world

ഗാസയിൽ ജൂത സൈന്യം റെയ്ഡ് തുടങ്ങി, ഒറ്റ ബങ്കറുകൾ പോലും ബാക്കി വെക്കുന്നില്ല

ഇസ്രായേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് ഗാസയിൽ ഇസ്രായേൽ കരസേന വിഭാ​ഗം റെയ്ഡ് നടത്തുന്നു.ഒളിഞ്ഞിരുന്ന് യുദ്ധം ചെയ്യാൻ ശ്രമിക്കുന്ന തീവ്രവാദികളെയടക്കം കണ്ടെത്തുക ബന്ദികളെ കണ്ടെത്തുക എന്നീ ലക്ഷ്യത്തോടെയാണ് റെയ്ഡ് തുടങ്ങിയതെന്നാണ് വിവരങ്ങൾ. ഗാസയിൽ ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരന്മാരെ കണ്ടെത്തി തീവ്രവാദത്തെ ഉന്മാൂലനം ചെയ്യും എന്ന ഉറച്ച തീരുമാനത്തിലാണ് ഇസ്രായേൽ.ഒറ്റ രാത്രികൊണ്ട് ഗാസ മുനമ്പിൽ 100ലധികം റെയ്ഡുകൾ നടത്തി എന്ന്ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.

ഇസ്രയേലിനെ ആക്രമിക്കാൻ ഹമാസ് തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ തകർക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് സൈന്യം പറഞ്ഞു.റെയ്ഡുകൾ നടത്തിയതിനു ശേഷം ആയിരിക്കും തകർക്കേണ്ട സ്ഥലങ്ങൾ തകർക്കുന്നത്. ബങ്കറുകൾ ഒന്നും ഇനി ഗാസയിൽ ഉണ്ടാവില്ല എന്നും ഇസ്രായേൽ പറഞ്ഞു.കവചിത, കാലാൾപ്പട“ ബറ്റാലിയനുകളാണ് റെയ്ഡുകൾ നടത്തിയതെന്ന് ഒരു ടെലിവിഷൻ ബ്രീഫിംഗിൽ ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു, രാത്രിയിൽ ടാങ്കുകളും കാലാൾപ്പടയും ഉപയോഗിച്ചുള്ള റെയ്ഡുകൾ ഉണ്ടായിരുന്നു.

ഈ റെയ്ഡുകൾ യുദ്ധത്തിൽ നമ്മുടെ അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുന്ന തീവ്രവാദികളുടെ സ്ക്വാഡുകളെ കൊല്ലുന്ന റെയ്ഡുകളാണ്.ഹമാസ് ഭീകരന്മാരേ കൊല്ലുക എന്നതാണ്‌ ലക്ഷ്യം. ജീവനോടെ പിടിക്കാൻ ഉരു നീക്കവും ചെയ്യില്ല എന്നും അത് അപകടകരമായിരിക്കും എന്നും പറഞ്ഞു.അതേ സമയം ഏത് നിമിഷവും ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെണ് ഇസ്രായേൽ ഉദ്ദേശിക്കുന്നത്.വ്യോമാക്രമണത്തിൽ പ്രഹരശേഷി കൂടിയ ബോംബുകൾ ഉപയോ​ഗിക്കും എന്ന് സേനാ വാക്താവ് അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടു.

ഹമാസിനെതിരെ ഇസ്രയേൽ അത്യാധുനിക അയൺ സ്റ്റിംഗ് സംവിധാനമുപയോ​ഗിച്ചെന്ന് റിപ്പോർട്ട്.ആ​ദ്യമായിട്ടാണ് അയൺ സ്റ്റിം​ഗ് സംവിധാനം യുദ്ധത്തിൽ ഉപയോ​ഗിക്കുന്നത്. വടക്കൻ ഗാസയിൽ അവശേഷിക്കുന്നവരോട് ഒഴിഞ്ഞുപോകാൻ ഞായറാഴ്ചയും ഇസ്രയേൽ നിർദേശിച്ചു.ഒക്ടോബർ 7ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ മരിച്ചവരുടെ എണ്ണം 4,651 ആയും പരുക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയർന്നതിനിടെയാണ് അഭയാർത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം.ഗാസയ്‌ക്കെതിരെ ഇസ്രയേൽ സൈനിക നടപടികൾ ഒന്ന് മുതൽ മൂന്ന് മാസത്തോളം തുടർന്നേക്കുമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നേരത്തെ തന്നെ അറിയിച്ചി്ടുണ്ട്.

യുദ്ധം അവസാനിപ്പിക്കുമ്പോൾ ഹമാസ് ഉണ്ടായിരിക്കില്ലെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞത്.ഇസ്രയേൽ വ്യോമസേനയുടെ നടപടികൾ സംബന്ധിച്ച് വിലയിരുത്തിയ ശേഷമായിരുന്നു യോവ് ഗാലന്റിന്റെ പ്രതികരണം. ‘പ്രതിരോധസേനയ്ക്ക് യുദ്ധ തന്ത്രങ്ങളിൽ ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. ഗാസയിൽ നമ്മുടെ അവസാനത്തെ തന്ത്രപരമായ പ്രവർത്തനം ആയിരിക്കണം ഇത്. ലളിതമായി പറഞ്ഞാൽ ഹമാസ് ഇനി ഉണ്ടായിരിക്കരുത്’, ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു.വ്യോമസേനയെ അഭിനന്ദിച്ച അദ്ദേഹം, അടുത്തഘട്ടമായ കരയാക്രമണം ഉടൻ ഉണ്ടാകുമെന്നും പറഞ്ഞു.

ഹമാസുമായി ഒരു തരത്തിലുള്ള വെടിനിർത്തൽ കരാറിനും ഇല്ലെന്ന് ഇസ്രേയൽ സൈന്യം വ്യക്തമാക്കുകയും ചെയ്തു.അതേസമയം, കരയാക്രമണം വൈകിപ്പിക്കണമെന്ന് യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിന്റെ മധ്യസ്ഥതയിൽ ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണിത്. ചർച്ചകളുടെ ഭാഗമായി വെള്ളിയാഴ്ച രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

27 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

28 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

56 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago