health

മാറുമുറിച്ച പെണ്ണിനെ ഉപേക്ഷിച്ചുപോയ പുരുഷ പ്രതിഭ അറിയാതെ പോയത്, ജിന്‍സി ബിനു പറയുന്നു

ക്യാന്‍സര്‍ എന്ന മഹാമാരിയോട് പോരാടി ജീവിതം തിരിച്ചുപിടിച്ചവരില്‍ ഒരാളാണ് ജിന്‍സി ബിനു. പലപ്പോഴും ജിന്‍സി ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന കുറിപ്പും ഏറെ ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോള്‍ ബ്രസ്റ്റ് ക്യാന്‍സറിന് പിന്നാലെ മാറ് മുറിച്ച കളഞ്ഞ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ച സംഭവം സുനിത ലിയോണ്‍സ് പങ്കുവെച്ച കുറിപ്പിനെ കുറിച്ചാണ് ജിന്‍സി പറയുന്നത്.

ശരീരം കീറിമുറിച്ച് മാറ്റുമെന്നറിയുന്ന നിമിഷം മുതല്‍ മനസ് പിടഞ്ഞു തുടങ്ങും. പാതിയായിരുന്നവനിലേക്ക് തണല്‍ തേടി മിഴികള്‍ പായും, ആര്‍ത്തലച്ചൊന്നു പെയ്തുതോരാന്‍ കൊതിക്കും. എന്തൊക്കെ കുറവുകള്‍ വന്നോട്ടെ നിനക്കു ഞാനുണ്ടെന്ന ഒറ്റ വാക്കില്‍ തീരുന്ന വേദന ഉണങ്ങുന്ന മുറിവ്. പക്ഷേ ഒഴിവാക്കപ്പെടുമ്പോള്‍ കീറി തുന്നിച്ചേര്‍ത്ത നെഞ്ചിലെ മുറിവിനേക്കാളും ആഴമുള്ളൊരു മുറിവുതന്നെ മനസിന് സമ്മാനിക്കുകയാവും.- ജിന്‍സി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, ഇന്നലെ… FB തുറന്നപ്പോള്‍ മുന്നില്‍ വന്ന പോസ്റ്റ് സുനിത ലിയോണ്‍സിന്റേതായിരുന്നു. ചിലതൊക്കെ ഹൃദയത്തെ ഒറ്റവെട്ടിന് രണ്ടു കഷ്ണമാക്കി കളയുമല്ലോ. ഇതേ അനുഭവത്തിലൂടെ കടന്നു പോയ പൊയ്‌ക്കൊണ്ടിരിക്കുന്ന പലരെയും അടുത്തറിയാവുന്നതുകൊണ്ടുതന്നെ. ഉള്ളം വല്ലാതെ നീറി പുകഞ്ഞു. എപ്പോഴൊക്കെയോ ഞാന്‍ എഴുതി മായ്ച്ചു കളഞ്ഞ വിഷയം. മാറുമുറിച്ച പെണ്ണിനെ ഉപേക്ഷിച്ചുപോയ ‘പുരുഷ പ്രതിഭ’ അറിയാതെ പോയത്. അവനെ തന്നെയാണ്.

ശരീരം കീറിമുറിച്ച് മാറ്റുമെന്നറിയുന്ന നിമിഷം മുതല്‍ മനസ് പിടഞ്ഞു തുടങ്ങും. പാതിയായിരുന്നവനിലേക്ക് തണല്‍ തേടി മിഴികള്‍ പായും…ആര്‍ത്തലച്ചൊന്നു പെയ്തുതോരാന്‍ കൊതിക്കും. എന്തൊക്കെ കുറവുകള്‍ വന്നോട്ടെ നിനക്കു ഞാനുണ്ടെന്ന ഒറ്റ വാക്കില്‍ തീരുന്ന വേദന ഉണങ്ങുന്ന മുറിവ്. പക്ഷേ ഒഴിവാക്കപ്പെടുമ്പോള്‍ കീറി തുന്നിച്ചേര്‍ത്ത നെഞ്ചിലെ മുറിവിനേക്കാളും ആഴമുള്ളൊരു മുറിവുതന്നെ മനസിന് സമ്മാനിക്കുകയാവും.

ഒന്നുകൂടി പറയാനുണ്ട് കുറവുകളുടെ പേരില്‍ ഉപേക്ഷിക്കപ്പെടുന്നതിനും, ഒഴിവാക്കപ്പെടുന്നതിനും, അവഗണിക്കപ്പെടുന്നതിനും, അപമാനിക്കപ്പെടുന്നതിനും, ആണ്‍പെണ്‍ വ്യത്യാസമില്ല. അങ്ങനെയൊരു തകര്‍ച്ചയിലേക്ക് വലിച്ചെറിയപ്പെടുന്നവര്‍ ഇനിയില്ല ജീവിതമെന്നുകരുതി അണഞ്ഞു തീരരുത്. ഒരിക്കല്‍ മാത്രമെങ്കിലും ഒന്നു ജയിക്കണമെന്ന് വാശി പിടിച്ചു നോക്കാം. വീണുപോയിടത്തു നിന്നെഴുന്നേല്‍ക്കുമ്പോ ചിലപ്പോ മണ്ണും, ചെളിയും പറ്റിയ കോലം നോക്കി പരിഹസിക്കാനും അവഹേളിക്കാനും പലരും വരും. അവിടെ പതറാന്‍ മനസിനെ വിട്ടുകൊടുക്കാത്തിടത്ത് വിജയം.

ആരില്‍നിന്നുമൊന്നും പ്രതീക്ഷിക്കാതിരിക്കുക സ്വയം ബഹുമാനിക്കുക ജീവിതം നമ്മള്‍ പോലുമറിയാതെ കരുത്തു നേടുമെന്നേ…സത്യം #എന്റെയുള്ളിലുമുണ്ട്_ചെറിയ_ചില ജയങ്ങളാഗ്രഹിക്കുന്നൊരു_മനസ് #അതിനെയെനിക്ക്_തൃപ്തിപ്പെടുത്തിയേ_പറ്റൂ (ഡയലോഗ് കടപ്പാട് : ദേവാസുരം)

Karma News Network

Recent Posts

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

14 mins ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

43 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

1 hour ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

2 hours ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

3 hours ago