entertainment

രോഗത്തോടും, ജീവിതത്തോടും തല്‍ക്കാലം… തോല്‍ക്കാന്‍ വയ്യ, വിധി നടപ്പാകും വരെ, ജിന്‍സി ബിനുവിന്റെ വാക്കുകള്‍

കാന്‍സര്‍ എന്ന മഹാമാരിയോട് പൊരുതി ജീവിതം തിരികെ പിടിച്ചവരില്‍ ഒരാളാണ് ജിന്‍സി ബിനു. ഇപ്പോഴും ആ പോരാട്ടം തുടരുകയാണ്. ഫേസ്ബുക്കിലൂടെ തന്റെ ജീവിതാനുഭവങ്ങള്‍ പലപ്പോഴും ജിന്‍സി പങ്കുവെയ്ക്കാറുണ്ട്. ഇതൊക്കെ വളരെയധികം ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ വീണ്ടും ആര്‍ സി സിയിലേക്ക് പോയതിനെ കുറിച്ചാണ് ജിന്‍സി പങ്കുവെച്ചിരിക്കുന്ന കുറിപ്പ്.

2016 ഡിസംബറില്‍ തുടങ്ങി എത്ര തവണ ഞഇഇ പോയി വന്നിട്ടുണ്ടെന്ന് ഓര്‍മയില്ല. അടിപതറുന്ന നോവുകള്‍ അരിച്ചെത്തി പ്രാണവേദനയുടെ എന്തോരം യാത്രകള്‍. ഓരോ യാത്രയിലും പുതിയ പുതിയ പാഠങ്ങള്‍. ഇന്നത്തെ യാത്ര പുതിയ ഒരു പാഠമായിരുന്നു. ഇന്നുവരെ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒന്ന്. ഗ്രഹിക്കാന്‍ ഇത്തിരി പ്രയാസപ്പെട്ടു ഇന്ന് അലച്ചിലും, പ്രയാസങ്ങളും പ്രതീക്ഷിച്ചരുന്നു. പക്ഷേ എനിക്കു ചുറ്റും ദൈവത്തിന്റെ ഊര്‍ജ്ജം വലയപ്പെട്ടിരിക്കുന്നുണ്ടെന്ന സത്യം വീണ്ടും വീണ്ടും ബോധ്യപ്പെടുന്നു. ഫയല്‍ എടുക്കാനുള്ള ഫീസ് അടയ്ക്കുന്നത് മുതല്‍ കീമോ വാര്‍ഡില്‍ ഇന്‍ജക്ഷന്‍ ബില്‍ അടയ്ക്കുന്നത് വരെ ഞാന്‍ വിചാരിച്ചിരുന്ന തടസങ്ങളൊക്കെ ആരോ തട്ടികളഞ്ഞതുപോലെ.- ജിന്‍സി കുറിച്ചു.

ജിന്‍സി ബിനുവിന്റെ കുറിപ്പ്, 22/04/2022 Unforgettable day in my life. Most powerful day in RCC. വേദനയാണ്… തളര്‍ച്ചയാണ്. പക്ഷേ തെഴുതാന്‍ ഇതിലേറെ നല്ല സന്ദര്‍ഭമില്ല. ഇന്ന് തറവാട്ടില്‍ പോയി വന്നു. ചെക്കപ്പ് ഇന്‍ജക്ഷന്‍. മരുന്നവല്‍ പൊതിയും കാര്‍ഡിയോളജി റഫറന്‍സ് പറഞ്ഞിട്ടുണ്ട്. പിന്നെ മാസങ്ങളായി ചുമ അലട്ടുന്നതുകൊണ്ട് എമര്‍ജന്‍സി CT സ്‌കാന്‍ പറഞ്ഞിട്ടുണ്ട്. അവിടെ ഡേറ്റ് കിട്ടാന്‍ ലേറ്റാവും. അതോണ്ട്. നാട്ടില്‍ ചെയ്ത് റിസല്‍ട്ടുമായി ഉടനെ അങ്ങട്ട് ചെല്ലണം.

2016 ഡിസംബറില്‍ തുടങ്ങി എത്ര തവണ RCC പോയി വന്നിട്ടുണ്ടെന്ന് ഓര്‍മയില്ല. അടിപതറുന്ന നോവുകള്‍ അരിച്ചെത്തി പ്രാണവേദനയുടെ എന്തോരം യാത്രകള്‍. ഓരോ യാത്രയിലും പുതിയ പുതിയ പാഠങ്ങള്‍. ഇന്നത്തെ യാത്ര പുതിയ ഒരു പാഠമായിരുന്നു. ഇന്നുവരെ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒന്ന്. ഗ്രഹിക്കാന്‍ ഇത്തിരി പ്രയാസപ്പെട്ടു ഇന്ന് അലച്ചിലും, പ്രയാസങ്ങളും പ്രതീക്ഷിച്ചരുന്നു.

പക്ഷേ എനിക്കു ചുറ്റും ദൈവത്തിന്റെ ഊര്‍ജ്ജം വലയപ്പെട്ടിരിക്കുന്നുണ്ടെന്ന സത്യം വീണ്ടും വീണ്ടും ബോധ്യപ്പെടുന്നു. ഫയല്‍ എടുക്കാനുള്ള ഫീസ് അടയ്ക്കുന്നത് മുതല്‍ കീമോ വാര്‍ഡില്‍ ഇന്‍ജക്ഷന്‍ ബില്‍ അടയ്ക്കുന്നത് വരെ ഞാന്‍ വിചാരിച്ചിരുന്ന തടസങ്ങളൊക്കെ ആരോ തട്ടികളഞ്ഞതുപോലെ. എനിക്കു വേണ്ടി ആരോ… അവിടെ എല്ലാം പറഞ്ഞേല്‍പ്പിച്ചിരുന്നപോലെ. എനിക്ക്… എന്നോട് തന്നെ വിശ്വാസം തോന്നിയ ദിവസം. രോഗത്തോടും, ജീവിതത്തോടും തല്‍ക്കാലം… തോല്‍ക്കാന്‍ വയ്യ. ‘വിധി’ നടപ്പാകും വരെ… പൊരുതി നോക്കാം. #തോല്‍ക്കുകയാണെന്ന് #പറഞ്ഞപ്പോഴൊക്കെ_നീ_ജയിക്കാന്‍ #ശ്രമിക്കണമെന്ന്_മറുതല_പറയുന്ന #മനസ്സേ_നീയാണെന്റെ_ഹീറോ

Karma News Network

Recent Posts

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

4 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

24 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

25 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

50 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

1 hour ago