Categories: topnews

ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല ‘;യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാര്‍ത്ഥിനി ജിഷയെയും കൊലപ്പെടുത്തിയത് ഒരാള്‍ തന്നെയെന്നും ഇയാള്‍ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും തനിക്കറിയാമെന്നും യുവാവ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ് താനെന്നും ജയില്‍ ജീവിതത്തിനിടെ കിട്ടിയ വിവരങ്ങളും പല സ്ഥലങ്ങളില്‍ നേരിട്ട് അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങളും കണക്കിലെടുത്താണ് കൊലപാതകിയെ തിരിച്ചറിഞ്ഞതെന്നും പൊലീസിലും കോടതിയിലും ഈവിവരം വെളിപ്പെടുത്താന്‍ ഒരുക്കമായിരുന്നെങ്കിലും ഇതുവരെ അവസരം ലഭിച്ചില്ലെന്ന് യുവ് ഒരു മാധ്യമത്തോട് പറഞ്ഞു.

കൊലപാതകി ഉപയോഗിച്ച ആയുധത്തെക്കുറിച്ചും വാഹനത്തെക്കുറിച്ചും കൊലനടത്തിയ രീതിയെക്കുറിച്ചും മറ്റും സംഭാഷണത്തില്‍ പരാമര്‍ശമുണ്ട്. കൊലപാതകിയുടെ പേര് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായില്ല. പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ ഇക്കാര്യത്തില്‍ തന്നേ സമീപിച്ചാല്‍ തെളിവ് സഹിതം കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് ഇയാളുടെ നിലപാട്. പരിചയക്കാരന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് ഇയാള്‍ വിവരങ്ങള്‍ കൈമാറിയത്. അരമണിക്കൂറിലെ ഇയാളുമായി നടത്തിയ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. അജിയെന്നാണ് പേരെന്നും കോലഞ്ചേരിയാണ് സ്വദേശമെന്നുമാണ് യുവാവ് വ്യക്തമാക്കിയിട്ടുള്ളത്.

ബോംബ് നിര്‍മ്മിച്ച് പൊട്ടിക്കാന്‍ ശ്രമിച്ചു എന്ന വകുപ്പ് ചേര്‍ത്ത് പുത്തന്‍കുരിശ് പൊലീസ് തന്റെ പേരില്‍ കേസെടുത്തിരുവെന്നും മറ്റൊരുകേസ് ഇപ്പോള്‍ നടന്നുവരുന്നുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തി. നിയമം അറിയാമെന്നും താന്‍ പ്രതിയായ കേസ് സ്വന്തമായി വാദിച്ച് ജയിച്ചിട്ടുണ്ടെന്നും പുത്തന്‍കുരിശ് പൊലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് താന്‍ ഇത്തരത്തില്‍ വിടുതല്‍ സ്വന്തമാക്കിയതെന്നും ഇയാള്‍ സംഭാഷണത്തില്‍ അവകാശപ്പെടുന്നുണ്ട്. കുറച്ചുകാലം മാതിരപ്പിള്ളിയില്‍ താമസിച്ചിരുന്നെന്നും ഈ സമയത്താണ് ജിഷയുടെ കൊലപാതകിയുമായി അടുക്കാന്‍ അവസരമുണ്ടായതെന്നും ഇയാള്‍ക്കൊപ്പം താന്‍ താമസിച്ചിട്ടുണ്ടെന്നും ഇയാള്‍ സംഭാഷണത്തില്‍ അവകാശപ്പെട്ടു. കൊലയ്ക്കുള്ള കാരണം പരസ്പര പൂരകങ്ങളാണ് എന്നുമാത്രമാണ് ഇയാളുടെ സംഭാഷണത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും കൊലപാതകിയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഇയാള്‍ ഉള്‍പ്പെട്ട ഒരു സെക്‌സ് റാക്കറ്റിന്റെ പിണിയാളാണ് കൊലകള്‍ നടത്തിയതെന്നുമാണ് അജിയുടെ ആരോപണം. ജിഷയെ കൊന്നത് അമിറുള്‍ ഇസ്ലാം അല്ലെന്നും ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. അമിറുളിനെതിരെയുള്ള എല്ലാ തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും യഥാര്‍ത്ഥ കൊലപാതകി സ്ത്രീവിഷയത്തില്‍ കാര്യമായി തല്‍പ്പരനായിരുന്നില്ലെന്നും അതിനാലാണ് ലൈംഗികമായി ഉപദ്രവിക്കാതെ കൊല നടത്തി സ്ഥലം വിട്ടതെന്നുമാണ് ഇയാളുടെ വിശദീകരണം. ഈ വിവരം അറിയാവുന്നതിനാലാണ് അമിറുളിന് നിയമ സഹായം ലഭ്യമാക്കുന്നതിനായി ഇടപെട്ടതെന്നും അഡ്വ.ആളൂരിനെ കേസ് ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അമിറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപേക്ഷ താന്‍ എഴുതി നല്‍കിയതാണെന്നും അജി പറയുന്നു.

താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടി കോതമംഗലം സ്വദേശിനിയാണ്. ഈ പെണ്‍കുട്ടിയെ ഈ കൊലപാതകി ഉള്‍പ്പെട്ട സംഘം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിച്ചുവെന്നും കുറച്ചുനാള്‍ പെരുമ്പാവൂരില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഷോജിയെ ഈ പെണ്‍കുട്ടിക്ക് അറിയാമെന്നും അജി സംഭാഷണത്തില്‍ വിശദമാക്കുന്നുണ്ട്. കോതമംഗലം മാതിരപ്പിള്ളി വിളയാല്‍ കണ്ണാടിപ്പാറ ഷാജിയുടെ ഭാര്യ ഷോജി (34) 2012 ഓഗസ്റ്റ് 8ന് രാവിലെ 10.15 നും 10.45 നും ഇടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.കഴുത്തറുത്ത നിലയിലായിരുന്നു ജഡം കാണപ്പെട്ടത്.ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഈ കേസില്‍ ഇതുവരെ തുമ്പുണ്ടാക്കാനായിട്ടില്ല.

രാജ്യത്തെ ഞെട്ടിച്ച അരുംകൊലകളിലൊന്നാണ് കുറുപ്പംപടിയിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടേത്. പെരുംമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല്‍മാല പുറത്ത് വന്ന നിലയില്‍ 2016 ഏപ്രില്‍ 28നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ഈ കേസില്‍ കൊലപാതകിയെന്ന് പൊലീസ് സ്ഥിരീകരിച്ച ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിന് ഹൈക്കോടതി വധശിക്ഷ വിധിക്കുകയും ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

20 mins ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

60 mins ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

1 hour ago

ബൈഭവ് കുമാർ 7 തവണ കരണത്തടിച്ചു, സ്വീകരണ മുറിയിലൂടെ വലിച്ചിഴയച്ച്, തലമുടി ചുരുട്ടിപിടിച്ച് മേശയിൽ ഇടിപ്പിച്ചു

ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…

2 hours ago

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

2 hours ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

3 hours ago