entertainment

നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു, പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ, സാജനെ കുറിച്ച് ജിഷിന്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങളാണ് സാജന്‍ സൂര്യയും ജിഷിന്‍ മോഹനും. ഇപ്പോള്‍ ജിഷിന്‍ സാജനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് വൈറല്‍ ആകുന്നത്. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാന്‍ പറ്റിയ ഒരു ഏട്ടന്‍ അതാണ് തനിക്ക് സാജന്‍ സൂര്യ എന്ന് ജിഷിന്‍ പറയുന്നു.

‘ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി. പിന്നീട് ആത്മയുടെ ക്രിക്കറ്റ് ടീമില്‍ ഒന്നിച്ചപ്പോള്‍ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയല്‍ ലൊക്കേഷനില്‍ വച്ചായിരുന്നു’, എന്നും ജിഷിന്‍ പോസ്റ്റിലൂടെ പറയുന്നു.

ജിഷിന്റെ വാക്കുകള്‍ ഇങ്ങനെ, സാജന്‍ സൂര്യ . ഈ മനുഷ്യനെ ആദ്യം ഇത്തിരി പേടി ആയിരുന്നു. സീനിയര്‍ ആര്‍ട്ടിസ്റ്റ് എന്ന ബഹുമാനത്തോട് കൂടിയ ഒരു പേടി. പിന്നീട് ആത്മയുടെ ക്രിക്കറ്റ് ടീമില്‍ ഒന്നിച്ചപ്പോള്‍ കുറച്ച് കൂടി അടുത്തു. എങ്കിലും ഒരു അകലം ഉണ്ടായിരുന്നു. പക്ഷെ നമ്മുടെ ബന്ധം ദൃഢമായത് ജീവിതനൗക സീരിയല്‍ ലൊക്കേഷനില്‍ വച്ചായിരുന്നു.

ആദ്യലോക്ക് ഡൗണ്‍ കഴിഞ്ഞ് ഷൂട്ടിനു അനുമതി ലഭിച്ചപ്പോള്‍ നമ്മളെല്ലാം ഷൂട്ട് നടക്കുന്ന വീട്ടില്‍ തന്നെ പത്തു പതിനഞ്ചു ദിവസത്തോളം സ്റ്റേ ചെയ്ത് ഷൂട്ട് നടത്തി. ഒരേ റൂമില്‍ താമസിച്ച ആ പതിനഞ്ചു ദിവസം ധാരാളമായിരുന്നു പരസ്പരം മനസ്സിലാക്കാന്‍. അന്ന് സാജന്‍ ചേട്ടന്‍ പറഞ്ഞ ഒരു വാചകമുണ്ടായിരുന്നു .

‘നിന്നെ എനിക്ക് പണ്ട് ഇഷ്ടമേയല്ലായിരുന്നു. പക്ഷെ ഇപ്പൊ എനിക്ക് നിന്നെ ഇഷ്ടമാ’ എന്ന്. ഞാന്‍ പണ്ട് ഭയങ്കര അലമ്പായിരുന്നു, ഇപ്പൊ നന്നായത്രേ. എന്തായാലും അതിന് ശേഷം നമ്മള്‍ നല്ല കട്ട ഫ്രണ്ട്‌സ് ആയി. എന്ത് കാര്യത്തിനും ഉപദേശം സ്വീകരിക്കാന്‍ പറ്റിയ ഒരു ഏട്ടന്‍. അതാണ് എനിക്ക് സാജന്‍ ചേട്ടന്‍. സീരിയലിലെ മമ്മുക്ക എന്നറിയപ്പെടുന്ന നമ്മുടെ സ്വന്തം സാജന്‍ ചേട്ടന്.. ജന്മദിനാശംസകള്‍.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

10 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

37 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

49 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago