entertainment

അന്യമതക്കാരനൊപ്പം ജീവിക്കാനായി മാതാപിതാക്കളെ ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങി, പ്രണയ കഥ പറഞ്ഞ് അപർണ

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. ഇതിന്റെ വിശേഷങ്ങൾ ഇരുവരും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറഞ്ഞിട്ടുണ്ട്.

സിനിമയിൽ അഭിനയിക്കണം എന്ന ആ​ഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും ആങ്കറിങ് മേഖലയെ കുറിച്ച് താൻ ചിന്തിച്ചിട്ടുപോലും ഉണ്ടായിരുന്നില്ല. പക്ഷെ അതിലേക്ക് വന്നു കഴിഞ്ഞപ്പോൾ ആദ്യ ഷോ മുതൽ തന്നെ വല്ലാത്ത ഇഷ്ടവും താത്പര്യവും തോന്നി തുടങ്ങി. സൂര്യ മ്യൂസിക്കിൽ ആങ്കറായിട്ടാണ് തുടക്കം. ഓരോ ദിവസവും ഞാൻ അതിനെ ഇഷ്ടപ്പെട്ടു. അത്യാവശ്യം ആളുകൾ തിരിച്ചറിയാനും ഇഷ്ടപ്പെടാനും ഒക്കെ തുടങ്ങി.

പക്ഷെ ലൈഫിൽ ഒരു മാറ്റം ഉണ്ടായിരുന്നില്ല. കാത്തിരുന്ന് കാത്തിരുന്ന് എട്ട് വർഷം കഴിഞ്ഞപ്പോഴാണ് സരി​ഗമപ എന്ന ഷോയിലൂടെ ഒരു ബ്രേക്ക് ലഭിച്ചത്. ഷോ ആങ്കർ ചെയ്യുന്നു, യൂട്യൂബിലും ഇൻസ്റ്റയിലും സജീവമാവുന്നു, സിനിമകൾ ചെയ്യുന്നു എന്നിങ്ങനെ എല്ലാ മേഖലയിലും സജീവമാകണം എന്ന് ഞങ്ങൾ രണ്ടുപേരും പ്ലാൻ ചെയ്ത് ചെയ്തതല്ല. അത് താനെ സംഭവിച്ചതാണ്. പക്ഷെ എത്തപ്പെട്ട മേഖലയിൽ എല്ലാം കഴിവിന്റെ പരമാവധി കൊടുക്കാനും നിലനിൽക്കാനും സാധിച്ചു എന്ന് ജീവ പറയുന്നു. തന്നെ സംബന്ധിച്ച് ഞാൻ ഒരു കഠിനാധ്വാനിയാണ്, ജോലി ചെയ്യാൻ എനിക്കൊരു മടിയും ഇല്ല. എന്റെ കഷ്ടപ്പാടിനൊപ്പം ദൈവത്തിന്റെ അനു​ഗ്രഹവും ഭാ​ഗ്യവും എല്ലാമുണ്ട്.

പതിവുപോലെ ഒരു ദിവസം ഓഫീസിലേക്ക് വന്നപ്പോഴാണ് ലൈവ് ചെയ്യുന്ന ആളിന്റെ അടുത്ത് സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടത്. കണ്ടപ്പോൾ തന്നെ എനിക്ക് വിഷ് ചെയ്യുകയും ചെയ്തു. അന്വേഷിച്ചപ്പോൾ പുതിയതായി ജോയിൻ ചെയ്യാൻ വന്ന കുട്ടിയാണ്. ഇനി വരാനിരിയ്ക്കുന്ന പുതിയ ഷോയിൽ എന്റെ കോ ഹോസ്റ്റ് ആണ് എന്നറിഞ്ഞപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. അങ്ങനെ ഞങ്ങൾ പാട്ടുപെട്ടി എന്ന പരിപാടി ചെയ്തു തുടങ്ങി. അതിലൂടെ കേരളം മൊത്തം യാത്രചെയ്യേണ്ടതായി വന്നു. ആ യാത്രയിലാണ് കൂടുതൽ അടുത്തത്.

അപർണ ആ സമയത്ത് ഒരു വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോകുന്നത്. അന്യമതക്കാരനായ ഒരാളെ പ്രണയിച്ചിരുന്നു. അതിനെ വീട്ടുകാർ ശക്തമായി എതിർത്തു. ഞാൻ ഒറ്റമോളാണ്. അവർക്ക് അത് സഹിക്കാൻ പറ്റില്ലായിരുന്നു. എന്നെ പൂർണമായും വീട്ടിൽ ലോക്ക് ചെയ്തു. വീട്ടിൽ നിന്നും ചാടിയ ഞാൻ ഒരു വീട്ടിൽ പെയിങ് ​ഗസ്റ്റ് ആയി നിന്നു. അവിടെ നിന്നും ഡാഡിയെ വിളിച്ച്, ഞാൻ അയാൾക്കൊപ്പം മാത്രമേ ജീവിക്കൂ, ഇനി വീട്ടിലേക്ക് വരില്ല എന്നു പറഞ്ഞു. അത് ഡാഡിയ്ക്കും മമ്മിയ്ക്കും എത്രമാത്രം വേദനയുണ്ടാക്കി എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ പറ്റും. പക്ഷെ അന്ന് അതായിരുന്നു ശരി എന്ന് വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്.

ആ സമയത്ത് എനിക്ക് ജീവിക്കണമെങ്കിൽ എന്തെങ്കിലും വരുമാനം വേണം. അങ്ങിനെയാണ് സൂര്യ മ്യൂസിക്കിൽ എത്തുന്നത്. ഷോ നല്ല രീതിയിൽ മുന്നോട്ടുപോയി. ആ സമയത്ത് ഒരു ഭാ​ഗത്ത് എന്റെ റിലേഷൻഷിപ്പിലും പ്രശ്നങ്ങൾ വന്നു തുടങ്ങി. സ്നേഹിച്ചു വന്നയാളും മനസ്സിലാക്കുന്നില്ല, പാരന്റ്സും ഇല്ലാത്ത അവസ്ഥയിലാണ് ജീവയുടെ സൗഹൃദം എന്നെ കൂടുതൽ ബലപ്പെടുത്തുന്നത്. സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അയാൾക്ക് വേണ്ടി വന്നു നിന്നിട്ട് ഇതുവരെയും അയാൾ മനസ്സിലാക്കിയില്ല എങ്കിൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല എന്ന് ജീവ പറഞ്ഞുകൊടുത്തു.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.

Karma News Network

Recent Posts

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

6 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

47 mins ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

1 hour ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

2 hours ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

3 hours ago