entertainment

അഞ്ച് രൂപയൊക്കെ അന്ന് പോക്കറ്റ് മണിയായി തരുമായിരുന്നു,തന്നില്ലേൽ അടിച്ച്‌ മാറ്റും- ജീവ

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ ജീവയുടെ ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധനേടുന്നത്. സ്വന്തം നാടായ മാവേലിക്കരയിലെ വിശേഷങ്ങളും തന്റെ പഴയ കാല ഓർമകളും താൻ സഞ്ചരിച്ച വഴികളും സ്കൂളും കൂട്ടുകാരെയുമെല്ലാമാണ് പുതിയ വീഡിയോയിലൂടെ ആരാധകർക്ക് ജീവ പരിചയപ്പെടുത്തിയത്. സ്വന്തം നാട്ടിലെത്തി പഴയ ഓർമകൾ പുതുക്കിയപ്പോൾ താൻ ഒരുപാട് വർഷം പിറകോട്ട് സഞ്ചരിച്ച പോലെ തോന്നുന്നു എന്നാണ് ജീവ പറയുന്നത്. പോസ്റ്റ് ഓഫീസിൽ നിന്നും പാസ്പോർട്ട് കൈപ്പറ്റാൻ എത്തിയതായിരുന്നു സുഹൃത്തിനൊപ്പം ജീവ. കുറച്ച്‌ സമയം കിട്ടിയതുകൊണ്ടാണ് നാടിനെയും നാട്ടുകാരെയും കൂട്ടുകാരെയും ജീവ ക്യാമറയിൽ പകർത്തിയത്. ഇടുങ്ങിയ വഴിയിലൂടെ സൈക്കിൾ വെട്ടിച്ച്‌ സഞ്ചരിച്ചതിനെ കുറിച്ചെല്ലാം ജീവ വാചാലനായി.

‘പഠിച്ച സ്‌കൂളിന് മുന്നിലൂടെ പോയപ്പോൾ മനസിലേക്ക് ഒരുപാട് ഓർമ്മകൾ വന്നു. അഞ്ച് രൂപയൊക്കെ അന്ന് പോക്കറ്റ് മണിയായി തരുമായിരുന്നു. തന്നില്ലേൽ അടിച്ച്‌ മാറ്റുമായിരുന്നു. അമ്പത് പൈസയുടെ മിഠായിയൊക്കെയായിരുന്നു അന്ന് വാങ്ങിയത്. നേരത്തെ ഇവിടെയൊരു ട്യൂഷൻ സെന്ററുണ്ടായിരുന്നു. ഇപ്പോൾ അവിടെയൊരു വാഴത്തോട്ടമാണ്.’

‘എന്തൊക്കെ മാറ്റങ്ങളാണ് ഇവിടമൊക്കെ. അന്ന് ഇനീഷ്യൽ ചേർത്തായിരുന്നു ഞങ്ങളൊക്കെ കൂട്ടുകാരെ വിളിക്കുന്നത്. എന്റെ റെക്കോർഡിക്കൽ നെയിം അഖിൽ എന്നാണ്. ക്രിക്കറ്റ് കളിക്കാൻ ഒരുപാടിഷ്ടമാണ്. അങ്ങനെ കുറെ ഓർമ്മകളുണ്ട്. ഓരോ വർഷവും തുടങ്ങുമ്പോൾ എല്ലാ ദിവസവും ക്ലാസിൽ പോയിരിക്കുമെന്നൊക്കെ ഞങ്ങൾ തീരുമാനിക്കും.’

‘പിറ്റെ ദിവസം ഞങ്ങൾ യൂണിഫോമൊക്കെയിട്ട് സ്‌കൂളിന്റെ മുന്നിൽ വരെ എത്തും. എടാ ഇന്ന് തുടക്കമല്ലേ കയറണോയെന്ന് ചോദിച്ചതേയുള്ളൂ… അപ്പോൾ തന്നെ ഇറങ്ങി. അങ്ങനെ ആ വർഷവും കയറിയില്ലെന്നും’, സ്കൂൾ കാലഘട്ടത്തെ കുറിച്ച്‌ സംസാരിച്ച്‌ ജീവയും കൂട്ടുകാരും പറഞ്ഞു. അപർണയെ കൂട്ടാതെയായിരുന്നുവോ യാത്ര എന്നത‌ടക്കമുള്ള കമന്റുകളാണ് ജീവയുടെ വീഡിയോ വൈറലായതോടെ പ്രത്യക്ഷപ്പെടുന്നത്. അപർണയ്ക്ക് ഏറ്റവും കൂടുതൽ സപ്പോർട്ട് ആവശ്യമുള്ള സമയത്ത് ആവേശത്തോടെ വ്ലോഗ് ചെയ്ത് ചാനലിന്റെ വളർച്ചയ്ക്ക് വേണ്ടി ജീവ പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്ന കമന്റുകളും നിരവധിയുണ്ട്.

Karma News Network

Recent Posts

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

26 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

56 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

1 hour ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago