entertainment

ശ്രീനാഥ് ഭാസിക്കും ഷെയ്‌നിനും പിന്തുണയുമായി ജിനു ജോസഫ്, ‘ലഹരി ഉപയോഗിക്കുന്നത് വ്യക്തിപരമായ കാര്യമെന്ന് ‘

കൊച്ചി . സിനിമ രംഗത്തെ ലഹരി വിവാദത്തിൽ ഭാസിക്കും ഷെയ്‌നിനും പിന്തുണയുമായി ജിനു ജോസഫ് രംഗത്ത്. ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിറകെ സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി പ്രതികാരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്‍. ഇതുമായി ബന്ധപ്പെട്ട് നടന്‍ ജിനു ജോസഫ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിഷയത്തിൽ താന്‍ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനുമൊപ്പമാണെന്ന് ജിനു ജോസഫ് പറഞ്ഞിരിക്കുന്നു.

ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും കുഴപ്പക്കാരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഇവർ ഇതുവരെ ഷൂട്ടിംഗ് മുടക്കിയതായി അറിയില്ലെന്നും ആണ് ജിനു ജോസഫ് പ്രതികരിച്ചിരിക്കുന്നത്. കേരളത്തില്‍ വരുന്ന കഞ്ചാവ് മുഴുവന്‍ സിനിമയിലേയ്ക്ക് മാത്രമല്ല എത്തുന്നതെന്നും ജിനു പറഞ്ഞിട്ടുണ്ട്. ‘നീരജ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ജിനു ജോസഫ് ഇത് പറയുന്നത്.

ഞാന്‍ ഇവര്‍ രണ്ടുപേരുമായിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് സെറ്റില്‍ അങ്ങനെ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഞാന്‍ പ്രധാനമായും സെറ്റില്‍ വരും പറഞ്ഞ ജോലി ചെയ്യും, വീട്ടില്‍ പോകും. അതിനിടയില്‍ ഞങ്ങളെല്ലാവരും ഇടക്ക് ഒരുമിച്ചിരിക്കുന്നതാണ്. അതിനിടയില്‍ ഷൂട്ടിങ്ങ് മുടക്കുകയോ ജോലിമുടക്കുകയോ ചെയ്തതായി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഭാസിയുടെയും ഷെയ്‌നിന്റെയും ഭാഗത്താണ്.

ഇവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ പാടില്ല എന്ന് പറയുന്നതിലെ ന്യായം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. ഞാന്‍ ഷെയ്‌നിനൊപ്പവും ഭാസിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഇതുവരെ ഇവര്‍ പ്രശ്‌നക്കാരായി തോന്നിയിട്ടില്ല. ഷൂട്ടിംഗ് മുടക്കി എന്തെങ്കിലും ഒരു പരിപാടിക്ക് പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. സമൂഹത്തില്‍ നടക്കുന്നത് എല്ലാം സിനിമാ രംഗത്തും ഉണ്ടാകും. ലഹരിക്കേസ് മുഴുവന്‍ കലാകാരന്മാരുടെ പുറത്തേയ്ക്കാണ് ചാര്‍ത്തുന്നത് – ജിനു ജോസഫ് പറഞ്ഞിരിക്കുന്നു.

 

Karma News Network

Recent Posts

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി, മകൻ കസ്റ്റഡിയിൽ, സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…

17 mins ago

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

39 mins ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

52 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

1 hour ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

1 hour ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

2 hours ago