entertainment

ഇവന്‍ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കില്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ, മകന്റെ വീഡിയോയുമായി ജിഷിന്‍

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് ജിഷിന്‍ മോഹന്‍. നടി വരദയാണ് ജിഷിന്റെ ഭാര്യ. താരദമ്പതികള്‍ക്ക് ജിയാന്‍ എന്നൊരു മകനുമുണ്ട്. സോഷ്യല്‍ ലോകത്ത് സുപരിചിതരാണ് കുടുംബം. ലോക്ക്ഡൗണ്‍ സമയം ജിഷിനൊപ്പം വീഡിയോകള്‍ ചെയ്ത് ജിയാനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും മകന്‍ വന്നതോടെ തങ്ങളുടെ ലോകം അവനായി മാറിയെന്ന് ജിഷിനും വരദയും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകന്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജിഷിന്‍.

വീഡിയോയ്ക്ക് ഒപ്പം രസകരമായ ഒരു കുറിപ്പും ജിഷിന്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇവന്‍ കാണിക്കുന്നതിന്റെ പത്തിലൊന്നു ചെയ്തിരുന്നെങ്കില്‍ എന്റെ വയറ് എന്നേ കുറഞ്ഞേനെ. ഇവനാണ് എന്റെ മോട്ടിവേഷന്‍. എന്നാലും നിന്നെ ഞാന്‍ ട്രോളാതെ വിടില്ല മോനേ..’ എന്നായിരുന്നു ജിഷിന്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. ജിയാന്റെ തകര്‍പ്പന്‍ ഈ വര്‍ക്ക്ഔട്ട് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ്.

‘ഇവനൊരു കില്ലാഡി തന്നെ’, ‘ജിയാന്‍കുട്ടന്‍ തകര്‍ത്തു’, ‘മകനെ കണ്ടു പഠിക്ക്’ എന്നുമൊക്കെയാണ് വിഡിയോയ്ക്ക് ആരാധകരുടെ കമന്റുകള്‍. നിമിഷം നേരം കൊണ്ട് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

12 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

20 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

34 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

48 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago