social issues

ക്യാന്‍സറൊക്കെ എന്ത് ഒറ്റപ്പെടലാണു സാറേ മെയിന്‍ പെയിന്‍, ജിന്‍സി ബിനുവിന്റെ കുറിപ്പ്

കാന്‍സറിനൊട് പൊരുതി ജീവിക്കുന്നവരില്‍ ഒരാളാണ് ജിന്‍സി ബിനു. തന്റെ ജീവിതത്തിലെ പൊല്‌ളുന്ന അനുഭവങ്ങള്‍ ജിന്‍സി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഫേസ്ബുക്കില്‍ ജിന്‍സി പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. രോഗത്തേക്കാള്‍ വേദന നല്‍കുന്നത് ചിലരുടെ ചിന്തയും മനോഭാവവും പെരുമാറ്റവുമാണെന്ന് പറയുകയാണ് ജിന്‍സി.

ചിരിച്ചാല്‍ അഹങ്കാരി, കരഞ്ഞാല്‍ അഭിനേത്രി.എന്തോന്നിത്. കരയാന്‍ തോന്നുമ്പോ പൊട്ടിക്കരയാനും. ചിരി വന്നാല്‍ പൊട്ടിച്ചിരിക്കാനുമൊക്കെ എനിക്കും അറിയാം. പക്ഷേ ചിലപ്പോ ചിലയിടങ്ങളില്‍ ജയിക്കാന്‍ വേണ്ടി മാത്രം കരച്ചിലടക്കും ചിരിയടക്കും. ഇങ്ങനൊക്കെ പ്രകടിപ്പിച്ചൂന്ന് വരും. അതൊക്കെ വ്യാഖ്യാനം ചെയ്ത് ക്രൂശിലേറ്റി സന്തോഷിക്കാന്ന് കരുതണ്ട…ട്ടോ.- ജിന്‍സി കുറിച്ചു.

ജിന്‍സി ബിനുവിന്റെ കുറിപ്പ്, ജനുവരിയില്‍ RCC യില്‍ പോയപ്പോ ചുമ്മാ ഒരു ഫോട്ടോയെടുത്ത് സ്റ്റാറ്റസിട്ടു. ‘ക്യാന്‍സറൊക്കെ എന്ത് ഒറ്റപ്പെടലാണു സാറേ മെയിന്‍ പെയിന്‍’ എന്നുകൂടി ചേര്‍ത്തു. അതങ്ങ് ആഗോളപ്രശ്‌നമാക്കി കഥ മെനഞ്ഞു ചില ബുദ്ധിജീവികള്‍. ചിരിച്ചാല്‍ അഹങ്കാരി, കരഞ്ഞാല്‍ അഭിനേത്രി.എന്തോന്നിത്. കരയാന്‍ തോന്നുമ്പോ പൊട്ടിക്കരയാനും. ചിരി വന്നാല്‍ പൊട്ടിച്ചിരിക്കാനുമൊക്കെ എനിക്കും അറിയാം. പക്ഷേ ചിലപ്പോ ചിലയിടങ്ങളില്‍ ജയിക്കാന്‍ വേണ്ടി മാത്രം കരച്ചിലടക്കും ചിരിയടക്കും. ഇങ്ങനൊക്കെ പ്രകടിപ്പിച്ചൂന്ന് വരും. അതൊക്കെ വ്യാഖ്യാനം ചെയ്ത് ക്രൂശിലേറ്റി സന്തോഷിക്കാന്ന് കരുതണ്ട…ട്ടോ.

അന്ന് ഞാന്‍ അവിടെ നെഞ്ചുരുകിയിരുന്നെങ്കില്‍ ഇനിയങ്ങോട്ട് അതുണ്ടാവരുത്…ന്നൊരു തീരുമാനം കൂടി എടുത്തിരുന്നു അതിനുശേഷം രണ്ടു തവണ പോയി. പതിവിലും കരുത്തോടെ ഞാന്‍ ഇനി എഴുതും. എനിക്ക് സൗകര്യമുള്ള സമയത്ത് പോസ്റ്റ് ചെയ്യും അത് AM ആണോ PM ആണോന്ന് നോക്കി ആരും സങ്കടപ്പെട്ടു ഉവ്വാവ് വരുത്തേം വേണ്ട? വിഷമമായോ ഇത്രേം പറഞ്ഞപ്പോ എന്നാ കുറച്ചൂടെ വിഷമിക്കാന്‍ ഒരു പോട്ടം ഇടുന്നുണ്ട്?

അതേയിടത്തിരുന്ന് ചിരി വാരിതൂകി CT scan യും ECO യുടെയും റിസല്‍ട്ടു കാണിക്കാന്‍ ഇന്നലെ RCC പോയിരുന്നു. ഇങ്ങനെ ചുറ്റുമുള്ളവരുടെ സ്‌നേഹസമ്പന്നത കൊണ്ടാവും ഹൃദയം ഒരു കോണില്‍ നിന്നും നിറഞ്ഞു തൂവിതുടങ്ങിന്ന്. അത്ര മാത്രം. തിനി മുറിയാന്‍ ഇടമില്ലാത്തതുകൊണ്ട് അതോര്‍ത്ത് പേടിയില്ലേ? മരുന്നുകളുടെ എണ്ണം കൂടി…ന്നേയുള്ളൂ. മുഴുവന്‍ സമയവും വിശ്രമമായതു കൊണ്ട് കീറി മുറിച്ചിടത്തൊക്കെ നീര്‍ക്കെട്ടുണ്ട്…ന്ന്. ഇനി കുറച്ചു നേരം കൂടി വിശ്രമിച്ചാല്‍ അതിന്റെ കാര്യത്തിലും ഒരു തീരുമാനമൊക്കെ ആക്കാം. തല്‍ക്കാലം ഇങ്ങനൊക്കെ വണ്ടി അങ്ങട്ട് പോവട്ട്. #രോഗത്തേക്കാള്‍_പേടിക്കണം #ദുഷിച്ച_ചിന്തകളുമായി #കൂടെകൂടുന്നവരെ.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

3 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

14 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

32 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

48 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago