more

പറയാൻ പോലും പേടിച്ചിരുന്ന ആർസിസിയിലെ മരണം മണക്കുന്ന ഇടനാഴികളിലേക്ക് കാൻസർ തന്നെ എടുത്തെറിയുകയായിരുന്നു, കുറിപ്പ്

കാൻസർ മൂലം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുകയാണ് ജിൻസി എന്ന യുവതി. പറയാൻ പോലും പേടിച്ചിരുന്ന ആർസിസിയിലെ മരണം മണക്കുന്ന ഇടനാഴികളിലേക്ക് കാൻസർ തന്നെ എടുത്തെറിയുകയായിരുന്നുവെന്ന് ജിൻസി കുറിക്കുന്നു. വിശപ്പടക്കാൻ കൊതിയായിരുന്നു വയറിനോട് വല്ലാതെ വാശിപിടിച്ചു തൊണ്ട… ഇത്തിരി ചോറും, തൈരും ചേർത്തു വായിലേക്ക് വച്ചാലോ….നൂറ് കാന്താരിമുളക് ഒന്നിച്ച് അരച്ചിറക്കുന്ന നീറ്റലും, എരിവും അടുക്കളയിലെ മണങ്ങളോട് എന്തൊരു വൈരാഗ്യം തോന്നിയിരുന്നെന്നോ അന്നൊക്കെ കുത്തിവച്ച മരുന്നുകളെല്ലാം ആത്മാർത്ഥമായി സഹായിച്ച് ഭാരം 78കിലോ…ആഹാരമില്ലെങ്കിലെന്ത്….നീരുവന്ന് വീർത്തകണക്കെ എന്ന് ജിൻസി കുറിക്കുന്നു

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പ്രതിസന്ധികളുടെ കൊടുമുടിയിൽ നിൽക്കുന്ന സമയത്തും പുതിയ പ്രതീക്ഷകളും, ആഗ്രഹങ്ങളുമായി പുതുവർഷത്തെ എതിരേൽക്കാറുണ്ടായിരുന്നു…കലണ്ടർ കിട്ടിയാലുടനെ ആ വർഷത്തെ നക്ഷത്രഫലം വായന നിർബന്ധം…. ഒക്കെ….ഒക്കെതന്നെ ശുദ്ധ മണ്ടത്തരമാണെന്നു പഠിപ്പിച്ചത് 2016…. അത്ര ഐശ്വര്യസമൃദ്ധമായ കാലം വേറെയില്ലന്നായിരുന്നു അത്തവണത്തെ ജ്യോതിഷപ്രവചനം
പറയാൻ പോലും പേടിച്ചിരുന്ന RCC ലെ മരണം മണക്കുന്ന ഇടനാഴികളിലേക്ക് എടുത്തെറിഞ്ഞു കളഞ്ഞു 2016….പിന്നെ…. മനുഷ്യനെ കോലം കെടുത്തുന്ന മരുന്നുകളുടെ ഞരമ്പുസഞ്ചാരങ്ങളും,കീറിമുറിക്കലുകളും,കരിച്ചുകളയലുകളും….എന്താ…. സന്തോഷം….ഹോവിശപ്പടക്കാൻ കൊതിയായിരുന്നു വയറിനോട് വല്ലാതെ വാശിപിടിച്ചു തൊണ്ട… ഇത്തിരി ചോറും, തൈരും ചേർത്തു വായിലേക്ക് വച്ചാലോ….നൂറ് കാന്താരിമുളക് ഒന്നിച്ച് അരച്ചിറക്കുന്ന നീറ്റലും, എരിവും അടുക്കളയിലെ മണങ്ങളോട് എന്തൊരു വൈരാഗ്യം തോന്നിയിരുന്നെന്നോ അന്നൊക്കെ കുത്തിവച്ച മരുന്നുകളെല്ലാം ആത്മാർത്ഥമായി സഹായിച്ച് ഭാരം 78കിലോ…ആഹാരമില്ലെങ്കിലെന്ത്….
നീരുവന്ന് വീർത്തകണക്കെ……അസലൊരു ബലൂൺ2017….ചികിത്സയുടെ ഭാഗമായെടുത്ത ഇൻജക്ഷൻ ഹൃദയത്തിനിട്ട് പണികൊടുത്ത നാളുകൾ… അങ്ങനെ….ഒരു രാത്രി….ഇളംനീല നിറമുള്ള കുപ്പായവും….മഞ്ഞിൻ തണുപ്പുമണിഞ്ഞ് മരണദൂതനെത്തി….

