Categories: kerala

പൊന്നുണ്ണികൾക്ക് അമൃതുനിറയേണ്ട മാറിടം ക്യാൻസർ കൊണ്ടുപോയത് ഈ ജന്മത്തിന്റെ തീരാദുംഖം, കുറിപ്പ്

ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയായി കാൻസർ മാറുകയാണ്. അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നു. കാൻസർ ദിനത്തിൽ കാൻസറിനോട് പടപൊരുതി ജയിച്ച ജിൻസി എന്ന യുവതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാുന്നു. ഈ ക്യാൻസർ ദിനം ഞാൻ എന്നെപ്പോലുള്ള അമ്മമാർക്ക് സമർപ്പിക്കുന്നു കാരണം മാതൃത്വത്തിന്റെ മഹത്തായ പ്രതീകമായി പൊന്നുണ്ണികൾക്ക് അമൃതുനിറയേണ്ട മാറിടം…ക്യാൻസർ കൊണ്ടുപോയത്. ഈ ജന്മത്തിന്റെ തീരാദുംഖമാണെന്ന് ജിൻസി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഫെബ്രുവരി 4ലോക ക്യാൻസർ ദിനം നീണ്ട 7 വർഷങ്ങളായി ക്യാൻസർ… എന്റെ ജീവിതത്തിന്റെ ഭാഗമായിട്ട് അതേ അവസ്ഥയിലെത്തപ്പെട്ട…ഒരുപാട് സൗഹൃദങ്ങൾ വന്നണഞ്ഞു അത്രമേൽ ധൈര്യം തന്ന പലരും… യാത്രപോലും പറയാതെ മാഞ്ഞുപോയി അടുത്ത ഊഴം നിൻ്റേതാവാമെന്ന്… ഓർമ്മപ്പെടുത്തിക്കൊണ്ട്

ക്യാൻസറിനെ ഞാനൊരിക്കലും ഭയന്നിട്ടില്ല പെട്ടെന്നൊരു വേള അറിഞ്ഞപ്പോൾപോലും പക്ഷെ…ഞാൻ നെഞ്ചുരുകി കരഞ്ഞു ഹൃദയം പതിനാറുകഷ്ണമായി രാവും, പകലും എനിക്ക് ഒരുപോലെയായി കണ്ണീർവറ്റി… ഹൃദയരക്തം പൊടിഞ്ഞു ഒക്കെയും….ആറ്റുനോറ്റുണ്ടായ എന്റെ…
പൊന്നോമനകളെ ഓർത്തുമാത്രം

എല്ലാ ക്യാൻസർ പോരാട്ടങ്ങളുടെയും… വേദനയും, തീവ്രതയും ഒരുപരിധിവരെ… മനസിലേറ്റികൊണ്ടുതന്നെ….അവരെ… സല്യൂട്ട് ചെയ്തു കൊണ്ടുതന്നെ…. ഈ ക്യാൻസർ ദിനം…ഞാൻ… എന്നെപ്പോലുള്ള അമ്മമാർക്ക്… സമർപ്പിക്കുന്നു കാരണം… മാതൃത്വത്തിന്റെ മഹത്തായ പ്രതീകമായി…പൊന്നുണ്ണികൾക്ക്… അമൃതുനിറയേണ്ട മാറിടം…ക്യാൻസർ കൊണ്ടുപോയത്….ഈ ജന്മത്തിന്റെ… തീരാദുംഖമാണ്…നേരിട്ടറിഞ്ഞ…സത്യങ്ങൾക്കാണ് മൂല്യം ഞാൻ ഒൻപതുമാസക്കാരന്… പെട്ടെന്നൊരു നൊടി മുലപ്പാൽ… വിലക്കിയപ്പോൾ… നെഞ്ചുവിങ്ങിയ… അമ്മയാണ്അ വനുവേണ്ടി ചുരത്തുന്ന… പാലമൃത് വറ്റിക്കാൻ… തീവ്രവേദനയുണ്ട അമ്മ പാൽക്കുപ്പി തട്ടിയെറിഞ്ഞ്… ൻ്റെ…കുഞ്ഞ് അമ്മയെ തിരയുമ്പോ…അവൻ കാണാതിരിക്കാൻ…മറഞ്ഞുനിന്ന് തേങ്ങലടക്കാൻ..വിധിക്കപ്പെട്ട അമ്മ മറ്റുകുഞ്ഞുങ്ങൾ മുലപ്പാൽ കുടിക്കുന്നത്… എന്റെ കുഞ്ഞ് കാണുമെന്നോർത്ത്…പലപ്പോഴും വീർപ്പുമുട്ടിയ അമ്മ എന്റെ മാറിലെ ചൂടേറ്റുറങ്ങിയ… പത്തുവയസ്സുകാരൻ മൂത്തമകനെ… സ്കൂൾ ഹോസ്റ്റലിന്റെ ഏകാന്തതയിലേക്ക്… തള്ളിവിടേണ്ടി വന്ന അമ്മ എന്തിനും, ഏതിനും കൂടെനിന്നിട്ട്… അനാഥനായി പോയ…ൻ്റെ…കുഞ്ഞ്… ഞാനറിയാതെ…എത്ര കരയുന്നുണ്ടാവുമെന്നോർത്ത്… ഓരോനിമിഷവും നീറിപുകഞ്ഞ അമ്മ

