trending

ദൈവമുണ്ട് ആകാശങ്ങളിലൊന്നുമല്ല ഇവിടെ ഈ ഭൂമിയിൽ, കീമോക്കിടയിലെ അനുഭവവുമായി ജിൻസി ബിനു

ആർസിസിയിൽ കീമോക്ക് പോയപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി കാൻസറിനോടു പോരാടുന്ന പോരാളി ജിൻസി ബിനു. അവിട കണ്ട നഴ്സിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ബിൻസി കുറിച്ചത്. ദൈവമുണ്ട് ആകാശങ്ങളിലൊന്നുമല്ല… ഇവിടെ…ഈ ഭൂമിയിൽ യാതൊരു മുൻ പരിചയവും ഇല്ലാതെ… എന്നോട് കരുണ കാണിച്ച…ആ മാലാഖയാണ്… ഇന്നെനിക്ക് കരുത്ത് പകർന്നതെന്ന് പറയുന്നു

കുറിപ്പിങ്ങനെ

RCC പോയി കുത്തും വാങ്ങി വന്നിട്ട്… എവിടേലും മാറി കിടന്നൂടേ…ന്ന് ചോദിക്കരുത്… കിടന്നോണ്ട് എഴുതുന്നതാ ഇതു വിട്ടു കളയാൻ തോന്നുന്നില്ല… അതോണ്ടാ…അങ്ങ് ക്ഷമി സാങ്കേതിക കാരണങ്ങൾ കൊണ്ട്… ഇന്ന്…മനസ് ശരിയല്ലാരുന്നു യാത്ര തുടങ്ങിയ പിന്നെ തല പൊട്ടുന്ന വേദന കൂടെ…വേറെ എന്തൊക്കെയോ ആകെപ്പാടെ… ഒരുമാതിരി ഇഞ്ചി കടിച്ച ഡോക്ടറെ കാണാൻ വെയ്റ്റ് ചെയ്യുമ്പോ…
കപ്പലണ്ടി മിഠായിയും, ഒരു കുഞ്ഞിഫ്രൂട്ടിയും അകത്താക്കുന്നതാ ഇന്ന് അതും വേണ്ട ഡോക്ടറെ കണ്ടു…ചെക്കപ്പ് കഴിഞ്ഞു… ഇൻജക്ഷനു വെയ്റ്റിംഗ് അപ്പോ…ദേ..ചുമ്മാ… കരയാൻ തോന്നുവാ ശരിക്കും…ഉറക്കെ കരയാൻ എന്തോന്നിത്…അതിൽ നിന്നും രക്ഷപ്പെടാൻ മക്കളെ ഫോൺ ചെയ്തു…ജനലിലൂടെ പുറത്തെ കാഴ്ചകൾ കണ്ടിങ്ങനെ….. ഇങ്ങനെ ഇൻജക്ഷനു പേരുവിളിച്ചു…. കീമോ വാർഡിലിരുന്നപ്പോ…

പിന്നേം പിന്നേം കരച്ചിൽ തികട്ടി എന്തോത്തിനാന്നൊന്നും…. എനിക്കറിയില്ല സുന്ദരി നേഴ്സ് വന്നു കാനുല കുത്തി അപ്പുറത്തെ ബെഡിലോട്ട് പോയി… ആ ഒരു ഇടവേള….. കീമോ വാർഡിലെ ഇത്തിരി മുതിർന്ന സ്റ്റാഫ്… തിരക്കിട്ട് പോയ വഴി…അടുത്തുവന്നു…. “മോള് ആഹാരമൊക്കെ കഴിച്ചോ”… തിര്വന്തോരം ഭാഷ പിടികിട്ടാഞ്ഞാണോ…. അപ്രതീക്ഷിതമായ ചോദ്യായോണ്ടാണോ… എനിക്കു മനസ്സിലായില്ല… അപ്പോ…മാലാഖ… ചോദ്യം ആവർത്തിച്ചു… “രാവിലെ കഴിച്ചിട്ടാ വന്നെ”…. “ഇപ്പോ…. സമയം 2 ആകുന്നു… ഇൻജക്ഷനു മുന്നേ… കഴിച്ചിട്ട് വരണം കേട്ടോ….വല്ലാഴിക വന്നാലോ”…. ഇനിയിപ്പോ….ഇറങ്ങീട്ട് കഴിക്ക്… കേട്ടോ…. എന്നും പറഞ്ഞ്…. ൻ്റെ….തലയിൽ തലോടി … മുടിയൊക്കെയൊതുക്കി വച്ചിട്ട്… ഒരു പുഞ്ചിരിയും തന്നങ്ങുപോയി അപ്പഴാ…. ശരിക്കും… വാവിട്ടു കരയാൻ തോന്നീത് അത്ര ആശ്വാസം തോന്നി ആ ഒരു തലോടലിൽ… രണ്ടു വാക്കിൽ “ദൈവമുണ്ട്” ആകാശങ്ങളിലൊന്നുമല്ല… ഇവിടെ…ഈ ഭൂമിയിൽ യാതൊരു മുൻ പരിചയവും ഇല്ലാതെ… എന്നോട് കരുണ കാണിച്ച…ആ മാലാഖയാണ്… ഇന്നെനിക്ക് കരുത്ത് പകർന്നത് അതുപോലെയുള്ള….ഭൂമിയിലെ എല്ലാ മാലാഖമാർക്കും #ഒറ്റപ്പെടുത്താൻ_ആർക്കും_കഴിയും
#ചേർത്തു_നിർത്താൻ_ചിലർക്കേ_കഴിയൂ

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

3 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

14 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

32 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

48 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago