entertainment

അന്ന് എന്നെ പിടിച്ചപ്പോൾ മോശപ്പെട്ടൊരു തൊടൽ ആണെന്ന് തോന്നിയിട്ടില്ലെന്ന് വരദ പറഞ്ഞു, ജിഷിൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് ജിഷിൻ മോഹൻ.ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിൻ പ്രധാന വഷങ്ങൾ അവതരിപ്പിച്ചു. സിനിമ സീരയൽ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പർഹിറ്റ് സീരിയലിൽ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്. മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്.വരദയും ജിഷിനും ഒരുമിച്ചാണ് അമലയിൽ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനുമുണ്ട്. സോഷ്യൽ മീഡിയകളിൽ ജിഷിൻ സജീവമാണ്.

ഒരേ പ്രൊഫഷനിൽ നിന്നുള്ളവർ വിവാഹം കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് ജിഷിനും വരദയും, ഭാര്യയും ഭർത്താവും ഒരേ പ്രൊഫഷൻ ആയത് നല്ലതായി തോന്നുന്നു. കാരണം സമയം, യാത്രകൾ, ചിലപ്പോൾ രാത്രി വൈകിയും ഷൂട്ട് നടക്കും. മറ്റൊരു പ്രൊഫഷനിലുള്ള ആൾ ആണെങ്കിൽ അത് മനസിലായെന്ന് വരില്ല. എന്നെ സംബന്ധിച്ചിടത്തോളം അത് ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് വരദ പറയുന്നു. പലർക്കും ഉള്ള സംശണാണിത്. സീരിയലിലും സിനിമയിലുമൊക്കെ കെട്ടിപ്പിടിച്ച്‌ അഭിനയിക്കുന്നത് നിങ്ങളുടെ ഭാര്യയ്ക്ക് ഇഷ്ടപ്പെടുമോ? എന്ന ചോദ്യമാണ് ഏറ്റവും കൂടുതലായി കേട്ടിട്ടുള്ളത്.

അങ്ങനെ ഒക്കെ ചെയ്യാമോ, നമ്മുടെ സംസ്‌കാരത്തിന് ചേരുന്നതാണോ എന്നൊക്കെയാണ് എല്ലാവരും ചോദിക്കുന്നത്. പക്ഷേ ഒരേ ഫീൽഡിൽ നിന്നുള്ളവർ ആയത് കൊണ്ട് പരസ്പരം ഞങ്ങൾക്കത് മനസിലാക്കാൻ സാധിക്കും. അമല എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ എന്റെ കഥാപാത്രം വരദയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഏതെരാൾക്കും റോങ് ആയി പിടിക്കുന്നതാണോന്ന് മനസിലാവും. പക്ഷേ അന്നിവൾ പറഞ്ഞത് ചേട്ടാ നിങ്ങള് പിടിച്ചപ്പോൾ എനിക്ക് മോശപ്പെട്ടൊരു തൊടൽ ആണെന്ന് തോന്നിയിട്ടില്ലെന്നാണ്.

Karma News Network

Recent Posts

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

6 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

11 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

42 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

49 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

2 hours ago