കൂട്ടിക്കൊണ്ടു പോകാൻ….പോയി…. പാതി ദൂരം…. ഡോക്ടറുടെ ചോദ്യങ്ങളൊക്കെ കാറ്റിന്റെ ഇരമ്പൽ പോലെ മാത്രം….. കണ്ണിലെ വെളിച്ചം നീങ്ങി…. ഇരുണ്ട വഴിയിലൂടെ…. ഒരു തണുത്തുറഞ്ഞ കൈപിടിച്ച് പോകുന്നു…. പെട്ടെന്നെവിടുന്നോ കുഞ്ഞികരച്ചിൽ….ന്റെ മോനൂന്റെ…അവൻ കരയുന്നു…. കൈപിടിച്ച മരണത്തോട് പറഞ്ഞു… വരുന്നില്ല…. വരാൻ പറ്റില്ല…നീ പൊയ്ക്കോ… ഞാനില്ല……കൈയിലെ പിടുത്തം മുറുകുന്നതും…വലിച്ചിഴക്കുന്നതും ഞാനറിഞ്ഞു…. പക്ഷേ… മനസ്… കുതറി കൊണ്ടേയിരുന്നു…. വരില്ല ന്ന് പറഞ്ഞു കൊണ്ടേയിരുന്നു…. ഒടുവിൽ….തണുത്തുറഞ്ഞ കൈകളയഞ്ഞു…നീലനിറം ദൂരേക്ക് പതിയെ മാഞ്ഞു… കണ്ണിൽ വെളിച്ചം നിറഞ്ഞപ്പോൾ…ചുറ്റും ആരൊക്കെയോ… കരഞ്ഞു കൊണ്ട് തണുത്തു തുടങ്ങിയ കാലും,കൈയുമൊക്കെ തലോടുന്നു 2018… തകർച്ചയുടെ, കണ്ണീരിന്റെ, ഒറ്റപ്പെടലിന്റെ,അവഗണനങ്ങളുടെ, ഒഴിവാക്കലുകളുടെ സഞ്ചാരം…2019… ഏകദേശം മനുഷ്യകോലം തിരികെ കിട്ടിയപ്പോ…. അഹങ്കാരം കൊണ്ടാണെന്ന് പലർക്കും തോന്നിയെങ്കിലും…. നിവൃത്തി കേടുകൊണ്ടാണെന്ന സത്യം നമുക്ക് മാത്രം അറിയാംവീണ്ടും ജോലിക്കു പോയി തുടങ്ങി… ഇടയ്ക്കിടെ ശരീരം….ചികിത്സ കഴിഞ്ഞില്ല…നീയങ്ങനെ ആളാവണ്ടാന്നു ഓർമിപ്പിച്ചു കൊണ്ടിരുന്നു…ചൂടുകൂടിയ എത്രയോ പകലുകളിൽ പലപ്പോഴും പുതച്ചുമൂടി തളർന്നുറങ്ങി ശരീരത്തോട് പറയും…നീയൊന്നടങ്ങ്….ഞാൻ വിശ്രമിക്കുന്നുണ്ടെടേ

2020 ആദ്യ കോവിഡ്കേസ് … ഇറ്റലിയിൽ നിന്നും…. ആദ്യം അഡ്മിറ്റാക്കിയത് ജോലി ചെയ്യുന്ന ഫാർമസിയുടെ തൊട്ടുമുന്നിലെ ഹോസ്പിറ്റലിൽ…. പിന്നെ…അധികം വൈകാതെ…. കോവിഡ് ഹോസ്പിറ്റൽ… തൊട്ടുമുന്നിൽ…അതും…ഒരു മെഡിക്കൽ ഷോപ്പിലെ ജോലി….എന്തോരം തവണ കേൾക്കേണ്ടി വരും….”ശ്രദ്ധിക്കണേ… ശ്രദ്ധിക്കണേ”… “വീട്ടിലിരുന്നൂടേ”… നിങ്ങൾക്കൊക്കെ കോവിഡു വന്നാ രക്ഷയില്ല ട്ടോ”….ഒക്കെ ശരി തന്നെയാ… പക്ഷേ….ലോക്ഡൗണും, കൊറോണയുമൊക്കെ തീവ്രമായാലും പ്രവർത്തനത്തിന് കുറവൊന്നുമുണ്ടാകാൻപാടില്ലാത്ത മേഖലയാണല്ലോ അത്….എല്ലാ രീതിയിലും മുൻകരുതലോടെ… ഇതുവരെ… ഇനി… നാളെ….എന്താണെന്നറിയില്ല കുറവുകളറിഞ്ഞുകൂട്ടുകൂടിയവരും, ധൈര്യം പകർന്നവരുമായ എല്ലാ സ്നേഹിതർക്കും ഒരായിരം നന്ദി….കഴിഞ്ഞു പോയ നാളുകൾ സമ്മാനിച്ച നടുക്കങ്ങളും,തീരാനഷ്ടങ്ങളും മറന്നേക്കാം…അവയോരോന്നും നമുക്ക് തന്ന ജീവിതപാഠങ്ങൾ മറക്കാതിരിക്കാം…. ആശംസകൾക്കപ്പുറം പ്രാർത്ഥനയോടെ കാത്തിരിക്കാം….പുതിയ വർഷം കടന്നു വരട്ടെ

Karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

3 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

45 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

1 hour ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago