entertainment

കോണ്ടം നാട്ടുകാർ ഉപയോ​ഗിക്കാത്ത സാധനമല്ലല്ലോ, തുറന്നു പറഞ്ഞ് ജീവ

മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ താരം സരിഗമപ റിയാലിറ്റി ഷോയുടെ അവതാരകനായും തിളങ്ങി. അവതാരകരായി തിളങ്ങുന്നതിനിടെയാണ് ജീവയും അപർണയും പ്രണയത്തിലാകുന്നത്. പ്രണയം വിവാഹത്തിലുമെത്തി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും.

ഇപ്പോഴിത തങ്ങളുടെ കുടുംബ വിശേഷങ്ങളും ബാ​ഗിൽ നിന്ന് അപർണ കോണ്ടം കണ്ടെത്തിയ ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചും പറയുകയാണ് ഇരുവരും. യുട്യൂബിൽ വളച്ചൊടിച്ച് വരുന്ന വാർത്തകൾ ചിലപ്പോഴൊക്കെ രസമായി എടുക്കും. ചില വീഡിയോ ഭയങ്കര ഫണ്ണിയാണ് കാണാൻ. കാറെടുത്ത സമയത്ത് യുട്യൂബിൽ വന്ന വാർത്തയിൽ സന്തോഷം പങ്കുവെച്ച് ജീവയെന്ന് കൊടുത്ത ശേഷം അപർണയുടെ വയറിന് അടുത്ത് വട്ടമിട്ടിട്ടുണ്ടായിരുന്നു.

പുതിയ അതിഥിയെ വരവേൽക്കാൻ ജീവ എന്നൊക്കെ തലക്കെട്ട് കൊടുത്തിട്ടുണ്ടായിരുന്നു. ഛർദ്ദിച്ചുവെന്ന് പറയുമ്പോൾ തന്നെ ദഹനക്കേടുകൊണ്ടാണെന്ന് വിശ​ദമാക്കി പറയും. ഇനി വേറെ ഏതെലും രീതിയിൽ വന്നാലോ. നമ്മൾ കുറച്ച് പേർ മാത്രമാണ് ഇത്തരം വാർത്തയെ ഫണ്ണായി എടുക്കുന്നത്.’

വാട്സ് ഇൻ മൈ ബാ​​ഗ് ലിജോയുടെ ഐഡിയ ആയിരുന്നു. കോണ്ടം കണ്ടമ്പോൾ ജീവയുടെ മുഖത്ത് വന്ന എക്സ്പ്രഷൻസ് നാച്വറലാണ്. അവൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഞാനും ലിജോയും ചോദ്യങ്ങൾ കൂടി ചോ​ദിക്കാൻ തുടങ്ങിയതോടെ അവൻ തപ്പാൻ തുടങ്ങി’ബാ​ഗിൽ നിന്നും കോണ്ടം കിട്ടിയാൽ പിന്നെ ഞാൻ എന്ത് എക്സ്പ്രഷൻ ഇടും. ഞാൻ മറയില്ലാതെ സംസാരിക്കുന്നയാളാണ്. കോണ്ടം നാട്ടുകാർ ഉപയോ​ഗിക്കാത്ത സാധനമൊന്നുമല്ലല്ലോ. ഈ അടുത്ത് സ്കൂൾ പിള്ളേരുടെ ബാ​ഗിൽ നിന്ന് വരെ കോണ്ടം കിട്ടിയെന്ന് വാർത്ത കണ്ടിരുന്നു.’

‘പെട്ടന്ന് എന്റെ ബാ​ഗിൽ നിന്ന് കോണ്ടം കണ്ടെത്തിയപ്പോൾ അപർണയോട് എന്ത് പറയുമെന്നാണ് ആലോചിച്ചത്. പിന്നെ കൂടാതെ ചെറിയൊരു പ്രാങ്ക് മണത്തിരുന്നു. അതിന്റെ വാണിങും ലിജോയ്ക്കും അപർണയ്ക്കും കൊടുത്തിരുന്നു. മാത്രമല്ല എന്റെ സാധനങ്ങൾ എന്തൊക്കെയാണ് എവിടെയൊക്കെയാണ് ഇരിക്കുന്നത് എന്നതിൽ എനിക്ക് കൃത്യമായ ധാരണയുണ്ട്

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

5 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

5 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

6 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

7 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

7 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

7 hours ago