crime

ജെഫ്​ ജോൺ കൊലപാതകം, വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും അ​ന്വേ​ഷ​ണ​ത്തി​നും പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് സംഘം ഗോവയിലെത്തി

കൊ​ച്ചി. ര​ണ്ട് വ​ർ​ഷം മു​മ്പ് എ​റ​ണാ​കു​ളം തേ​വ​ര​യി​ൽ​നി​ന്ന് കാ​ണാ​താ​യ ജെ​ഫ് ജോ​ണി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പി​നും അ​ന്വേ​ഷ​ണ​ത്തി​നും പ്ര​തി​ക​ളു​മാ​യി പൊ​ലീ​സ് സംഘം ഗോവയിലെത്തി. കോ​ട്ട​യം വെ​ള്ളൂ​ർ മേ​വെ​ള്ളൂ​ർ പെ​രും​തി​ട്ട ക​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ അ​നി​ൽ​ചാ​ക്കോ (28), വ​യ​നാ​ട് വൈ​ത്തി​രി പാ​രാ​ലി​ക്കു​ന്ന് ടി.​വി. വി​ഷ്ണു(25), വെ​ള്ളൂ​ർ ക​ല്ലു​വേ​ലി​ൽ വീ​ട്ടി​ൽ സ്റ്റെ​ഫി​ൻ തോ​മ​സ്(24) എ​ന്നി​വ​രു​മാ​യാ​ണ് സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഗോവയിലെത്തിയത്.

കേ​സി​ൽ ര​ണ്ടു​പേ​ർ​ക്ക് കൂ​ടി പ​ങ്കു​ള്ള​താ​യി പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ഇ​തി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യാ​ണ് അ​റി​വ്. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ പ്ര​തി​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യേ​ക്കും. പ്ര​തി​ക​ളു​മാ​യി ഗോ​വ​യി​ൽ വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ക്കും. എ​ങ്ങ​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്, എ​വി​ടെ​യാ​ണ് മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​ത് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തും. വ​ട​ക്ക​ൻ ഗോ​വ​യി​ലെ ആ​ളൊ​ഴി​ഞ്ഞ കു​ന്നി​ൻ​പ്ര​ദേ​ശ​ത്തു​വെ​ച്ച് കൊ​ല​ന​ട​ന്നു​വെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

കേ​സി​ലെ ഒ​ന്നാം പ്ര​തി അ​നി​ൽ ചാ​ക്കോ​യി​ൽ​നി​ന്ന് ജെ​ഫ് വ​ൻ​തു​ക കൈ​പ്പ​റ്റി​യി​രു​ന്നു. ഇ​ത് തി​രി​ച്ച് ന​ൽ​കാ​തി​രു​ന്ന​ത് ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് ന​യി​ച്ചു. മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം കൊ​ല​യി​ൽ ക​ലാ​ശി​ച്ചെ​ന്നാ​ണ് വി​വ​രം. 2021 ന​വം​ബ​റി​ലാ​ണ് തേ​വ​ര പെ​രു​മാ​നൂ​ർ ചെ​റു​പു​ന്ന​ത്തി​ൽ ഗ്ലാ​ഡി​സ് ലൂ​യി​സി​ന്‍റെ മ​ക​ൻ ജെ​ഫ് ജോ​ൺ ലൂ​യി​സി​നെ(27) കാ​ണാ​താ​യ​ത്. ആ​ഗ​സ്റ്റി​ൽ മ​റ്റൊ​രു കേ​സി​ൽ ഒ​രു പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ജെ​ഫ് ജോ​ൺ ഗോ​വ​യി​ൽ​വെ​ച്ച് കൊ​ല്ല​പ്പെ​ട്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന് ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 17 ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ജെ​ഫി​നെ കാ​ണാ​താ​യ 2021 ന​വം​ബ​റി​ൽ ത​ന്നെ കൊ​ല ന​ട​ന്നി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്ത​ൽ. പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി​യു​ടെ​യും സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ സൗ​ത്ത് പൊ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Karma News Network

Recent Posts

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

17 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

28 mins ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

40 mins ago

തലസ്ഥാനത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.…

46 mins ago

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

1 hour ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

1 hour ago