health

മരണം തരണേന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച നാളുകള്‍, മൊട്ടത്തല, ആദ്യം വിളിച്ചു പറയും ഈ കുരുപ്പിന് ക്യാന്‍സറാന്ന്, ജിന്‍സി ബിനു പറയുന്നു

ലോക കാന്‍സര്‍ ദിനമാണ് ഇന്ന്. പലരും ഈ മഹാ രോഗത്തിനെതിരെ പോരാടുകയാണ്. മനശക്തികൊണ്ട് രോഗത്തെ തോല്‍പ്പിച്ച പലരും നമുക്ക് ചുറ്റിനുമുണ്ട്. ഇത്തരത്തില്‍ ക്യാന്‍സറിനെതിരെ പോരാടുന്നവരില്‍ ഒരാളാണ് ജിന്‍സി ബിനു. തന്റെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ ജിന്‍സി ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കാറുണ്ട്. ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ച് ജിന്‍സി ബിനു പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

നന്ദു മഹാദേവ’ എന്ന നക്ഷത്രം. കണ്ണില്‍ പെട്ട നിമിഷം. പോരാട്ടത്തിന്റെ കഥകള്‍.വായിച്ചറിഞ്ഞ നേരങ്ങള്‍. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാനിന്നുണ്ടാവില്ലായിരുന്നു. നീളന്‍ മുടി നീര്‍ത്തി കണ്ണുകളില്‍ കരിയെഴുതി. പാറിപ്പറന്നു നടക്കേണ്ട സമയത്ത് മൊട്ടത്തലയും,പീലിയടര്‍ന്ന മിഴികളും മങ്കിക്യാപ്പും കൊണ്ട് ചമഞ്ഞൊരുങ്ങി, പല തുറന്നു പറച്ചിലുകളും പലരെയും അസ്വസ്ഥരാക്കി.-ജിന്‍സി ബിനു കുറിച്ചു.

ജിന്‍സിയുടെ കുറിപ്പ്, ഫെബ്രുവരി 4. ലോകക്യാന്‍സര്‍ ദിനം സ്‌കൂളില്‍ പഠിക്കുമ്പോ സയന്‍സ് പുസ്തകത്തില്‍ ‘ക്യാന്‍സര്‍’ എന്ന വാക്കു വന്നപ്പോ വായിക്കാതെ വിഴുങ്ങി കളഞ്ഞൊരു കുട്ടിക്കാലം. അതു പറയാനും എഴുതാനും പേടി തന്നെയായിരുന്നു?? ‘ആകാശദൂത്’ സിനിമ. കാലങ്ങളോളം നീറുന്ന, നോവായി., കരയിച്ചു കൊണ്ടേയിരുന്നു. ഏഷ്യാനെറ്റില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ഒരു എപ്പിസോഡ് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ വച്ചുള്ളതായിരുന്നു. അത് മനപ്പൂര്‍വം കാണാതെ ഒഴിവാക്കി. ഒടുവില്‍ കാലമെനിക്കുമൊരു കിരീടം ചാര്‍ത്തും വരെ.

വല്ലാതെ പേടിപ്പിക്കുന്ന. എന്തോ ഒന്നായിരുന്നു അത്, പക്ഷേ ഇപ്പോ ഞാനേറെ കേള്‍ക്കുന്ന ചോദ്യവും, അതിനുള്ള ഉത്തരവും ഇന്ന് പറയാം. ‘ക്യാന്‍സറാണെന്ന് എന്തിനാ ഇങ്ങനെ പറയുന്നത്’. അതെപ്പറ്റി ആരോടും മിണ്ടാതിരുന്നൂടേ, ഇതെന്താ പുറത്ത് പറയാന്‍ പറ്റാത്ത രോഗമാണോ? അസുഖമാണെന്നറിഞ്ഞ ആദ്യ നാളുകളില്‍ ചില അടക്കം പറച്ചിലുകള്‍ കേട്ടപ്പോ തോന്നിയിരുന്നു ആരും അറിയാതിരുന്നെങ്കിലെന്ന്. പക്ഷേ മൊട്ടത്തല, ആദ്യം വിളിച്ചു പറയും ഈ കുരുപ്പിന് ക്യാന്‍സറാന്ന്. അത്രനാളും കോതി ചീകി പൂവുചൂടി മിനുക്കിയ മുടിക്ക് പകരം വിഗ് വയ്ക്കാനൊന്നും മനസ് സമ്മതിച്ചതുമില്ല.

പെട്ടെന്നൊരു ദിവസം ഇടനിലക്കാരില്ലാതെ ‘നിനക്കു ക്യാന്‍സറാണ്’ എന്നറിയുന്നു. അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു ലോകത്ത് എത്തപ്പെടുന്നു. ഇല കൊഴിയുന്നൊരു ശിശിരത്തിലേക്ക് കൂടുമാറ്റം. ഓരോ രോമകൂപങ്ങളിലും നുരഞ്ഞിറങ്ങുന്ന വേദന. പെട്ടന്നൊരു ദിവസം പാലമൃത് വിലക്കപ്പെട്ട…കുഞ്ഞ്. അവന്റെ ബാലാരിഷ്ടതകള്‍ അവന്റെ പുറകേയോടി ക്ഷീണിക്കുന്ന മൂത്ത മകന്‍. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചുറ്റുപാടുകള്‍. മനസു പിടിവിട്ട ദിവസങ്ങള്‍. ജീവിതത്തെ വെറുത്തു. മരണം തരണേന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ച നാളുകള്‍. ‘നന്ദു മഹാദേവ’ എന്ന നക്ഷത്രം. കണ്ണില്‍ പെട്ട നിമിഷം. പോരാട്ടത്തിന്റെ കഥകള്‍.വായിച്ചറിഞ്ഞ നേരങ്ങള്‍. അങ്ങനെയൊന്ന് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാനിന്നുണ്ടാവില്ലായിരുന്നു.

