മലയാളികള്‍ക്ക് സുപരിചിതരാണ് അവതാരകന് ജീവ ജോസഫും ഭാര്യ അപര്‍ണ തോമസും. കഴിഞ്ഞ ദിവസം പുതിയ കാര്‍ വീങ്ങിയ സന്തോഷം പങ്കുവെച്ച് അപര്‍ണ രംഗത്തെത്തിയിരുന്നു. ഇതോടെ ജീവയും അപര്‍ണയും അവരുടെ വീട്ടിലെ പുതിയ അതിഥിയെ സ്വീകരിച്ചു എന്ന തരത്തിലായി വാര്‍ത്തകള്‍. എന്നാല്‍ കുഞ്ഞുങ്ങളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ജീവയും അപര്‍ണയും. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരദമ്പതികള്‍ മനസ് തുറന്നത്.
‘കാറ് വാങ്ങിയെന്ന് പറഞ്ഞൊരു വീഡിയോ ഇട്ടു. പിറ്റേ ദിവസം മുതല്‍ യൂട്യൂബ് ചാനലില്‍ വാര്‍ത്ത വന്നത് ജീവയുടെയും അപര്‍ണയുടെയും ജീവിതത്തില്‍ വന്ന പുതിയ അതിഥി എന്ന തലക്കെട്ടോടെ ആയിരുന്നു. ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ വേണ്ടി എന്റെ ചിത്രത്തില്‍ ഒരു വട്ടം വരച്ച ചിത്രങ്ങളും പുറത്ത് വന്നു. ഇതൊക്കെ തമാശയായി കാണുന്നു. അല്ലാതിപ്പോ എങ്ങനെ കാണാനാണ്. ഇതൊക്കെ കണ്ടതോടെ സുഹൃത്തുക്കടളക്കം എല്ലാവരും ഇങ്ങനെ നടന്നാല്‍ മതിിേയാ കുട്ടികള്‍ വേണ്ടേ എന്ന് ചോദിച്ച് തുടങ്ങിയിരിക്കുകയാണ്.- ജീവയും അപര്‍ണയും പറയുന്നു.
ചാനലും സിനിമയുമായി നടന്നാല്‍ മതിയോ, കുട്ടികള്‍ വേണ്ടേ എന്നാണ് എല്ലാവര്ക്കും ചോദിക്കാനുള്ളത്. പക്ഷേ ഞങ്ങള്‍ക്ക് അതില്‍ വ്യക്തമായൊരു പ്ലാനുണ്ട്. ഞങ്ങളൊന്ന് സെറ്റിലായിട്ട് കുട്ടികളെ പറ്റി ചിന്തിക്കാം എന്നാണ് വിചാരിച്ചിരിക്കുന്നത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. ആണ്‍കുട്ടി ആണെങ്കിലും പെണ്‍കുട്ടി ആണെങ്കിലും ഒരു കുഞ്ഞ് നമ്മുടെ ജീവിതത്തിലേക്ക് വരുന്നു എന്നറിയുമ്പോള്‍ മുതല്‍ നമ്മള് അതിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തണം. സാമ്പത്തികമായിട്ട് മാത്രമല്ല, മാനസികമായിട്ടും നമ്മളതിന് തയ്യാറെടുക്കണം.
ഏറ്റവും മികച്ച കാര്യങ്ങള്‍ മാത്രമാണ് നമ്മുടെ കുട്ടിയ്ക്ക് കൊടുക്കേണ്ടത്. എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം അങ്ങനെയാണ്. അത് തന്നെയാണ് ഞങ്ങളുടേതും. അവന് വരുമ്പോള്‍ ഒന്നിനും ഒരു കുറവും ഉണ്ടാവരുത്. അങ്ങനെയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. കുട്ടിയെ കുറിച്ച് ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി ഇതാണ്. അത് സമയം ഇടയ്ക്ക് ഈ ചിന്തകളൊക്കെ മാറി ഒരു കുഞ്ഞിനെ കുറിച്ച് ആലോചിച്ചാലോ എന്ന് തോന്നി പോവാറുണ്ട്. എന്നാല്‍ പെട്ടെന്ന് തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് തന്നെ എത്തും.- ഇരുവരും പറഞ്ഞു.
ഇടയ്ക്ക് ഞങ്ങളുടെ സുഹൃത്തുക്കളുടെ കുട്ടികളെ കാണുമ്പോഴാണ് ഒരു കുഞ്ഞ് ആയാലോ എന്ന് ചിന്തിക്കുന്നത്. തൊട്ടടുത്ത നിമിഷം തന്നെ പിള്ളേരുടെ പുറേകെ ഓടി നടക്കുന്നവരെയാണ് കാണുന്നത്. അപ്പോള്‍ തന്നെ ആ ചിന്ത മാറ്റും. അതിനുള്ള മെച്യൂരിറ്റി ആയോന്ന് ചോദിച്ചാല്‍ അറിയില്ല. കാരണം ഫുള്‍ ടൈം ഇങ്ങനെ ജോളിയായി അടിച്ച് പൊളിച്ച് തമാശയുമായി നടക്കുകയാണ്.- അപര്‍ണയും ജീവയും പറയുന്നു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…