entertainment

മാസം ഒന്നരലക്ഷം സാലറി കിട്ടുന്ന ജോലി ഉപേക്ഷിച്ചാണ് അഭിനയിക്കാനെത്തിയത്- ജിഷിൻ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജിഷിൻ മോഹനും വരദയും. സീരയൽ അഭിനയത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ സോഷ്യൽ മീഡിയകളിലും സജീവമാണ്.കഴിഞ്ഞ ദിവസം ജിഷിൻ പങ്കുവെച്ച കുറിച്ച് സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്.ജിഷിൻ അഭിനയിക്കുന്ന ജീവിത നൗക എന്ന പരമ്പരയിൽ ആദി എന്ന കഥാപാത്രം അഭിനയിക്കുന്ന നിതിനെ കുറിച്ച് ജിഷിൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മാസം ഒന്നരലക്ഷം രൂപയുടെ ജോലി കളഞ്ഞിട്ട് സീരിയലിൽ അഭിനയിക്കാൻ എത്തിയ നിതിനെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം.

ചിലരങ്ങനെയാണ്. നമ്മൾ പോലുമറിയാതെ നമ്മുടെ സുഹൃത്തുക്കളായി മാറും. അതുപോലെ തന്നെയാണ് ഈ തെണ്ടിയും.ഈ വാക്കുപയോഗിച്ചതിൽ നിന്നു തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം മനസ്സിലാകുമല്ലോ?ജീവിതനൗക സീരിയലിൽ വച്ചാണ് ഈ അലവലാതി എന്റെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് വലിഞ്ഞു കയറിയത്ട്രിപ്പിൾ ലോക് ഡൗൺ സമയത്തായിരുന്നു ഞങ്ങളുടെ ലാസ്റ്റ് ഷെഡ്യൂൾ.ചിത്രീകരണം നടക്കുന്ന വീട്ടിൽ തന്നെ താമസം,ഭക്ഷണം,എഡിറ്റിംഗ്,ഡബ്ബിങ്,എല്ലാം.അങ്ങനെ പത്തു ദിവസം ഒരേ റൂമിൽ ഞാനും ഇവനും സാജൻ ചേട്ടനും.അത്രേം മതിയായിരുന്നു ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ.ആദ്യമാദ്യം വലിയ ബഹുമാനമൊക്കെ കാണിച്ചിരുന്നവൻ,കൂട്ടുകാരനായപ്പോൾ തനിനിറം കാണിച്ചു തുടങ്ങി.എടാ പോടാന്നൊക്കെ ആയി.ഇപ്പൊ പിന്നെ അതും ഇല്ല.വായിതോന്നുന്നതാ വിളിക്കുന്നത്.

നീലക്കുയിലിലെ ആദി ആയി കുറേ പെൺകുട്ടികളുടെ ഹൃദയം കവർന്ന ഈ ചുള്ളന്റെ വിവാഹം കഴിഞ്ഞതാ കേട്ടോ.നാലു വയസ്സുള്ള ഒരു കൊച്ചുമുണ്ട്.(അങ്ങനെയിപ്പോ ലവൻ ബാച്ച്ലർ ആണെന്ന് പറഞ്ഞ് സുഖിക്കണ്ട).കാണാൻ ഒരു ലുക്ക്‌ ഇല്ലാന്നേ ഉള്ളു.ഭയങ്കര വിദ്യാഭ്യാസമാ ഇവന്.മാസം ഒന്നൊന്നര ലക്ഷം ശമ്പളമുണ്ടായിരുന്ന എൻജിനീയറിങ് ജോലി കളഞ്ഞിട്ട് എവനൊക്കെ എന്തിനാണോ എന്തോ നമ്മുടെ കഞ്ഞിയിൽ പാറ്റയിടാൻ അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചത്.ഇവൻ നിതിൻ ജെയ്ക് ജോസഫ് അല്ല.നിതിൻ ഫേക്ക് ജോസഫാണ്.എന്തൊക്കെ പറഞ്ഞാലും നമ്മുടെ ചങ്ക് ആയിപ്പോയില്ലേ.സഹിച്ചല്ലേ പറ്റൂ.ഈ ഫോട്ടോ ഇടാൻ നോക്കുമ്പോൾ,എന്നെപ്പറ്റി നാല് വാക്ക് പൊക്കിപ്പറയണം എന്ന് പറഞ്ഞ നിതിനേ ഞാൻ ഇതാ എന്റെ കടമ നിർവഹിച്ചിരിക്കുന്നു.

Karma News Network

Recent Posts

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 mins ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

39 mins ago

ഇ.വി.എം വ്യാജ വാർത്ത നല്കിയ പത്രത്തിനെതിരേ കേസ്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഇറങ്ങി

ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്‌സഭാ സീറ്റിൽ ഇ.വി.എം…

49 mins ago

ലോകകേരള സഭ, പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി

ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…

1 hour ago

കാശ്മീർ ഭീകരന്മാരേ ഉന്മൂലനം ചെയ്യാൻ അജിത് ഡോവലിനു നിർദ്ദേശം നല്കി

നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

2 hours ago