entertainment

സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി, ജ്യുവല്‍ മേരി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ജ്യുവല്‍ മേരി. ഡിഫോര്‍ ഡാന്‍സ് എന്ന് ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായി എത്തിയതോടെയാണ് ജ്യുവല്‍ ഏറെ ശ്രദ്ധ നേടുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു ജ്യുവല്‍ അഭിനയ രംഗത്ത് എത്തുന്നത് . പിന്നീട് വിവാഹ ശേഷവും ജ്യുവല്‍ അഭിനയത്തില്‍ തുടര്‍ന്നു. ജെന്‍സണ്‍ സക്കറിയയാണ് നടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഗായിക ചിത്രയോടുള്ള ആത്മബന്ധവും അടുപ്പവും പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ജ്യുവല്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ജ്യുവല്‍ മേരിയുടെ വാക്കുകളിങ്ങനെ, ചിത്ര ചേച്ചിയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. സ്റ്റാര്‍ സിംഗറിന്റെ അവതാരകയായതില്‍ താന്‍ ഏറെ ആഹ്‌ളാദിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ചിത്രയുമായി അടുക്കാനായതാണ്. സ്‌നേഹത്തിന്റെ നിറകുടമാണ് ചിത്രചേച്ചി. അത്രയും വലിയ ഒരാള്‍ക്ക് എങ്ങനെ നമ്മളോടൊക്കെ ഇത്രയും സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റുന്നുവെന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ചിത്രചേച്ചിക്ക് മുന്നില്‍ ആര്‍ക്കും ഒരു ഈഗോയും വലിപ്പ ചെറുപ്പവുമില്ല. ഏറ്റവും ചെറിയയാളിനോടും ഏറ്റവും വലിയയാളിനോടും ഒരുപോലെയാണ് ചിത്രചേച്ചി പെരുമാറുന്നത്.

ചിത്രചേച്ചി യെ പോലെ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ഗായികയ്‌ക്കൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്. ഒരു രക്ഷയുമില്ലാത്ത ഒരാളാണ് ചിത്രചേച്ചി . എന്റെ ചക്കരയാണ്. സത്യം പറഞ്ഞാല്‍ ചിത്രചേച്ചിയോട് എനിക്ക് പ്രേമമാണ് ജ്യുവല്‍ മേരി പറയുന്നു. ‘ഷൂട്ടിന്റെ ബ്രേക്ക് ടൈമിലൊക്കെ ഞാന്‍ ജഡ്ജസ് ടേബിളിനടുത്ത് ചിത്രാമ്മയോട് വര്‍ത്തമാനം പറയാനായി ഓടിച്ചെല്ലും. അപ്പോള്‍ ചിത്രാമ്മ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന പലപല മിഠായികളും ബിസ്‌കറ്റുകളുമൊക്കെ സ്‌നേഹത്തോടെ തരും.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

20 seconds ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

43 seconds ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

17 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

25 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

26 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

58 mins ago