നീളന്‍ മുടി നീര്‍ത്തി കണ്ണുകളില്‍ കരിയെഴുതി. പാറിപ്പറന്നു നടക്കേണ്ട സമയത്ത് മൊട്ടത്തലയും,പീലിയടര്‍ന്ന മിഴികളും മങ്കിക്യാപ്പും കൊണ്ട് ചമഞ്ഞൊരുങ്ങി, പല തുറന്നു പറച്ചിലുകളും പലരെയും അസ്വസ്ഥരാക്കി. ആരെയും നോവിക്കാനല്ല അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിയൊഴുകി അക്ഷരങ്ങളായി പടര്‍ന്നു പോവുന്നു. അതിജീവനത്തിന്റെ അനുഭവങ്ങള്‍ക്കപ്പുറം കരുത്തേകാന്‍ മറ്റൊന്നില്ല എന്നു തിരിച്ചറിഞ്ഞു. കഴിയാവുന്ന രീതിയില്‍ അത് ചെയ്യാന്‍ ശ്രമിക്കുകയാണ്…സഹതാപമെന്തിന്. കരുതലോടെ കൂടെനില്‍ക്കുക. അതിന് കഴിയാത്തവര്‍ STEP BACK. കോശങ്ങള്‍ പെറ്റു പെരുകിയൊന്നും ക്യാന്‍സര്‍ വരൂല്ലാന്നാ ചിലര്‍ പറയുന്നത്. ‘മുജ്ജന്മ പാപം അല്ലെങ്കില്‍ അഹങ്കാരത്തിന്റെ ശിക്ഷ.

പിന്നെ പുറത്ത് പറയാന്‍ പറ്റാത്ത കാരണങ്ങളൊക്കെ അറിയാവുന്നവരും ഉണ്ട്. അങ്ങനെയെങ്കില്‍ ക്യാന്‍സര്‍ സെന്ററുകളില്‍ പീഡിയാട്രിക് വാര്‍ഡ് വേണ്ടി വരില്ലായിരുന്നു. രോഗം വന്നവര്‍ ഏതെങ്കിലുമൊരു കോണില്‍ ഒതുങ്ങി കൂടണം. വേദനകളിലും…പൊരുതി നില്‍ക്കുന്നവരെ നെറ്റിചുളിച്ച് നോക്കി ഒറ്റപ്പെടുത്തുക. ഇങ്ങനെ ചിലര്‍ നമുക്ക് ചുറ്റും ഇന്നുമുണ്ട് അവരോട് നിങ്ങളെ പോലെ ഞങ്ങളും പറന്നോട്ടെ താങ്ങായില്ലെങ്കിലും ചിറകരിയരുത്.

ക്യാന്‍സറിനോടു പൊരുതുന്നവരും, അതിജീവിച്ചവരും ധൈര്യത്തോടെ ഇത് ജീവിതത്തിന്റെ അവസാനമല്ല… പുതിയ ഒരു തുടക്കം മാത്രമാണ്. എന്നു വിളിച്ചു പറയുമ്പോള്‍, രോഗത്തിന്റെ ചുഴിയില്‍ വീണുപിടയുന്നവര്‍ക്ക് കിട്ടുന്ന മാനസിക ധൈര്യം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല…അത്… അനുഭവം കൊണ്ട് ബോധ്യപ്പെട്ടതാണ്. #കഴിയുന്നത്ര_ഉച്ചത്തില്‍_പറയാം #ക്യാന്‍സര്‍_എന്നെ_കീഴ്‌പ്പെടുത്തിയിട്ടി #ഞാന്‍_ക്യാന്‍സറിനെയാ_കീഴ്‌പ്പെടുത്തിയതെന്ന്.

Karma News Network

Recent Posts

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ല, സ്വധർമ്മത്തിലേക്കുള്ള മടങ്ങി വരവായി കാണും- വിജി തമ്പി

ഹിന്ദുവിലേക്ക് വരുന്നത് മതം മാറ്റമായി കണക്കാക്കില്ലെന്ന് വിശ്വ ഹിന്ദു പരിക്ഷത്ത് സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ വിജി തമ്പി കർമ ന്യൂസിനോട്.…

2 mins ago

ഇബ്രാഹിം റൈസിയുടെ മരണം, താൽക്കാലിക പ്രസിഡന്റായി മുഹമ്മദ് മൊഖ്‌ബർ

ടെഹ്റാന്‍ : ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ട സാഹചര്യത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്ബര്‍ ഇറാന്റെ…

19 mins ago

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

39 mins ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

40 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

1 hour ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

1 hour ago