കനൽക്കാറ്റുവീശിയ ആ നാളുകളിൽ…മനസ്സും, ശരീരവും പൊള്ളിയടർന്നു ആശ്വാസമേകുമെന്നു പ്രതീക്ഷിച്ചവർ… വാക്കിലും, പ്രവൃത്തിയിലും… വിഷമുള്ളുകളെറിഞ്ഞു സന്തോഷിച്ചു പലരും വഴിമാറിയകന്നു പുച്ഛത്തോടെ മുഖം തിരിച്ചു ഓടിയകന്നില്ല…ആ അഗ്നിചൂളയിൽ… എന്നെ ഞാനൊന്ന്…ഉരുക്കിയെടുത്തു

ഒക്കെയും..കടന്ന്…ഇന്നുകളിൽ…ൻ്റെ…മക്കളോടൊപ്പം ഞങ്ങൾക്ക്…സന്തോഷമാണ് അതുകേട്ടാൽ…കരയുന്നവരുണ്ട് എത്രനാൾ??? എന്നു പുച്ഛിച്ചു…തള്ളുന്നവരുണ്ട്…അറിയാം അവരോടൊപ്പം കിട്ടുന്ന ഓരോനിമിഷവും… ഈശ്വരൻ തന്ന എക്സ്ട്രാബോണസാണ് ഇന്ന്…എന്റെ ചിറകടിയിൽ…അവർക്ക് ആശ്വസിക്കാം നാളെ അവർ പറക്കമുറ്റും അവരുടേതായ ജീവിതാകാശങ്ങളിലേക്ക് പുതുമകൾ തേടി പറന്നുയരും അതുവരെ… ഏതു തിരിച്ചടികളോടും… ഞാൻ പൊരുതും…എപ്പോഴൊക്കെയോ… തളരുന്നുണ്ട്…ഇടറുന്നുണ്ട്…. പക്ഷെ…യാത്ര…മുന്നോട്ടു തന്നെ ചുരുക്കത്തിൽ…ക്യാൻസറിന്… എന്നെ…ഒരുതരിപോലും…തളർത്താൻ കഴിഞ്ഞിട്ടില്ല….പകരം…തിരിച്ചറിവുകളുടെ… കരുത്തുനേടാൻ പ്രാപ്തയാക്കി തിരിച്ചടികളോട്_പാടേ_മുഖം_തിരിക്കരുത് കാരണം_അവിടെനിന്നും_പഠിക്കാനുണ്ട് കരുത്തിൻ്റെ_ജീവിതപാഠങ്ങൾ

Karma News Network

Recent Posts

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

26 mins ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

2 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

2 hours ago

സമരം തീര്‍ന്നെങ്കിലും വിമാനം പറക്കുന്നില്ല, എയര്‍ ഇന്ത്യ എക്‌സ്പ്രസ് അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…

3 hours ago

കരമന അഖിൽ വധക്കേസ്, മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മറ്റ് 3 പേ‍ര്‍ക്കായി തിരച്ചിൽ

തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…

3 hours ago