കൊച്ചി. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും റിലയന്‍സ് ജിയോയുടെ 5ജി സേവമെത്തി. ‘ജിയോ ട്രൂ 5ജി’ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ഇതോടെ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ചൊവ്വാഴ്ച മുതല്‍ 5ജി ലഭ്യമാകും. 22മുതല്‍ തിരുവനന്തപുരത്തും ജനുവരിയില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ നഗരങ്ങളിലും 5ജി എത്തും. കേരളത്തിന്റെ ആരോഗ്യ,വിദ്യാഭ്യാസ,വ്യവസായിക മേഖലയ്ക്ക് 5ജി സേവനം കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കൊച്ചിയില്‍ പലയിടങ്ങളിലും എയര്‍ടെല്‍ 5ജി ലഭ്യമാണെങ്കിലും ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. ജിയോയുടെ 5ജി ശൃംഖല അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
5ജി ലഭ്യമാകുന്നതോടെ സെക്കന്‍ഡില്‍ 1 ജിബി വരെ വേഗം നല്‍കുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. പല ടെലികോം കമ്പനികളും അവരുടെ പക്കലുള്ള 4ജി ശൃംഖലയിലൂടെ തന്നെ 5ജി സിഗ്നല്‍ അയയ്ക്കുന്ന നോണ്‍-സ്റ്റാന്‍ഡ് എലോണ്‍ പതിപ്പാണ് ഉപയോഗിക്കുന്നത്. ഇത് പൂര്‍ണമായും കാര്യക്ഷമമല്ലാത്തതിനാല്‍ 4ജി ശൃംഖലയെ ഒരു തരത്തിലും ആശ്രയിക്കാത്ത വേറിട്ട സംവിധാനമാണ് ‘റിലയന്‍സ് ട്രൂ 5ജി’യിലുണ്ടായിരിക്കുക.
ജിയോ ഉപയോക്താക്കള്‍ക്ക് 5ജി ലഭിക്കാന്‍ സിം കാര്‍ഡ് മാറേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണ്‍ ഉണ്ടായിരിക്കണം എന്ന് മാത്രം. പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് പ്ലാന്‍ ആയ 239 രൂപയോ അതിനു മുകളിലുള്ള പ്ലാനോ ഉണ്ടായിരുന്നാൽ മതി. ഇത്രയുമുണ്ടെങ്കില്‍ ജിയോ വെല്‍കം ഓഫര്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതാണ്. മൈ ജിയോ ആപ്പ് തുറക്കുമ്പോള്‍ ഏറ്റവും മുകളില്‍ ജിയോ വെല്‍കം ഓഫര്‍ എന്ന ബാനര്‍ കാണുന്നുണ്ടെങ്കില്‍ ക്ഷണം ലഭിച്ചുവെന്നര്‍ഥം. അതില്‍ ‘I’m interested’ ഓപ്ഷന് തെരഞ്ഞെടുത്ത് നടപടി പൂര്‍ത്തിയാക്കാം. ഫോണിന്റെ സെറ്റിങ്ങിങ്സില്‍ മൊബൈല്‍ നെറ്റ്വര്ക് മെനു തുറന്ന് ജിയോ സിം തെരഞ്ഞെടുക്കുക. ഇതില്‍ ‘പ്രിഫേര്‍ഡ് നെറ്റ്വര്ക് ടൈപ്പില്‍’ 5ജി ഓപ്ഷന് തെരഞ്ഞെടുക്കുന്നതോടെ ഫോണിന്റെ മുകളില്‍ 5ജി ചിഹ്നം പ്രത്യക്ഷമാകും.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…