entertainment

ചിരിയാണ് ഞങ്ങളുടെ മെയിൻ,കിച്ചണിൽ നിന്നുള്ള ഫോട്ടോസുമായി ജീവയും അപർണയും

അവതാരക സങ്കൽപ്പങ്ങളെമാറ്റിമറിച്ച വ്യക്തിയാണ് ജീവ.സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ തന്റെ കരിയർ ആരംഭിക്കുന്നത്.പിന്നീട് സരി​ഗമപ എന്ന റിയാലിറ്റിഷോയിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായിമാറി.സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തി കൂടിയാണ് ജീവ.സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും.ഖത്തർ എയർവേസിൽ കാബിൻ ക്രൂവാണ് അപർണജീവയും ഭാര്യ അപർണ്ണയും വയ്ക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളതും

ഇരുവരുടെതും പ്രണയവിവാഹമാണ്.സൂര്യ മ്യൂസിക്കിൽ കോ ആങ്കറായി വന്നതാണ് അപർണ്ണ.ജീവിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു ഞങ്ങളെന്നായിരുന്നു ജീവ പറഞ്ഞത്.അഞ്ചാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും പങ്കുവെച്ച ചിത്രങ്ങൾ വൈറലാവുകയാണ്.അപർണയ്‌ക്കൊപ്പമുളള ജീവയുടെ അതിമനോഹര ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്‌സൺ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ലവ് യൂ ഷിറ്റു എന്നാണ് ഒരു ചിത്രത്തിന് ക്യാപ്ഷനായി ജീവ കുറിച്ചിരിക്കുന്നത്.മറ്റൊരു ചിത്രത്തിന് താഴെ ചിരിയാണ് ഞങ്ങളുടെ മെയിൻ എന്നും ജീവ കുറിച്ചിരിക്കുന്നു.അതേസമയം ജീവ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയിട്ടുണ്ട് അപർണ്ണ തോമസ്.ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരംഅടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനൽ തുടങ്ങിയത്.മേക്കപ്പിനെക്കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനായി താനുപയോഗിക്കുന്ന പ്രൊഡക്ടുകളെക്കുറിച്ചുമെല്ലാം അപർണ്ണ പറഞ്ഞിരുന്നു.ഇടയ്ക്ക് ജീവയും അപർണ്ണയ്‌ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

2 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

3 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

29 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

33 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago