ക്ക് ശേഷം നിങ്ങള്‍ ഒരുമിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. സിനിമ സീരിയല്‍ ലോകത്ത് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം നിങ്ങള്‍ ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റ് എന്നുള്ളത് അത്യാവശ്യമാണെന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

എന്റെ ഭാര്യയെ കൊണ്ടുപോയി അഭിനയിപ്പിച്ചത് ഇവരാണ്. 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ വൃത്തികെട്ട മുഖമാണ് ഇവര്‍. അമ്പിളിക്ക് പേടി കാണും, എനിക്ക് പേടിയൊന്നുമില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ മറുപടി നല്‍കിയത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago